ചട്ടമ്പി സ്വാമികൾ ക്രിസ്തുമതഛേദനം എഴുതിയ സാഹചര്യം എന്തായിരുന്നു ?

മതപരിവർത്തനം ഇന്ത്യയിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ക്രിസ്തീയ മിഷനറിമാർ ഇവിടെ പ്രവർത്തനം തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിയുന്നു. വിദ്യാഭ്യാസത്തിലും പരിഷ്കാരത്തിലും ദാരിദ്ര്യനിർമ്മാർജ്ജനത്തിലും ഊന്നിയ പ്രവർത്തനങ്ങൾ അവർ മതപരിവർത്തനം ലക്ഷ്യമാക്കിയെങ്കിലും കാഴ്ചവച്ചു എന്നത് വിസ്മരിക്കുന്നില്ല. ഒരുപക്ഷെ സംഘപരിവാർ ശക്തികൾക്ക് ഒരുകാലത്തു ഒട്ടും ദഹിക്കാത്തതായിരുന്നു ക്രിസ്തീയ മിഷനറിമാരുടെ പ്രവർത്തനം. അതുകൊണ്ടുതന്നെ പലയിടത്തും മിഷനറിമാരും പള്ളികളും ആക്രമിക്കപ്പെട്ടു. ഗ്രഹാം സ്റ്റെയിൻസ് എന്ന ജീവകാരുണ്യപ്രവർത്തകനെ കുടുംബത്തോടെ ചുട്ടുകരിച്ചതും ആരും മറന്നിട്ടുണ്ടാകില്ല. ഒരുപക്ഷെ ആ കേസിലെ പ്രതി ഇന്ന് സംഘ്പരിവാറിന്റെ ഏതെങ്കിലും ഉന്നതസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെട്ടിട്ടുമുണ്ടാകും.

‘ഘർവാപ്പസി’ എന്നൊരു ഉടായിപ്പ് പരിപാടിയുമായി കുറച്ചുകാലം മുമ്പ് വിശ്വഹിന്ദു പരിഷത്ത് രംഗത്തുവരികയുണ്ടായി. പ്രധാനമായും ക്രിസ്തുമതത്തിലേക്ക് പോയവരെ തിരിച്ചുകൊണ്ടു വരികയായിരുന്നു ലക്‌ഷ്യം. അതിനെതിരെ ക്രിസ്തീയസഭകൾ രംഗത്തുവരികയുമുണ്ടായി. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചാണ് ക്രിസ്തിയ മിഷനറിമാർ മതപരിവർത്തനം ചെയുന്നത് എന്നാണു സംഘപരിവാർ എന്നും പറഞ്ഞുകൊണ്ടിരുന്നത്. ഹിന്ദുദൈവങ്ങളെ സാത്താന്മാരായും വിരൂപികൾ ആയും ചിത്രീകരിച്ചതിന്റെ പേരിൽ കേരളത്തിൽ ഉൾപ്പെടെ സംഘര്ഷങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്ര വ്യാപകമായി മിഷനറി പ്രവർത്തനം ഉണ്ടായിട്ടും ക്രിസ്തീയ ജനസംഖ്യ വർദ്ധിക്കാത്തതിന്റെ പിന്നിലെ കാരണം, പരിവർത്തനം വിശ്വാസപരമായി മാത്രമായിരുന്നു എന്നത് കൊണ്ടാണ്. അതായതു സർട്ടിഫിക്കറ്റിൽ പഴയ മതം തന്നെ തുടരുകയും വിശ്വാസപരമായി പരിവർത്തനം ചെയ്യപ്പെട്ടതിനോട് കൂറുപുലർത്തുകയും ചെയുക. ഇതിലൂടെ ഹിന്ദുക്കൾക്ക് കിട്ടേണ്ട സർക്കാർ ആനുകൂല്യങ്ങൾ മതം മാറിയവർ തട്ടിയെടുക്കുന്നു എന്നും വ്യാപകമായ പരാതികൾ പരിവാർ ചിന്താഗതിക്കാർ ഉന്നയിച്ചിരുന്നു.

എന്നാൽ മുസ്ലീങ്ങൾ ഇത്തരത്തിൽ മതം മാറ്റൽ പ്രക്രിയ ചെയ്യാറില്ല. അതുകൊണ്ടു തന്നെ ലവ് ജിഹാദ് ആരോപണം അവർക്കുമേൽ വന്നുവീഴുന്നതു ദുരുപദിഷ്ടമാണ്. രണ്ടു മതവിശ്വാസികൾ പ്രണയിച്ചു വിവാഹം കഴിച്ചാൽ ചെറുക്കന്റെ മതത്തിലേക്ക് പെണ്ണ് പരിവർത്തനം ചെയ്യപ്പെടുക എന്ത് ഇവിടത്തെ എല്ലാ മതങ്ങളിലും സ്വാഭാവികതയായി കഴിഞ്ഞ കാര്യമാണ്. സ്വന്തം വിശ്വാസങ്ങളിൽ നല്കുന്ന ദമ്പതികളും കുറവല്ല. കേരളത്തിൽ ക്രിസ്തീയ മിഷനറിമാർ വ്യാപകമായി നടത്തിയ മതപരിവർത്തനങ്ങളിൽ എന്നും എതിർപ്പുകൾ ഉണ്ടായിരുന്നു. ഫാദര് ജോസഫ് പുത്തൻ പുരയ്ക്കലിനെ പോലുള്ള സംഘപരിവാർ ആസനം താങ്ങികൾ ഇത്തരമൊരു പോസ്റ്റ് വായിച്ചിരിക്കണം.

ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമതഛേദനം

” അല്ലയോ മഹാജനങ്ങളെ എന്റെ ഈ ഉപക്രമം ക്രിസ്തുമതത്തിന്റെ തത്വത്തെ ഏഴകളായിരിക്കുന്ന ജനങ്ങളുടെ ഹൃദയത്തില്‍ ധരിപ്പിക്കുന്നതിനാകുന്നു..
ക്രിസ്തുമതസ്ഥന്മാരായ പാതിരിമാര്‍ മുതലായ ഓരോരോ കുക്ഷിംഭരികള്‍ നമ്മുടെ ഹിന്ദുമതത്തെയും ഈശ്വരനെയും ശ്രുതി, സ്മൃതി മുതലായ ആപ്തവാക്യങ്ങളെയും ന്യായംകൂടാതെ ദുഷിച്ചും അജ്ഞാനകുഠാരം, ത്രിമൂര്‍ത്തിലക്ഷണം, കുരുട്ടുവഴി, മറുജന്മം, സല്‍ഗുരുലാഭം, സത്യജ്ഞാനോദയം, സമയപരീക്ഷ, ശാസ്ത്രം, ‘പുല്ലേലി കുംച്ചു’ മുതലായ ദൂഷണപുസ്തകങ്ങളെ അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്തുകൊണ്ട് സാധുക്കളും അജ്ഞന്‍മാരുമായ പുലയര്‍‍, ചാന്നാര്‍‍, പറയര്‍ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ തൊപ്പി, കുപ്പായം മുതലായതുകളെ കൊടുത്ത് മയക്കി ഭേദിപ്പിച്ചു സ്വമതമാര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുത്തി നരകത്തിന് പാത്രീഭവിപ്പിക്കുന്നതിനെ ന‍ാം കണ്ടുംകേട്ടുമിരുന്നുകൊണ്ട് ഈ മഹാപാതകത്തിനെ തടയാന്‍ യാതൊരു കഴിവും സമ്പാദിക്കാതെ അടങ്ങിയിരിക്കുന്നത് അല്പവും ഉചിതമല്ലെന്ന് മാത്രമല്ല, ഈ ഉദാസീനതയില്‍ വച്ച് ഹിന്ദുക്കളിലിതുവരെ അഞ്ചിലൊരു ഭാഗത്തോളം ജനങ്ങള്‍ ഈ അപകടത്തില്‍ അകപ്പെട്ടു പോകുന്നതിനും മേലും ഈ കഷ്ടത പ്രചാരപ്പെടുത്തുന്നതിനും അതു നിമിത്തം നമുക്കും നമ്മുടെ സന്തതികള്‍ക്കും ഐഹികാമുത്രികങ്ങളായ അനേകഫലങ്ങള്‍ക്ക് തടസ്സം സംഭവിക്കുന്നതിനും സംഗതിയായി തീര്‍ന്നിരിക്കുന്നു.
ഈ സ്ഥിതിക്ക് നമ്മുടെ ഹിന്ദുക്കളിലുള്ള പണ്ഡിതന്‍മാരെല്ലാപേരും സ്വകാര്യത്തില്‍ത്തന്നെ വ്യഗ്രിച്ചു കാലക്ഷേപം ചെയ്യാതെ അനിര്‍വാച്യ മഹിമയുടെയും അത്യന്തപുണ്യത്തിന്റെയും ശ്രുംഗാടകമായിരിക്കുന്ന ഈ പരോപകാരത്തില്‍ കൂടി സ്വല്പം ദൃഷ്ടിവച്ചിരുന്നുവെങ്കില്‍ ഈ ജനോപദ്രവം എത്രയോ എളുപ്പത്തില്‍ ദൂരീഭവിപ്പിക്കുന്നതിനും അതു നിമിത്തം അനേക ജീവന്മാര്‍ ഈലോകപരലോകങ്ങളില്‍ സുഖിക്കുന്നതിനും സംഗതിയാകുമെന്നുള്ളത് ഞ്ഞാന്‍ പറയണമെന്നില്ലല്ലോ. ഹിന്ദുക്കളായ മഹാന്മാരെ! നിങ്ങള്‍ ഇനിയെങ്കിലും അടങ്ങിയിരിക്കാതെ അവരവരുടെ ശക്തിക്കുതകും വണ്ണം വിദ്യകൊണ്ടോ ധനംകൊണ്ടോ കഴിയുന്നതും ഉത്സാഹിച്ചു ഈ ക്രിസ്തുമതദുരാചാരങ്ങളെ നിവൃത്തിപ്പിക്കുവാന്‍ തുനിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു.”…..
ബ്രിട്ടീഷ്കാരുടെ പിന്തുണയോടെ ക്രിസ്ത്യൻ മിഷനറിമാർ നടത്തിയ പോന്നിരുന്ന വ്യാപക മതപരിവർത്തനം, ഹൈന്ദവ മൂർത്തികൾക്കും, ദൈവങ്ങൾക്കും,വിശുദ്ധ ഗ്രന്ഥങ്ങൾക്കും നേരെയുണ്ടായ അതിക്രമങ്ങൾ, അപമാനം എന്നിവക്കെതിരെ ചട്ടമ്പി സ്വാമികൾ എഴുതി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്
ക്രിസ്തുമതച്ഛേദനം. ഇതിനായി ബൈബിൾ ആഴത്തിൽ പഠിക്കുകയും, ബൈബിളിലെ പരസ്പര വിരുദ്ധമായ സൂക്തങ്ങൾ കണ്ടെത്തി അപഗ്രഥിച്ചു അവയിലെ വൈരുധ്യവും ഈ ഗ്രന്ഥത്തിലൂടെ തുറന്ന് കാട്ടുകയും, ഗ്രന്ഥം പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുകയും ചെയ്യുകയുണ്ടായി.

ക്രിസ്തുമതഛേദനം എഴുതിയ സാഹചര്യം

ബ്രിട്ടീഷുകാരുടെ പിന്തുണയോടെ ക്രിസ്ത്യൻ മിഷനറിമാർ ആ കാലത്ത് വ്യാപകമായി മതപരിവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. അതിലൂടെ നിരവധി ഹിന്ദുക്കളെ ക്രിസ്ത്യാനിറ്റിയിലേക്ക് മതപരിവർത്തനം ചെയ്യിപ്പിച്ചു. എന്നാൽ പ്രലോഭനങ്ങളിൽ നിന്നും മാറി ഒരു തരം നിർബന്ധിത മതപരിവർത്തനത്തിന് സമാനമായ അന്തരീക്ഷം വന്നതോടെയാണ് ഇതിനെതിരെ ശക്തമായ നടപടികളുമായി ഹൈന്ദവ വിശ്വാസികൾ ചട്ടമ്പി സ്വാമികളുടെ നേതൃത്വത്തിൽ രംഗത് വന്നത്.
അന്നത്തെ തിരുവിതാംകൂർ,കൊച്ചി, മലബാർ രാജ്യങ്ങളിൽ,വിശേഷിച്ചു തിരുവിതാംകൂർ – കൊച്ചി അതിർത്തി മേഖലകളിലാണ് ക്രിസ്ത്യൻ പാതിരിമാരുടെ മതധ്വംസനങ്ങൾ പ്രധാനമായും അരങ്ങേറിയത്. വിവിധ ക്ഷേത്രങ്ങളിൽ സന്ദര്ശിക്കാനെത്തുന്ന ഹൈന്ദവ വിശ്വാസികളെ തടഞ്ഞു നിർത്തി സുവിശേഷ പ്രസംഗം നടത്തുക എന്നതിനുമപ്പുറം, ഹിന്ദു മതത്തെയും, വിശ്വാസങ്ങളെയും, ആരാധനാ മൂർത്തികളെയും, വിശുദ്ധ ഗ്രന്ഥങ്ങളെയും അപമാനിക്കൽ നിത്യ സംഭവമായിത്തീർന്നു.
സാത്താന്റെ ആരാധകരെന്നും, കൽ പ്രതിമകളെ ആരാധിക്കുന്നവരെന്നും ആരോപിച്ചു വിശ്വാസികളെ ക്രിസ്ത്യൻ പാതിരിമാർ അപമാനിക്കൽ പതിവായിത്തീർന്നു. പ്രധാന ക്ഷേത്രങ്ങൾക്ക് മുൻപിൽ കൂട്ടമായി നിലയുറപ്പിച്ചു, വരുന്ന വിശ്വാസികളെ തടഞ്ഞു നിർത്തി കൂട്ടമായി വളഞ്ഞായിരുന്നു സുവിശേഷം.തയ്യാറാത്തവരെ ചെകുത്താൻ ആരാധകർ എന്ന് വിളിച്ചുള്ള അപമാനിക്കൽ പതിവാക്കി. ബ്രിട്ടീഷ് അധികാരികളുടെ സപ്പോർട് കാരണം ഹൈന്ദവർ ഇതിനെതിരെ പ്രതികരിക്കാൻ ഭയപ്പെടുകയും, മടിക്കുകയും ചെയ്തിരുന്നു. ഇതോടെ ക്ഷേത്രപ്രവേശനത്തിന് വിശ്വാസികൾ വരാത്ത അവസ്ഥ കൈവന്നു.
ക്രിസ്തുമതച്ഛേദനത്തിന്റെ ആയിരം കോപ്പികളാണ് അച്ചടിച്ചത്.ഇതിൽ മൂന്നെണ്ണം മാത്രമാണ് വിശ്വാസികളിൽ നേരിട്ട് എത്തിയതെന്നും ബാക്കി 997 ഉം ക്രിസ്ത്യൻ മിഷനറിമാർ വാങ്ങിച് കത്തിച്ചു നശിപ്പിച്ചു കളഞ്ഞു എന്നും കരുതപ്പെടുന്നു. ഈ മൂന്ന് കോപിയിൽ നിന്നുമാണ് ഇവ പ്രചരിച്ചത്.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ നൂറു കണക്കിന് വിശ്വാസികൾ, അവരെ സുവിശേഷം ചെയ്ത് പരിവർത്തനം നടത്താനെത്തിയ പാതിരിമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആദ്യമായ് ഗ്രന്ഥം പരസ്യമായി പ്രസംഗിക്കപ്പെട്ടത്. കാളികാവ് നീലകണ്ഡപ്പിള്ളയ്ക്കാണ് ആദ്യമായി ഗ്രന്ഥം എഴുതി കൊടുത്തതും, പഠിപ്പിച്ചതും. തുടർന്ന് ശ്രീകണ്ഠപിള്ള, കറുവ കൃഷ്ണനാശാൻ എന്നിവർ കേരളമൊട്ടുക്ക് ക്രിസ്തുമതച്ഛേദനത്തിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. വൻ തോതിൽ മതപരിവർത്തനവും,പരസ്യമായി ഹിന്ദുമത ധ്വംസനവും നടത്തി വന്ന ക്രിസ്ത്യൻ പാതിരിമാർക്കെതിരെ ചട്ടമ്പി സ്വാമികളുടെ നേതൃത്വത്തിൽ ഹൈന്ദവ സമൂഹത്തിന് പ്രതിരോധം സൃഷ്ടിക്കാൻ ഒരുപരിധി വരെ ഈ ഗ്രന്ഥം കാരണമായി.
എന്ന ഈ ഗ്രന്ഥത്തിന്റെ ഒന്ന‍ാംഭാഗം ക്രിസ്തുമതസാരവും രണ്ട‍ാം ഭാഗം ക്രിസ്തുമത നിരൂപണവും ആണ്.
അവലംബം : ക്രിസ്തുമതച്ഛേദനം E Book

ക്രിസ്തുമതച്ഛേദനം – ശ്രീ ചട്ടമ്പി സ്വാമികള്‍


ഡോക്ടർ. എൻ ഗോപാലകൃഷ്ണൻ (Indian Customs & Rituals)

Advertisements