fbpx
Connect with us

Entertainment

വിനീതിനെയും രഞ്ജിയെയും ടോവിനോയെയും അനുസരിപ്പിച്ച ചിരിക്കുടുക്കയ്ക്ക് പിറന്നാളാശംസകൾ

Published

on

ഛായാമുഖി

പടയോട്ടം (2018) സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ്, ജിമ്മിൽ ഇരുന്ന് വെള്ളമടിക്കുന്നവരെ നോക്കി മോൻ പറഞ്ഞത്, “അമ്മേ ആ കൊച്ചു പയ്യന്നില്ലേ രണ്ടു മൂന്ന് സിനിമയൊക്കെ ഡയറക്ട് ചെയ്തിട്ടുള്ള ആളാ. “. ആദ്യ തവണ പടയോട്ടം കണ്ടപ്പോ അവന്റെ കൂട്ടുകാരൻ പറഞ്ഞതാണ്. നോക്കിയപ്പോ മീശ മുളയ്ക്കാത്ത ഒരു പയ്യൻ. മുൻപും ചില സിനിമകളിലൊക്കെ കണ്ടിട്ടുണ്ട്. പ്രൈമറി സ്കൂളിൽ പഠിക്കുന്ന പിള്ളേരെ ടീച്ചർ അടിക്കാൻ പിടിച്ചു നിർത്തുമ്പോൾ എന്നത് പോലെയുള്ള നിൽപ്പ്, ഡീസൽ ഓട്ടോ സ്റ്റാർട്ട്‌ ചെയ്യുന്നത് പോലെയുള്ള ചിരി. കൂടിയാൽ ഒരു പ്ലസ് ടൂ പയ്യൻ. ഒരിക്കലുമില്ല. അവന് ആള് മാറിപ്പോയതാ. എന്നാലും മനസ്സിൽ ഒരസ്വസ്ഥത. കുറച്ചു കഴിഞ്ഞപ്പോ ദേ, വരുന്നു LJP. സമാധാനമായി.. ഉറപ്പായും അവന് ആള് മാറിപ്പോയതാ. LJP ടെ കാര്യാ അവനുദ്ദേശിച്ചത്. ഈ മ യൗ ഒക്കെ ഞങ്ങൾ ഒന്നിച്ചിരുന്നാണല്ലോ കണ്ടത്. അപ്പോ തന്നെ തോണ്ടി വിളിച്ചു, ടാ അവര് LJP ടെ കാര്യാ പറഞ്ഞത്. കണ്ട സിനിമകളുടെ പേരും പലവട്ടം പറഞ്ഞ് അവനെക്കൊണ്ടും ആണെന്ന് സമ്മതിപ്പിച്ചു. ഇത്തിരിക്കോളം പോന്ന ചെക്കനല്ലേ മൂന്നാല് സിനിമ, അതും ഹിറ്റ്‌.  (am a മലയാളി, you know??)

അങ്ങനെ, മണിച്ചേട്ടൻ സ്‌ക്രീനിൽ വന്നിട്ട്, ന്നാ പ്പിന്നെ ങ്ങള് പോയൊരു ചായ കുടിച്ചേച്ചൊക്കെ വാ ” എന്ന് പറഞ്ഞ സമയത്ത് എല്ലാരും പുറത്തു പോയപ്പോ, ഞാൻ പറഞ്ഞതാണ് സത്യം എന്ന് തെളിയിക്കാൻ ഗൂഗിൾ അമ്മാവനെ കൂട്ട് വിളിച്ചു. പടയോട്ടത്തിന്റെ കാസ്റ്റ് നോക്കി പിങ്കുനെ കണ്ടു പിടിച്ചു. ബേസിൽ ജോസഫ്. ആക്ടർ, ഡയറക്ടർ  ഗൂഗിളിനും ആള് മാറിയോ? ഒന്നൂടെ തൂഷിച്ച് നോക്കിയപ്പോ ദേണ്ടെ കിടക്കണ്. കുഞ്ഞിരാമായണത്തിന്റെയും ഗോദയുടെയും ഡയറക്ടർ ആണത്രേ. . അതായത്, വിനീത് ശ്രീനിവാസൻ, രഞ്ജിപണിക്കർ, ടോവിനോ ഇവരൊക്കെ ഈ പീക്കിരിപ്പയ്യൻ പറയുന്നത് കേട്ട് അനുസരിച്ചോ . അപ്പോ കുഞ്ഞിരാമായണം വിനീത് ഡയറക്റ്റ് ചെയ്ത സിനിമയല്ലേ. അങ്ങനെ വരാൻ വഴിയില്ലല്ലോ എന്നൊക്കെ ചിന്തിച്ചിട്ട് പിന്നേം പിന്നേം നോക്കി. ഇല്ല.. മാറ്റിപറയാൻ ഗൂഗിളിന് മനസ്സില്ല. അപ്പോ അവൻ പറഞ്ഞത് തന്നെയാണ് ശരി..ബേസിൽ നമ്മളുദ്ദേശിച്ച ആളല്ല.

അനായാസമായി അഭിനയിക്കാൻ മാത്രമല്ല, അഭിനയിപ്പിക്കാനും പുള്ളിയ്ക്കറിയാം. എപ്പോ TV യിൽ വന്നാലും കാണുന്ന സിനിമകളാണ് കുഞ്ഞിരാമായണവും ഗോദയും. പിന്നെ കണ്ടപ്പോൾ അതിലെ ഒരോ ഫ്രെയിമുകളും അതിശയമായി തോന്നി. വള്ളിനിക്കറുമിട്ട് , കടലമിട്ടായി കടിച്ചു പൊട്ടിക്കുന്നത്പോലെയുള്ള സംസാരവും, എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നത്പോലെയുള്ള ചിരിയുമായി ഒരു കുഞ്ഞിപ്പയ്യൻ ഓടിനടന്ന് അവരെയൊക്കെ അഭിനയിപ്പിക്കുന്നത് ഓർത്തപ്പോൾ വല്ലാത്തൊരു സന്തോഷം. എന്റെ ആരുമല്ല. എനിക്കറിയുക പോലുമില്ല. എങ്കിലും. ആദ്യം തോന്നിയ അരുതായ്മയും അസൂയയുമൊക്കെ ആ ധൈര്യത്തിന് മുന്നിൽ മുട്ടുമടക്കി. പിന്നെ വേറെ ഏതെങ്കിലുമൊക്കെ സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിൽ കാണുമ്പോൾ, സ്വന്തം സിനിമയിൽ വേണമെങ്കിൽ നല്ലൊരു റോൾ ചെയ്യാമായിരുന്നിട്ടും അതിന് മുതിരാത്ത, ഡെഡിക്കേഷനോട്‌ (സംവിധാനത്തോടുള്ള )ഒരു ബഹുമാനവും തോന്നി.

പിന്നെയായിരുന്നു പൊടിപൂരം. മിന്നൽമുരളിയുടെ വരവ്. അതിനെക്കുറിച്ച് ഒരു മലയാളിയോടും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. എങ്ങനെയുള്ള സിനിമകൾ കാണാനാ ഇഷ്ടം എന്ന് ചോദിച്ചാൽ ചിരിപ്പിക്കുന്ന എല്ലാ സിനിമകളും എന്ന് ഉത്തരം പറയുന്ന എനിക്ക്, എന്നെപ്പോലുള്ളവർക്ക് ചിരിക്കാനും ചിന്തിക്കാനുമായി ഇനിയും ഒരുപാട് സിനിമകളുടെ സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് ബേസിൽ ജോസഫ് എന്ന് വായിക്കാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു.പ്രിയപ്പെട്ട സംവിധായകന്, മലയാള സിനിമയുടെ ചിരികുടുക്കയ്ക്ക്, പിറന്നാൾ ആശംസകൾ ❤

 535 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment9 mins ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment1 hour ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science12 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment12 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment13 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment13 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured14 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment14 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment14 hours ago

നിവിൻ പോളി ആരാധകർക്ക് ആയി ഇതാ സന്തോഷ വാർത്ത

Entertainment14 hours ago

വേഷങ്ങൾ മാറാൻ നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗന്ധർവ്വനാണ് തിലകൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured19 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »