“ചതുരം” സൈന പ്ലേയിൽ.
സ്വാസിക, റോഷൻ മാത്യു എന്നിവരെ മുഖ്യവേഷങ്ങളിൽ അവതരിപ്പിച്ച് സിദ്ധാർത്ഥ് ഭരതൻ അണിയിച്ചൊരുക്കിയ സിനിമ ചതുരം, സൈന പ്ലേ ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തു. ചിത്രം മികച്ച പ്രകടനം ആണ് ചിത്രം നടത്തുന്നത്. ഇപ്പോൾ പുതിയ പ്രൊമോ പുറത്തുവിട്ടു.
തിയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ തന്നെ വിടവാങ്ങിയ ചിത്രം സ്വാസികയുടെ കരിയറിലെ തന്നെ മികച്ച പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. മികച്ച താരനിര അണിനിരക്കുന്ന ചിത്രത്തിന് ആദ്യദിവസം തന്നെ ഒടിടി യിൽ മികച്ച വരവേൽപ്പാണ് ലഭിച്ചത്, അതേ സമയം ചിത്രത്തിന്റെ മികവിനോളം തന്നെ ചർച്ച ചെയ്യപ്പെടുകയാണ് ചിത്രത്തിന്റെ ഒടിടി ലോഞ്ചിനോടനുബന്ധമായി നടത്തിയ പ്രൊമോഷൻ പരിപാടികൾ. സാധാരണയായി വലിയ ചിത്രങ്ങൾ തിയേറ്റർ റിലീസ് സമയത്ത് ഒരുക്കുന്ന പ്രൊമോഷനേക്കാളും വലിയ പരിവേഷവുമായാണ്, തിയേറ്റർ റിലീസ് കഴിഞ്ഞ് ഒടിടി റിലീസിനു എത്തിയ ഈ ചിത്രം മുന്നോട്ട് വച്ചത്. ഔട്ട് ഡോർ ബ്രാന്റിങ്ങ്, ഡിജിറ്റൽ പ്രൊമോഷൻ, ബസ് ബ്രാന്റിങ്ങ്, ലിഫ്റ്റ് ബ്രാന്റിങ്ങ് തുടങ്ങി എല്ലായിടങ്ങളിലും ഇപ്പോൾ ചതുരം സിനിമയുടെ സാന്നിധ്യം അറിഞ്ഞുകഴിഞ്ഞു. ആളുകൾക്കിടയിൽ ചർച്ചാവിഷയമായി മാറുന്നതിനിടെ തിയേറ്റർ പ്രദർശനം അവസാനിപ്പിച്ച ചതുരം, സൈന പ്ലേ യിൽ എത്തുമ്പോൾ തിയ്യേറ്റർ അനുഭവം നഷ്ടപ്പെട്ടവർക്ക് മറ്റൊരു അവസരമാണ് ഒരുക്കുന്നത്. ചതുരം കൂടാതെ ഒട്ടനവധി ക്ലാസിക്, ട്രെന്റിങ്ങ് സിനിമകളും മലയാളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ് ഫോമായ സൈന പ്ലേ യിൽ ലഭ്യമാണ്.