സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ചതുരം’ എന്ന ചിത്രം ഇന്ന് സൈന പ്ലേ (SAINAPLAY )യിലൂടെ ഒടിടിയിൽ എത്തുകയാണ്. ഇന്ന് രാത്രി 10 മണിക്ക് ഒടിടിയിൽ റിലീസ് എത്തുകയാണ്. സ്വാസിക വിജയ്, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, അലൻസിയർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിദ്ധാർത്ഥ് ഭരതനും വിനയ് തോമസും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന് പ്രദീഷ് വർമ്മ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ഗ്രീന്‍വിച്ച് എന്റര്‍ടൈയിന്‍മെന്റ്, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ഹൃദയത്തിലെ ദർശന ചെയ്ത തെറ്റ് അതായിരുന്നു ….
Theju P Thankachan ദർശന മാത്രമാണ് ഹൃദയത്തിലെ സെൻസിബിൾ എന്ന് തോന്നിയ ഒരേയൊരു