ചിന്തമണി കൊലകേസ് : സുരേഷ് ഗോപിയുടെയും ഷാജി കൈലാസിന്റെയും.
Charlie Ak
ചിന്തമണി കൊലകേസ് കാണുമ്പോളൊക്കെ വിചാരിക്കുന്ന ഒരു കാര്യമാണ്.സുരേഷ് ഗോപിയുടെ ഒരു epic പെർഫോമൻസ് ആണ് ലാൽ കൃഷ്ണ വിരാടിയാർ.അത് വരെ ഒരു സിനിമയിലും കാണാത്ത expressions. കണ്ണ് കൊണ്ടുള്ള അഭിനയ ശൈലി..🥰അതിഗംഭീരം എന്നതിൽ കുറഞ്ഞൊരു വാചകമില്ല.സുരേഷ് ഗോപിയുടെ ഓരോ നോട്ടങ്ങൾ പോലും ഷാജി കൈലാസ് തന്റെ എക്സ്പീരിയൻസ് ക്രാഫ്റ്റ് ഉപയോഗിച്ചു ഹീറോയിക് ആക്കിയിട്ടുണ്ട്. പിന്നെ ആ നിഗൂഢമായ ചിരിയും.
“ആയിരം കണ്ണുണ്ടായാൽ പോരാ.. കാണണം.. കാണാൻ പഠിക്കണം..”
“കേട്ടോ മിസ്റ്റർ ബാവ.. ആത്മവിശ്വാസം ആകാം.. പക്ഷേ അധികമായാൽ..”
“ദുഖിപ്പിച്ചെങ്കിൽ ക്ഷമിക്കണം പൊറുക്കണം. ജയിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന ശീലമുണ്ടെനിക്ക്..”
“ചിന്തമണിക്ക് നീതി ലഭിക്കും..മാധവ.. മഹാദേവ..”
എ. കെ സാജൻ എഴുതിയ സംഭാഷണങ്ങൾ എല്ലാം കിടുക്കൻ. അത് ആ ഫയർബ്രാൻഡ് രീതിയിൽ നിന്ന് കുറച്ചു മാറി മറ്റൊരു സ്റ്റൈലിൽ സുരേഷ്‌ഗോപി അവതരിപ്പിക്കുകയും ചെയ്തു. ഷാജി കൈലാസിന്റെ വമ്പൻ ഫ്രെയിമുകൾ സിനിമയുടെ മുതൽക്കൂട്ടാണ്. സിനിമയുടെ ടൈറ്റിലിൽ അതുകൊണ്ട് തന്നെ “ഡയറക്ടർ : ഷാജി കൈലാസ്” എന്നതിന് പകരം “ഷോട്സ് : ഷാജി കൈലാസ്” എന്നാണ് കൊടുത്തേക്കുന്നത്. കറുത്ത അംബാസഡർ കാർ ഒക്കെ കൊടുത്ത് സുരേഗോപിയുടെ കഥാപാത്രത്തെ നല്ല മാസ്സ് ആക്കാൻ ശ്രമിച്ചിട്ടുണ്ട്, അതിൽ വിജയിച്ചിട്ടുമുണ്ട്.
മമ്മൂട്ടി ആയിരുന്നു ലാൽ കൃഷ്ണ വിരാഡിയർ ആയി എ. കെ സാജൻ മനസ്സിൽ കണ്ടിരുന്നത്. മമ്മൂട്ടിയുടെ തിരക്ക് കൊണ്ടാണ് സുരേഷ്‌ഗോപിയിൽ ആ വേഷം എത്തിച്ചേർന്നത് എന്ന് കേട്ടിട്ടുണ്ട്. മമ്മൂട്ടി ചെയ്തിരുന്നേൽ ആ വേഷം ഇത്രേം ഭംഗി ആകില്ലായിരുന്നു എന്ന് മമ്മൂട്ടി ആരാധകൻ കൂടിയായ എനിക്ക് തോന്നിയിട്ടുണ്ട്. കുറച്ചുകൂടി ഒരു conventional officiality ആ അഡ്വക്കേറ്റ് വേഷത്തിന് വന്നേനെ. മറ്റൊരു രീതിയിൽ അദ്ദേഹത്തിന്റെതായ രീതിയിൽ ചിലപ്പോൾ ഭംഗിയായേനെ. ഇത് പക്ഷേ പൂർണമായും unconventional ആയുള്ള ഒരു psycho അഡ്വക്കേറ്റ്.. അത് സുരേഷ്‌ഗോപി സൂപ്പർ ആക്കി.. ❤
“ഇനി ഒരു ചിന്തമാണിയും നിന്റെ കണ്ണിൽ പെടില്ല.. എന്റെ പീനൽ കോഡിൽ നിനക്ക് ഒരേയൊരു ശിക്ഷയെയുള്ളു.. മരണം.. ” . ഈ ഡയലോഗ് ഒക്കെ പറയുമ്പോ സുരേഷ്‌ഗോപിയുടെ ഒരു പ്രത്യേക എക്സ്പ്രഷൻസ് ഒക്കെ ഉണ്ട്. അതിഗംഭീരം!!