വിശ്വപ്രസിദ്ധമായ റഷ്‌മോർ മലനിരകളെ ഓർമ്മിപ്പിച്ച് ‘ചാവേർ’! കല്ലിൽ കൊത്തിയ കഥാപാത്രങ്ങളുമായി ‘ചാവേർ’ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക്!

പാറപോലെ ഉറച്ച മനസ്സും നിലപാടുകളും തത്വസംഹിതകളുമുള്ള മൂന്നുപേരുടെ കല്ലിൽ കൊത്തിവെച്ചതുപോലുള്ള രൂപവുമായി ‘ചാവേർ’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അമേരിക്കയിലെ നാലു രാഷ്ട്രത്തലവന്മാരുടെ മുഖം കൊത്തിവെച്ച റഷ്മോർ മലനിരകളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഫസ്റ്റ് ലുക്ക് സോഷ്യൽമീഡിയയിൽ നിമിഷ നേരം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്.ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ കുഞ്ചാക്കോ ബോബനും ആന്‍റണി വർഗ്ഗീസും അർജുൻ അശോകനുമാണ് ഫസ്റ്റ് ലുക്കിലുള്ളത്. നിശ്ചയദാർഢ്യമുള്ള മുഖഭാവങ്ങളുമായാണ് മൂവരും നിൽക്കുന്നത്. സൂപ്പർ ഹിറ്റ്‌ ചിത്രം ‘അജഗജാന്തര’ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്.

‘ചാവേറി’ലെ കുഞ്ചാക്കോ ബോബന്‍റെ മാസ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. അശോകൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ചാക്കോച്ചനെത്തുന്നത്. പറ്റെ വെട്ടിയ മുടിയും കട്ടത്താടിയും കലിപ്പ് നോട്ടവുമായിട്ടായിരുന്നു അശോകനായി ചാക്കോച്ചന്‍റെ വേഷപ്പകർച്ച. സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു എന്നതിനാൽ തന്നെ ഇതിനകം പ്രേക്ഷകർക്കിടയിൽ ഏറെ സംസാര വിഷയമായ സിനിമയായി കഴിഞ്ഞിട്ടുണ്ട് ‘ചാവേർ’.

സിനിമയുടേതായി കഴിഞ്ഞ ദിവസം കേരളമൊട്ടാകെ ഒരു ലുക്ക് ഔട്ട് നോട്ടീസ് അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം ഏവരുടേയും വീടുകളിലേക്ക് എത്തിയിരുന്നതും വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുകയുണ്ടായിരുന്നു. സിനിമയുടേതായി മുൻപ് പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും സോഷ്യൽമീഡിയയിൽ ഏവരും ഏറ്റെടുത്തിരുന്നു.

ടിനു പാപ്പച്ചന്റെ മുൻ ചിത്രങ്ങളെക്കാൾ വ്യത്യസ്തമായ ചിത്രമായിരിക്കുമെന്ന സൂചന തരുന്നതായിരുന്നു സിനിമയുടെ ടൈറ്റിൽ പോസ്റ്ററും ടീസറും. ഒഫീഷ്യൽ ഫസ്റ്റ്ലുക്കും ആ സൂചനകൾക്ക് അടിവരയിടുകയാണ്.നടനും സംവിധായകനുമായ ജോയ് മാത്യു ‘അങ്കിളി’ന് ശേഷം തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിസൈൻസ്‌: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

Leave a Reply
You May Also Like

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

സിനിമയിൽ നിന്ന് കുറച്ചുകാലമായി ഇടവേള എടുത്തിരുന്ന പ്രിയതാരം നിത്യാദാസ് മടങ്ങിവരികയാണ്. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് താരം…

ക്രിക്കറ്റ് സ്‌കോര്‍ ബോര്‍ഡിൽ എന്തിനാണ് പച്ച മരങ്ങള്‍ ? കാരണമുണ്ട് !

സ്‌കോര്‍ ബോര്‍ഡിലെ പച്ച മരങ്ങള്‍ അറിവ് തേടുന്ന പാവം പ്രവാസി ഐ.പി.എല്‍ 2023ലെ പ്ലേ ഓഫ്…

പ്രകൃതിയോടൊപ്പം മനോഹരമായൊരു ത്രികോണ പ്രണയവും പ്രേക്ഷകന് അനുഭവഭേദ്യമാക്കുന്ന സിനിമ

‘I Dream In Another Language’ (Spanish, Mexico, 2017) Jaseem Jazi അതിമനോഹരമായ ഒരു…

വീണ്ടും ഞെട്ടിക്കാൻ വിക്രം, കോലാർ കോൾഡ് ഫീൽഡ് പശ്ചാത്തലമായി പാ രഞ്ജിത്ത് ചിത്രം

വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ നടക്കുകയാണ്.…