ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുരുക്കം വീഡിയോയില്‍ !

2012 ല്‍ റിലീസ് ചെയ്യപ്പെട്ട ഹോളിവുഡ് ചലച്ചിത്രം ചേസിംഗ് ഐസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ നേരില്‍ കണ്ട അനുഭവം മറക്കാനാവില്ല. കാരണം തങ്ങള്‍ വീഡിയോയില്‍ ആക്കിയത് ലോകത്തെ ഏറ്റവും വലിയ മഞ്ഞുരുക്കം ആണെന്നതാണ് അതിനു കാരണം. ആഴ്ചകള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഗ്രീന്‍ലാന്‍ഡില്‍ വെച്ച് തങ്ങളതിനു സാക്ഷ്യം വഹിച്ചതെന്ന് അമേരിക്കന്‍ ഫോട്ടോഗ്രാഫറും ചേസിംഗ് ഐസ് മൂവിയിലെ നടനുമായ ജെയിംസ്‌ ബലോഗ് പറയുന്നു.

മാന്‍ഹാട്ടന്‍ സിറ്റി ഒന്നാകെ ഭൂമിക്കടിയിലേക്ക് പോകുന്ന പോലെയുള്ള ഒരു അനുഭവമാണ് തങ്ങള്‍ക്ക് ഉണ്ടായതെന്ന് ബലോഗ് പറഞ്ഞു. 7.7 ക്യൂബിക് കിമി ഐസ് ഒന്നായിട്ടാണ് തകര്‍ന്നു തരിപ്പണമായത്, ബലോഗ് പറയുന്നു. അവര്‍ ഷൂട്ട്‌ ചെയ്ത ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

ഡോക്യുമെന്ററി വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിന് ഇതിനകം തന്നെ 6 അവാര്‍ഡുകളും 2 നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്.