ഒരുകാലത്തു പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരജോഡികൾ ആയിരുന്നു ബാബു ആന്റണി – ചാര്മിള . പ്രണയത്തിലായിരുന്ന ഇവർക്കിടയിൽ പിന്നെപ്പോഴോ ചില പ്രശ്നങ്ങൾ രൂപപ്പെട്ടു. പിന്നീട് ഇതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുടെ പേരിൽ ചാർമ്മിള ആഹ്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ അതെല്ലാം മണ്ടത്തരമായി തോന്നുന്നതായി ചാര്മിള പറയുന്നു.
“എന്റെ പത്തൊന്‍പതാം വയസ്സിലാണ് അദ്ദേഹത്തോട് പ്രണയം തോന്നിയതും ഒന്നിച്ചതും. എന്നാല്‍ പിന്നീട് അദ്ദേഹം അച്ഛനെ കാണാന്‍ വേണ്ടി അമേരിക്കയ്ക്ക് പോയി. പിന്നീട് അദ്ദേഹം തിരിച്ച് വരാതെ വന്നപ്പോഴാണ് ഞാന്‍ അത്മഹത്യയ്ക്ക് ശ്രമിച്ചത്.ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത് ഒരു മണ്ടത്തരമായി തോന്നാറുണ്ട് . ഒരു പക്ഷേ ഞാന്‍ കാത്തിരുന്നെങ്കില്‍ സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കാമായിരുന്നു. പക്ഷെ അത് നടന്നില്ല . ബാബു ആന്റണിയോട് എനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല. എന്റെ അച്ഛനു ഹൃദയാഘാതം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്.അച്ഛന് അസുഖം വന്നപ്പോള്‍ ബാബുവിന് അതു കണ്ടില്ലെന്ന് നടിക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യന്‍ അതു ചെയ്തില്ല. ആ കടപ്പാട് ബാബു ആന്റണിയോടു തനിക്ക് ഇന്നുമുണ്ടെന്ന് അവര്‍ പറയുന്നു. അന്ന് പിരിഞ്ഞതിന് ശേഷം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ മീറ്റിംങ്ങിലാണ് പിന്നീട് കണ്ട് മുട്ടിയതെന്നും ചാര്‍മ്മി ള പറഞ്ഞു.