ചട്ടമ്പി – ഫസ്റ്റ് റിപ്പോർട്ട്
Arun Surendran
ഒറ്റ വാക്യത്തിൽ പറഞ്ഞാൽ ! ഗംഭീര ആക്ഷൻ ചിത്രം ! ട്രെൻഡ് സെറ്റർ താരമായ ശ്രീനാഥ് ഭാസി ഈ ചിത്രത്തിൽ എത്തിയത് പക്കാ റൂറൽ വേഷത്തിൽ ! അദ്ദേഹം അവതരിപ്പിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ഒരു റൂറൽ ചട്ടമ്പി കഥാപാത്രമാണ് ! വളരെ ഏറെ ഗ്രേ ഷെയ്ഡ് ഉള്ള ഈ നായക കഥാപാത്രം ഗ്രീനാഥ് ഭാസി എന്ന നായക നടന് തന്റെ കരിയറിൽ പുതുമാനങ്ങൾ സമ്മാനിച്ചു ! ഗംഭീര ഡയറക്ഷൻ വളരെ വ്യത്യസ്ഥമായ ഒരു ചിത്രീകരണ ശൈലിയാണ് ഈ ചിത്രത്തിലുള്ളത് ! സംവിധാന അരങ്ങേറ്റത്തിൽ സ്വഭാവികമായി പറ്റുന്ന യാതൊരു തെറ്റുകളും സംവിധായകന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല ! അദ്ദേഹം തന്റെ ജോലി വളരെ കൃത്യമായി ശ്രദ്ധയോടെ അവതരിപ്പിച്ചു ! ചിത്രത്തിലെ സിനിമാട്ടോഗ്രാഫി ഉഗ്രൻ തന്നെയായിരുന്നു.മഴവില്ല് പോലെ വർണ്ണ ശോഭയാർന്ന ഫ്രെയിമുകളാണ് ചിത്രത്തിൽ സിനിമ ഒരുക്കിയിട്ടുള്ളത് നീണ്ട കാത്തിരിപ്പിന്ന് ശേഷം മലയാള സിനിമയിൽ വന്ന ഒരു ഗംഭീര ആക്ഷൻ പ്രകൃതി പടമാണ് ചട്ടമ്പി !