ചാറ്റ് ജി പി ടിയുടെ അടുത്ത സന്താനം റേഡിയോ ജി പി ടി എത്തിപ്പോയി !

(അനൂപ് നായർ)

പല ജോലികളും അടുത്ത പത്തു വർഷത്തിനുള്ളിൽ ഇല്ലാതാകും എന്നൊക്കെ പറഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും റേഡിയോ ജോക്കികളുടെ പണി പോയി. ദേ വന്നു ആർട്ടിഫിഷ്യൽ ഇന്റ്റലിജന്സിന്റെ അടുത്ത അവതാരം. റേഡിയോ ജി പി ടി. ഒഹായോവിലെ ഫ്യുച്ചൂറി എന്ന എ ഐ കമ്പനി ആണ് സംഭവം വികസിപ്പിച്ചത്.

റേഡിയോ പ്രോഗ്രാമുകളിൽ സംസാരിക്കൽ ആണല്ലോ ആർ ജെകളുടെ പണി. ആ പണി ഇരുപത്തിനാലു മണിക്കൂറും എടുത്തു കൊള്ളാം എന്നു പറഞ്ഞിരിക്കുകയാണ് ഈ റേഡിയോ ജി പി ടി. അതും ചുമ്മാ വള വള സംസാരം അല്ല. ട്വിറ്ററും ഫെയ്‌സ്ബുക്കും ടീവി ചാനലുകളുടെ ഫീഡുകളും കുത്തിയിരുന്നു പഠിച്ചു അന്നത്തെ ദിവസം ലോകത്തും ആ ലോക്കാലിറ്റിയിലും ഉള്ള ചർച്ചാ വിഷയങ്ങൾ പൊക്കിയെടുത്തു അതിനെ പറ്റി അഭിപ്രായങ്ങൾ പറഞ്ഞാണ് അണ്ണന്റെ സംസാരം. ആ റേഡിയോ സ്റ്റേഷനിൽ ജോലി എടുത്തിരുന്നവരുടെ ശബ്ദ സാമ്പിളുകൾ പഠിച്ചു അവരുടെ സംസാര രീതി വരെ മനഃപാഠമാക്കി അവർ സംസാരിക്കുന്ന ശബ്ദത്തിലാണ് ഇവൻ സംസാരിക്കുക.

ഒറിജിനൽ ജോക്കി പാതിരാത്രി ഉറങ്ങുമ്പോഴും പരിപാടി അവതരിപ്പിക്കുന്ന ഫീൽ ശ്രോതാക്കൾക്ക് ഉണ്ടാകും. അടിപൊളിയല്ലേ. കൂടാതെ ചുറ്റ് വട്ടത്തെ ട്രാഫിക്ക്, മഴ, ചൂട് ഒക്കെ നിരീക്ഷിച്ചു നൈസ് ആയി സംസാരത്തിനിടയിൽ കുത്തി കയറ്റി നമുക്ക് ഒറിജിനൽ മനുഷ്യൻ ആണെന്ന ഫീൽ ഉണ്ടാക്കി തരും. ഇതൊന്നും പോരാഞ്ഞു പ്ലെ ലിസ്റ്റിൽ അടുത്ത വരാൻ പോകുന്ന പാട്ടിനെ പറ്റി മിന്നൽ വേഗത്തിൽ ഒരു ചെറിയ കണ്ടന്റ് ഉണ്ടാക്കി ആർ ജെകൾ പറയുന്ന പോലെ ജോണ്സണ് മാഷിന്റെ മധുര സംഗീതം, യേശുദാസിന്റെ സംസ്ഥാന അവാർഡ് കിട്ടിയ ഗാനം എന്നൊക്കെ പോലെ അൽപ്പം ചരിത്രം കൂടി പുട്ടിനു പീര പോലെ നൈസ് ആയി പറയുകയും കൂടി ചെയ്യുകയും ചെയ്യും.

ഇതോടെ ഒറിജിനൽ ആർ ജെയുടെ അപ്പന് പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.ഞാൻ ആർ ജെ മാത്തുക്കുട്ടി എന്നു ഇനി എഫ് എമിൽ കേൾക്കുമ്പോൾ രണ്ടു വട്ടം ചിന്തിക്കുക. മാത്തുക്കുട്ടി വീട്ടിൽ ബാൽക്കണിയിൽ ഇരുന്ന് സ്വന്തം പരിപാടി ലൈവ് ആയി കേൾക്കുകയാകാം.

Leave a Reply
You May Also Like

ചില ആഗ്രഹങ്ങൾ നേടാൻ ശ്രമിക്കുമ്പോൾ ഉണ്ടാവാൻ ഇടയുള്ള ചില പ്രശ്നങ്ങളുടെ കഥ

പ്രേക്ഷകാഭിപ്രായങ്ങൾ Arunima Krishnan സുജയുടെയും ഗ്ലൈനയുടെയും സൗഹൃദത്തിൻ്റെ കഥ പറയുന്ന ‘സോളമൻ്റെ തേനീച്ചകൾ’ ഇന്നലെ വൈകിട്ടാണ്…

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

സംഗീത കുടുംബത്തിൽ പിറന്ന ആ പാരമ്പര്യം കൈമുതലാക്കി പ്രതിഭാധനനായ പാട്ടുകാരനാണ് മലയാളികളുടെ പ്രിയപ്പെട്ട എംജി ശ്രീകുമാർ

‘ലളിതം സുന്ദരം’ ഇത്ര മനോഹരമാകാൻ ആ ചേട്ടന്റെയും അനിയത്തിയുടെയും അനുഭവങ്ങൾ മതിയല്ലോ

ലളിതം സുന്ദരം എന്ന സിനിമ മികച്ച അഭിപ്രായങ്ങൾ തേടി പ്രദർശനം തുടരുകയാണ്. എന്നാൽ എന്തുകൊണ്ടാകും ഇത്തരമൊരു…

ഡിഷ് വാഷർ ഇപ്പോഴും ഉപരി വർഗ്ഗ സമൂഹത്തിൽ പോലും കാര്യമായ സ്ഥാനം നേടിയിട്ടില്ല, എന്തുകൊണ്ടാകും ?

സുജിത്കുമാർ (ഫേസ്ബുക്കിൽ എഴുതിയത് ) വാഷിംഗ് മെഷീനോടൊപ്പം തന്നെ ഇന്ത്യൻ കൺസ്യൂമർ മാർക്കറ്റിലേക്ക് ചുവട് വച്ച…