പല തരം ഫാൻസുകാർ നാട്ടിലുണ്ട്‌, എന്നാൽ ഇയാളുടേ ഫാൻസിന്റെ അത്ര വൃത്തിക്കെട്ട കൂട്ടം വേറെ എവിടേം കാണാൻ കിട്ടില്ല

276

Charu എഴുതുന്നു 

നന്മമരങ്ങളെ വിമർശിക്കാൻ തുടങ്ങിയാൽ ഒരു പരമ്പര തന്നെ വേണ്ടി വരും എന്ന് തോന്നിയത് കൊണ്ടാണ് വേണ്ടന്നു വച്ചത്. പിന്നെ തലയിൽ നന്മമരങ്ങളുടെ വെട്ടുകിളികൾ കേറി നിരങ്ങുമ്പോൾ മിണ്ടാതെ എങ്ങിനെ ഇരിക്കും.വിമർശിച്ച പെൺകുട്ടിക്ക് നേരെ തെറിവിളി, വേശ്യ എന്ന് മുദ്രകുത്തൽ.വിമർശിച്ച സാമൂഹിക സുരക്ഷാ മിഷൻ മേധാവിക്ക് എതിരെ ഭീഷണിയും ഭരണിപ്പാട്ടും.വിമർശിച്ച ഡോക്ടർമാർക്ക് നേരെ അവരുടെ പ്രൊഫഷൻ ചൊല്ലി ആരോപണങ്ങൾ,വ്യക്തിഹത്യ നടത്തൽ.സഹിക്കാൻ വയ്യാതെ കമന്റ് ഇട്ട എന്നോട് എന്റെ കാണ്ടാമൃഗം മുഖം പ്ലാസ്റ്റിക് സർജറി കൊണ്ട് നന്നാക്കാൻ പറഞ്ഞുള്ള ഉപദേശം.

Image may contain: 1 person, textനാണമില്ലേ നിങ്ങൾക്ക്. സൈബർ ബുള്ളിയിങ്ങിന്റെ അതിതീവ്രമായ വേർഷൻ ആണ് ഇതെല്ലാം. ഇന്നേ വരെ ചെയ്യുന്നതിൽ കൃത്യമായ കണക്കുകളും തെളിവുകളും നൽകാതെ ഇരിക്കുകയും അതിനെ ചോദ്യം ചെയ്യുമ്പോൾ, നിങ്ങളിലെ ആൺകൊയ്മ ക്കെതിരെ ആത്മാഭിമാനത്തോടെ വിളിച്ചു പറഞ്ഞ പെണ്ണിന് നേരേ ആരോപണങ്ങൾ പടച്ചു വിടുന്ന സംസ്കാരം നിങ്ങള് നന്മമരം and വെട്ടുകളി കൂട്ടം തുടർന്നാൽ കാലം നിങ്ങളുടെ കരണത്ത് അടിക്കുന്നത് വിദൂരമല്ല.
തീയിൽ കുരുത്ത വെയിലത്ത് വാടാത്ത,വിദ്യാഭ്യാസവും വിവരവും ഉള്ള പെൺകുട്ടികൾ ശബ്ദിക്കുമ്പോൾ അവരെ വെടികളെന്ന് വിളിക്കുന്ന നിങ്ങളെ നാവെടുത്ത് വിളിക്കാൻ വരെ പുച്ഛം മാത്രമാണ്.

ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ് എങ്കിൽ തെളിവുകൾ നിരത്താൻ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന വിനയാത്വീതനായ നന്മ മരവും,സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പോലെയുള്ള വെട്ടുകിളികളും ഒന്ന് ശ്രമിച്ചാൽ നല്ലതായിരിക്കും.

ഇവിടെ നിങ്ങളുടെ പ്രവർത്തനങ്ങളെ അടച്ച് ആക്ഷേപിക്കുന്നത് അല്ല.ഗുണങ്ങൾ കിട്ടിയവരുണ്ടാകും,പക്ഷേ ആ പ്രൊഫൈലും അതിൽ വയാതെ കിടക്കുന്ന രോഗികൾക്ക് ഒപ്പമുള്ള സെൽഫിയും ഫോട്ടോയും ഒക്കെ കാണുമ്പോൾ എന്തോ ഒരു ഔചത്യ കുറവ് തോന്നുന്നു .

പിന്നെ പകരം വയ്ക്കാൻ ആളില്ലാത്ത നന്മമരത്തിന്റെ വായിൽ നിന്നുള്ള മൊഴികളിൽ നിന്നും ,വെട്ടുകിളികളുടെ കച്ചറ വാക്കുകളിൽ നിന്നും ഇത്തിരി ബുദ്ധിയും ബോധവും ഉള്ളവർക്ക് മനസ്സിലാക്കാൻ ഉള്ളതെ ഉള്ളൂ കാര്യങ്ങളുടെ നടപ്പുവശം എങ്ങിനെ ആണെന്ന്.

ഇത്രേം പറയാനുള്ളൂ ചേട്ടന്മാരെ. വല്ലവന്റെയും കാശ് വച്ച് കളിക്കുമ്പോൾ ഓഡിറ്റബിൾ ആയിരിക്കണം.അതിനെ ചോദ്യം ചെയ്യുമ്പോൾ അവിടെയും ഇവിടെയും ഇല്ലാതെ കാണ്ടാമൃഗതെ ഒക്കെ വിളിച്ചു കൊണ്ട് വരുന്നത് എന്തിനാ.പിന്നെ പറ്റുവാണെ നന്മ മരത്തിനു ഒരു മെഡിക്കൽ കോളേജ്,അതിപ്പോൾ എയിംസ് ആണേലും കുഴപ്പമില്ല കൊടുക്കാനുള്ള ദയവ് ഉണ്ടാകണം .രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ കുതിച്ചു ചാട്ടം കാണാൻ കൊതിയായിട്ട് വയ്യ.

പിന്നെ ബൈ ദു ബൈ കാണ്ടാമൃഗം ഇത്ര മോശമാണോ ?കാസിരംഗയിലെ ഒറ്റക്കൊമ്പന്റെ എടുപ്പ് കണ്ടിട്ടില്ലേ….don’t they are nice?….

എന്ന്,

ഭാവിയിൽ മരുന്ന് മാഫിയയിൽ ചേരാൻ പോകുന്ന ഒരു പെൺകുട്ടി അയ്യോ സോറി കാണ്ടാ മൃഗം

==========

കാപ്‌ഷൻ കടപ്പാട് :  Dr Bebeto Thimothy
Advertisements