ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
433 VIEWS

ആരോപണം ഉയർന്നതിന്റെ പിന്നാലെ ശ്രീനാഥ് ഭാസി തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി രംഗത്ത് വന്നിരുന്നു വന്നിരിരുന്നു . താന്‍ ആരെയും തെറിവിളിച്ചിട്ടില്ലെന്നും തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്നും ആണ് ശ്രീനാഥ് ഭാസി പറഞ്ഞത്. എന്നാലിപ്പോൾ , മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തിന്മേൽ നടൻ ശ്രീനാഥ്‌ ഭാസി പുലിവാൽ പിടിച്ചതിന്റെ പിന്നാലെ അദ്ദേഹത്തോടുള്ള വിയോജിപ്പുകൾ ചട്ടമ്പി സിനിമയുടെ കളക്ഷൻ ബാധിക്കുന്നു എന്നാണു അഭിലാഷ് എസ്. കുമാർ പറയുന്നത്. ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. അഭിലാഷ് എസ്. കുമാറിന്റെ വാക്കുകൾ

“സംഭവം അറിഞ്ഞയുടൻ ഹോട്ടലിൽ എന്താണ് നടന്നതെന്നുപോലും നോക്കാതെ ആ മാധ്യമപ്രവർത്തകയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന ബന്ധപ്പെട്ടവരുമായി ഇതേക്കുറിച്ച് സംസാരിച്ചു. ഹോട്ടലിലേക്ക് പോയി പിആർ ടീമിനെ കണ്ടിരുന്നു. ഭാസി ഈ വിഷയത്തിൽ മാപ്പുപറയാൻ വേണ്ടി ചെന്നിരുന്നു എന്നറിഞ്ഞു. അവിടെ ചെന്നപ്പോൾ അവരും അസ്വസ്ഥയായിരുന്നു. അവരും ദേഷ്യപ്പെട്ടു, ഭാസി ഇറങ്ങിപ്പോയി എന്നാണ് ഒരു ഭാ​ഗത്തുനിന്ന് അറിഞ്ഞത്. സഭ്യമായ രീതിയിലല്ല ഈ വിഷയം അവസാനിച്ചത്. സംഭവം നടന്നപ്പോൾ ഞങ്ങളാരും അവിടെയുണ്ടായിരുന്നില്ല.പടം വെള്ളിയാഴ്ച ഇറങ്ങിയപ്പോൾ നല്ല പ്രതികരണമായിരുന്നു. പക്ഷേ, ഇന്ന് ശ്രീനാഥ് ഭാസി എന്ന വ്യക്തിയോടുള്ള പ്രശ്നം സിനിമയെ ബാധിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി എന്നുള്ളത് സിനിമയുടെ ഒരുഭാ​ഗം മാത്രമാണ്. പത്തുനൂറ്റമ്പത് പേരുടെ രണ്ടുവർഷത്തെ കഠിനാധ്വാനംകൊണ്ട് ഉണ്ടാക്കിയ സിനിമയാണ്. തിയേറ്ററുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് എല്ലാവർക്കും അറിയാം. സിനിമയ്ക്ക് ഇറക്കുന്നപോലെ തന്നെ പ്രൊമോഷനും പൈസ ഇറക്കണം. ഒരു വ്യക്തിയോടുള്ള വൈരാ​ഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊല ചെയ്യുന്നതിൽ വിഷമമുണ്ട് “- അഭിലാഷ് എസ്. കുമാർ പറഞ്ഞു

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.