റോഷന് മാത്യു, സ്വാസിക വിജയ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ചിത്രമാണ് ചതുരം. വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.ശാന്തി ബാലചന്ദ്രന് , അലൻസിയർ ലെ ലോപ്പസ്, ജാഫർ ഇടുക്കി, ലിയോണ ലിഷോയ്, നിഷാന്ത് സാഗര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഗ്രീന്‍വിച്ച് എന്റര്‍ടൈയിന്‍മെന്റ്, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ത്ഥ് ഭരതന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
മലയാളത്തിൽ ഏറെക്കാലമായി ഇറോട്ടിക് സ്വഭാവമുള്ള ഒരു സിനിമ മുഖ്യധാരാ സിനിമയായി വന്നിട്ട്. ബി ഗ്രേഡ് സിനിമകൾ മാത്രമായിരുന്നു അടുത്തകാലം വരെ ഇറങ്ങിയിരുന്നത്. എന്നാൽ പഴയകാലങ്ങളിൽ കലാമൂല്യമുള്ള ഇറോട്ടിക് സിനിമകൾ വന്നിരുന്നു. ഇവിടെ ചതുരം സിനിമയും ലൈംഗികതയും എന്ന വിഷയമാണ് ബൂലോകം യുട്യൂബ് ചാനലിൽ വിശകലനം ചെയുന്നത്. കാണാം