സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ഒരു ശുദ്ധ എ പടം’ ‘ചതുരം’ ഒടിടിയിൽ റിലീസ് ചെയ്യാൻ പോകുന്നു. . 2023 ജനുവരിയോടെ ചിത്രം ഒടിടി പ്ലാറ്റ് ഫോമിലെത്തുമെന്ന് സംവിധായകന് സിദ്ധാര്‍ഥ് ഭരതൻ അറിയിച്ചു. സ്വാസിക വിജയ്, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, അലൻസിയർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇറോട്ടിസത്തിനു പ്രാധാന്യമുള്ള ഒരു ചിത്രമാണ് ചതുരമെന്നു ഇതിന്റെ പോസ്റ്ററുകൾ, ടീസറുകൾ എന്നിവ നമ്മളോട് പറയുന്നുണ്ട്. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് ആണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഈ മാസം ചിത്രം പ്രദർശനത്തിനെത്തും. രമ്യ മൂവീസ് ആണ് വിതരണം. പ്രദീപ് വർമ്മയാണ് ക്യാമറ നിർവഹിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത്പിള്ള . കുടുംബജീവിതത്തെക്കുറിച്ച് പുതിയ കാലത്തിന്റെ കാഴ്ചപ്പാടുകള്‍ പങ്കു വെക്കുന്ന, നാല് പ്രധാന കഥാപാത്രങ്ങൾക്കിടയിൽ നടക്കുന്ന വൈകാരികമായ ഒരു കഥയാണ് ചതുരം പറയുന്നത്.

അയാൾ ഇപ്പോഴും ഉറങ്ങിയുമുണർന്നും യാത്ര തുടരുകയാണ്, മറ്റൊരാളുടെ ജീവിതത്തിൽ സൂപ്പർ മാൻ ആകാൻ ആയി
ശ്രീനിവാസൻ ❣️ സത്യനാഥൻ ❣️പാസ്സഞ്ചർ One Life One Chance One Day🚆