കാലപ്പഴക്കംകൊണ്ട് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായിരിക്കുന്നുവെങ്കിലും ബീരാനിക്കയുടെ ചായമക്കാനിയില്‍ നല്ല തിരക്കാണ്. നിരക്ഷരനാണെങ്കിലും പ്രമുഖ പത്രങ്ങളെല്ലാം വരുത്തണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധം. തകര്‍ന്നു വീഴാറായ മേല്‍ക്കൂര പുതുക്കി പണിയുന്നതിലൊ അംഗവൈകല്യം വന്ന ഇരിപ്പിടവും ഊണ്‌‍ മേശയും മാറ്റുന്നതിലൊ ബീരാനിക്ക ശ്രദ്ധിക്കാറില്ല.

തന്‍റെ കൊച്ചുഗ്രാമത്തിലെ ശക്തമായ രണ്ട് പാര്‍ട്ടിയിലെ പ്രതിനിധികളുടെ‍ ചര്‍ച്ചയും വഴക്കും ഇവിടെ വെച്ചുതന്നെയാണല്ലോ. അതുകൊണ്ട് തന്നെ അക്ഷരങ്ങളുമായി നേരിട്ട് കൂട്ടിമുട്ടലുകള്‍ നടത്താറില്ല. എങ്കിലും പൊതുകാര്യങ്ങളില്‍ അദ്ദേഹത്തിന് നല്ല ജ്ഞാനമാണ്.

അതിരാവിലെ കുപ്പായം പോലുമില്ലാതെ കൂനിപ്പിടിച്ച്‌ വരുന്ന തിയ്യന്‍ വേലായുധന്‍ മാതൃഭൂമി ഉറക്കെ വായിച്ചാലെ അന്നേക്ക് വേണ്ട ഉത്സാഹം കിട്ടൂ. അയാളുടെ ഛായയുള്ള പഴംപൊരിയും കടുപ്പത്തിലൊരു കട്ടന്‍ കാപ്പിയും അകത്ത് ചെന്നാല്‍ പിന്നെ പത്രത്തിലേക്ക് മുഖം പൂഴ്ത്തും.
ഇന്നും ഇരുപക്ഷത്തെ അണികകളും ഹാജരായിട്ടുണ്ട്. ഇക്കായുടെ സഹധര്‍മ്മിണി തിത്തുമ്മു പുട്ട് തയ്യാറാക്കുന്ന തിരക്കിലാണ്. തൂക്കില്‍ കിടന്ന് പിടയുന്ന ചെറിയ ഉള്ളിയുടേയും ഉലുവയടേയും ഗന്ധം അടിച്ചു കയറിയ ഭരണപക്ഷത്തിന്‍റെ നാസാരന്ദ്രങ്ങള്‍ പൂര്‍വ്വാധികം വിടരുന്നത് കണ്ട് പുട്ടിന് ഓര്‍ഡര്‍ നല്‍കി ഓരോരുത്തരും സ്ഥലം പിടിച്ചു. പൊടിയില്‍ തരി കൂടിയതോ എന്തോ തിത്തുമ്മുവിന്‍റെ പുട്ടിന്. പതിവിലേറെ ഗൌരവം.
ചര്‍ച്ചക്ക് ചുടേറിയപ്പോള്‍ ഭരണ പക്ഷക്കാരന്‍ ആരോടൊക്കെയോ കണക്ക് തീര്‍ക്കാന്‍ പറ്റാത്ത ദേഷ്യത്തില്‍ മുഷ്ടിചുരുട്ടി പുട്ടിനൊരു കുത്തുകൊടുത്തു. ആവേശം ഒട്ടും ചോരാതെ പുട്ടു പോയത്‌ പ്രതിപക്ഷത്തിന്‍റെ ഒരു കടുകു മണിയുടെ പ്ലേറ്റിലേക്ക്. മനപ്പൂര്‍വ്വമെന്നു പറഞ്ഞ്‌ നിയമസഭയെ ഓര്‍മ്മിപ്പിക്കുമാറ് പ്രതിപക്ഷം എഴുന്നേറ്റു മുണ്ടുപൊക്കുകവരെ ചെയ്തു. സഭ്യവും അസഭ്യവും മഴയായ് പെയ്തു. പൊട്ടലും ചിറ്റലുമായി പരസ്പരം നേതാക്കളെ തെറിപറഞ്ഞപ്പോള്‍ കയ്യാങ്കളിയിലെത്തി.

ഇരിപ്പിടവും മേശയും, മുട്ടു കുത്തി വീണ കത്തിയും കമ്പിപ്പാരയും തൂവെള്ള വസ്ത്രത്തിനുള്ളില്‍ നിന്നും പുറത്തേക്ക് വന്നപ്പോഴാണ് സ്ഥാനമാനങ്ങള്‍ മാത്രമല്ല ഇവരെ മസിലുപിടിച്ചു് നടക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബീരാനിക്കക്ക് മനസ്സിലായത്. ശ്രദ്ധയൊന്നു തെറ്റിയാല്‍ സ്വന്തം പള്ളക്ക് കേറുന്ന തരത്തിലാണല്ലോ ഇതല്ലാം പൂഴ്ത്തി വെച്ചിരിക്കുന്നത്.

തറയില്‍ ഇരുമുന്നണികകളില്‍ നിന്നും ഓരേ വര്‍ണത്തിലുള്ള ചോര പരന്നു. മരണപ്പിടച്ചിലിനും വ്യത്യസ്ഥതയുണ്ടായിരുന്നില്ല. പക്ഷഭേദമൊന്നും നോക്കാതെ കെട്ടിപ്പിടിച്ച് പിടഞ്ഞ് മരിച്ചു.
നാട്ടില്‍ നിന്നും ജയിച്ച മന്ത്രിയും പ്രതിപക്ഷനോതാവും തങ്ങളുടെ അണികള്‍ കടിച്ചു കീറുന്നതറിഞ്ഞില്ല. കാരണം ടൂറിസത്തിന്‍റെ സാധ്യതയെക്കുറിച്ചു പഠിക്കാന്‍ വിദേശപര്യാടനത്തിനായി അടുത്തടുത്ത സീറ്റുകളില്‍ ഇരുകൈകളും ചേര്‍ത്ത് പിടിച്ച് പൃഷ്ഠഭാഗം സീറ്റിലമര്‍ത്തി ഇരുന്നു.കസേര ഏതായാലും വിട്ടു കൊടുക്കാന്‍ പ്രയാസം..

You May Also Like

786ല്‍ കുരുങ്ങിയ ‘ചില’ മാപ്പിളമാര്‍

മുസ്ലിംകള്‍ ധാരാളമായി ഉപയോഗിക്കുന്ന ബിസ്മില്ലാഹി റഹ്മാനി റഹീം എന്നതിന്റെ ചുരുക്ക നാമമാണ് ‘786’ എന്നാണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നവരുടെ കാഴ്ച്ചപാട്. (ഏത് നല്ല കാര്യങ്ങള്‍ തുടങ്ങുമ്പോഴും മുസ്ലിങ്ങള്‍ ബിസ്മി ചൊല്ലി തുടങ്ങുന്നു.’പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു’ എന്നാണ് ഇതിനര്‍ത്ഥം).ഇന്ത്യയിലേയും പാക്കിസ്താനിലേയും സുന്നികള്‍ എന്ന വിഭാഗവും ഇറാനിലെ ശിയാ എന്ന വിഭാഗവുമാണ് ‘786’വ്യാപകമായി ഉപയോഗിക്കുന്നത്.

ഇവനാര്, ഹെര്‍ക്കുലീസിന്റെ രണ്ടാം ജന്മമോ? -വീഡിയോ

ഹെറ്ക്കുലീസിന്റെ പുനര്‍ജന്മം ഇന്ത്യയിലാണ്.കിലോക്കണക്കിന് ഭാരം വരുന്ന ഒരു പള്‍സര്‍ ബൈക്കാണ് ഈ ചങ്ങാതി ഒറ്റക്ക് തലയില്‍ കേറ്റിയത്.പോരത്തതിന് അത് തലയില്‍ ചുമന്ന് ഏണി കേറി ബസിന്റെ മുകളിലും വെച്ചു.

ഒരു പ്രശ്നം വരുമ്പോൾ വാദിയെ പ്രതിയാക്കുന്ന മാമുക്കോയയുടെ കഥാപാത്രങ്ങൾ

മാമുക്കോയ എന്ന നടന്റെ തഗ്ഗ് ലൈഫ് ഒരു പാട് ആഘോഷിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഒരു പ്രശ്നം വരുമ്പോൾ, വാദിയെ പ്രതിയാക്കി

പ്രണയത്തെ തേടി – കഥ/സാലിഹ് പറപ്പൂര്‍

വര്‍ഷങ്ങള്‍ക് മുന്‍പ് ഞാന്‍ കയറിയിറങ്ങിയ ആ കോളേജ് ലൈബ്രറിയുടെ പടികള്‍ കയറുമ്പോള്‍ ഗൃഹാധുരത്വത്തിലായി. അന്നത്തെ പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ ബില്‍ഡിംഗ്‌, ക്യാമ്പസിന് പുതിയ കെട്ടിടങ്ങള്‍. ഇതിനൊക്കെ വേണ്ടി അന്ന് നടത്തിയ സമരങ്ങള്‍ക്ക് കുറവില്ലായിരുന്നു. ഹോസ്റെലിന്റെ മുകളിലാണ് ലൈബ്രറി. പഴയ ഓര്‍മയില്‍ ഹോസ്റ്റല്‍ മുറിയിലേക്കൊന്നു എത്തി നോക്കി. എല്ലാ സൌകര്യങ്ങളോടും കൂടിയുള്ളതായിരുന്നു. “ആരാ” ഒരു കുട്ടി ചോദിച്ചു. ഞാന്‍ പുഞ്ചിരിച്ചതെയുള്ളൂ. “ഏത് ഇയരാ? “ബീ എ ഫസ്റ്റ് ” അന്നിവിടെ എന്റെ കൂട്ടുകാര്‍ എല്ലാരും കാണുമായിരുന്നു. മരത്തിന്റെ ജനല്‍ തുറന്നാല്‍ ഒരു റോഡാണ്. അടുത്ത് തന്നെ ഒരു മുസ്ലിം പള്ളി. ആ റോഡിലെ വൈകുന്നേരങ്ങളില്‍ ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന പെണ്‍കുട്ടികളെ ശല്യപ്പെടുത്തലായിരുന്നു പ്രധാന പണി. അതെല്ലാം ഓര്‍മ്മകള്‍ മാത്രം.