സ്പോയിലർ അലർട്ട്

ഛായാ മുഖി

പേര് സൂചിപ്പിക്കുന്നത് പോലെ ഇരിക്കേണ്ടത് ഇരിക്കേണ്ടയിടത്ത് ഇരിക്കാത്തത്ര ‘വെടിപ്പുള്ള ‘ ഒരു ഫാമിലി. ഫാമിലിന്ന് പറയാൻ പറ്റില്ല, അഞ്ചാളുകൾ ജീവിക്കുന്ന, ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന, ഒരു വീട്. അലസത കൂടെപ്പിറപ്പായ അച്ഛൻ , വീടിനുവേണ്ടി വീട്ടിലും പുറത്തും കഷ്ടപ്പെട്ട് പണിയെടുക്കുന്ന അമ്മ, ഡബ്ബിംഗ് തൊഴിലാളിയായ മൂത്തമകൻ, സ്വന്തം കാര്യങ്ങൾ നടക്കാൻ വേണ്ടി വീട്ടിലുള്ളവരെപ്പോലും പറ്റിക്കാൻ മടിയില്ലാത്ത ഇളയ മകൻ എന്നിങ്ങനെ നാലുപേർ. അഞ്ചാമത്തെ ആളാണ്‌ നമ്മുടെ നായകൻ. ജനാർദ്ദനൻ അപ്പുപ്പൻ. അപ്പുപ്പൻ ആളൊരു ഒന്നൊന്നര അപ്പൂപ്പനാണ്. കാശിയാത്ര ജീവിതലക്ഷ്യമായി കൊണ്ടു നടക്കുന്ന ഒരാൾ. ഒറ്റയ്ക്ക് കാശിക്ക് പോകാൻ ഇറങ്ങിപ്പുറപ്പെട്ട് ഓരോ തവണയും വീട്ടുകാരാലും നാട്ടുകാരാലും പിടിക്കപ്പെട്ട് തിരിച്ച് വീട്ടിലെത്തുമ്പോഴുള്ള അപ്പൂപ്പന്റെ മുഖത്തെ ഭാവം നിങ്ങൾ ശ്രദ്ധിച്ചോ? നിരാശയുടെ ഒരു കണിക പോലുമില്ല ആ മുഖത്ത്. പകരം, കാവിലെ പാട്ടു മത്സരത്തിന് കാണാം എന്നൊരു ആത്മവിശ്വാസത്തിന്റെ ഗൂഢസ്മിതമുണ്ട് താനും. ആകെയുള്ളൊരു ആത്മബന്ധുവിനോട് ആ ജനാലക്കീറിലൂടെ ജനാർദ്ദനൻ അപ്പുപ്പൻ പറയുന്നതും അതുതന്നെയാണ്, ” താൻ നോക്കിക്കോടോ, ഒരു ദിവസം ഞാൻ പോകും” എന്ന്.

എന്തിനായിരിക്കും അപ്പുപ്പൻ കാശിയിൽ പോകണമെന്ന് വാശി പിടിക്കുന്നത്? എന്തിനായിരിക്കും അത് ഒറ്റയ്ക്ക് തന്നെ വേണമെന്ന് ആഗ്രഹിക്കുന്നത് ? രണ്ടാമത്തെ ചോദ്യത്തിന് അപ്പുപ്പൻ തന്നെ ഉത്തരം പറയുന്നുണ്ട്,
“:നിനക്കൊന്നും ഒരു യാത്ര പോകേണ്ടത് എങ്ങനെയാണെന്ന് അറിയില്ല.” ശരിയാണ്. അല്ലെങ്കിലും അപ്പൂപ്പന് വേണ്ടി എന്നപേരിൽ തീരുമാനിച്ച ആ കാശിയാത്ര അപ്പൂപ്പനോടുള്ള സ്നേഹം കൊണ്ടുള്ള വിനോദയാത്രയോ ആത്മീയയാത്രയോ ഒന്നുമായിരുന്നില്ലല്ലോ. കല്യാണം മുടങ്ങിയ നാണക്കേടിൽ നാട്ടുകാരുടെ കണ്ണിൽ നിന്നും മാറിനിൽക്കാൻ വേണ്ടി മൂത്തമകനും, അവന്റെ നിർബന്ധത്തിന് വഴങ്ങിയ അമ്മയും, ഗുണ്ടകളുടെ തല്ലിൽ നിന്നും രക്ഷപെടാൻ വേണ്ടി നാടുവിടാൻ ഒരുങ്ങുന്ന ഇളയമകനും, ചുമ്മാ കുത്തിയിരുന്ന് TV കാണുന്നനേരത്ത് വിശക്കുമ്പോ വിശക്കുമ്പോ കഴിക്കാൻ ഉണ്ടാക്കിത്തരാൻ ആളില്ലല്ലോ എന്ന ചിന്തയും വീട്ടിൽ ഒറ്റയ്ക്കായിപോയാൽ മോനെത്തിരക്കി വരുന്ന ഗുണ്ടകൾ എടുത്തിട്ട് പെരുമാറിയാലോ എന്ന ചിന്തയും കൊടുത്ത ബോധോദയത്തിൽ യാത്രയ്‌കൊരുങ്ങുന്ന അച്ഛനും അപ്പൂപ്പന് വേണ്ടിയോ അമ്മുമ്മയ്ക് വേണ്ടിയോ ഒന്നിച്ചൊരു യാത്രപോയാൽ അതെങ്ങനെ ഒരു യാത്രയാകും.?

യാത്രയിൽ കണ്ടുമുട്ടുന്ന അപരിചിതർ ഒരു പുഞ്ചിരിയെങ്കിലും പരസ്പരം പങ്കുവയ്ക്കും. ഒരേ വീട്ടിൽ നിന്നും ഇറങ്ങിപ്പുറപ്പെട്ട ഇവർ തമ്മിൽ അതു പോലുമില്ല. ഒന്നാമത്തെ ചോദ്യത്തിലേക്കു വരാം. ജനാർദ്ദനൻ അപ്പുപ്പൻ എന്തിനാകും കാശിയിൽ പോകാൻ വാശി പിടിക്കുന്നത്? എനിക്ക് തോന്നുന്നത് അടുക്കും ചിട്ടയും ഇല്ലാത്ത, പരസ്പരം സ്നേഹിക്കാനോ സന്തോഷിക്കാനോ മനസ്സു കാണിക്കാത്ത തന്റെ വീടിനെ, ‘ഫാലിമി’യിൽ നിന്നും ‘ഫാമിലി’യിലേക്ക് എത്തിക്കാനായിരുന്നു എന്നാണ്. ആ ഉദ്ദേശം ലക്ഷ്യം കാണുകയും ചെയ്തു. അഞ്ചാള് ചേർന്ന ഒരു ഫാലിമി ആയി കാശിക്ക് പുറപ്പെടുന്ന അവർ തിരിച്ചെത്തുന്നത്, ബന്ധങ്ങളുടെ ഊടും പാവും തുന്നിച്ചേർത്ത ഫാമിലി ആയിത്തന്നെയാണ്. ഇളയ മകനും അപ്പൂപ്പനുമായുള്ള സിങ്ക് എടുത്തു പറയേണ്ടകാര്യമാണ്. വീട്ടിൽ ആരെങ്കിലും തമ്മിൽ ക്ഷമയോടെ കാര്യങ്ങൾ സംസാരിക്കുന്നുണ്ടെങ്കിൽ അത് ആ യാത്രയിൽ അവര് തമ്മിൽ മാത്രമാണ്.അഭിനയത്തിൽ ജഗദീഷ് എല്ലാവരെയും കടത്തിവെട്ടിയെങ്കിലും മനസ്സിൽ നൊമ്പരമായി നിറഞ്ഞു നിൽക്കുന്നത് മൂന്ന് അപ്പുപ്പൻമാരാണ്. രണ്ടു ജനാലക്കമ്പികളിൽ, പണ്ടെപ്പോഴോ ഉണ്ടായിരുന്ന, ഇപ്പോ ആരോഗ്യം നഷ്ടപ്പെട്ട ഒരു സൗഹൃദത്തെ കെട്ടിമുറുക്കി വച്ചിരിക്കുന്ന ജനാർദ്ധനൻ അപ്പൂപ്പനും അപ്പുറത്തെ വീട്ടിലെ അപ്പുപ്പനും ആണ് അതിൽ രണ്ടുപേർ .

ഓരോ യാത്രയും പാതിയിൽ മുറിഞ്ഞു തിരിഞ്ഞു വരുന്ന സൗഹൃദത്തെ, സാരമില്ലെടോ ഒരു ദിവസം അവർ ഇയാളെ കൊണ്ടുപോകും എന്ന് ഹൃദയം കൊണ്ട് ചേർത്ത് പിടിക്കുന്ന അപ്പുപ്പൻ, അങ്ങനെയൊരു ദിവസം വന്നപ്പോ കൂട്ടുകാരനെ യാത്രയാക്കുന്നത് ഇനിയൊരു കാഴ്ചയില്ല എന്ന തിരിച്ചറിവോടെയാണ്. ആ മുഖത്തുനിന്നും അത് നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഒന്നോ രണ്ടോ സീനിൽ മാത്രം വന്ന്, സിനിമ കണ്ട എല്ലാവരുടെയും മനസ്സിൽ സങ്കടം നിറച്ച അപ്പുറത്തെ വീട്ടിലെ സിന്ധുവിന്റെ അച്ഛൻ ആണ് സിനിമയിലെ രണ്ടാമത്തെ നായകൻ. മൂന്നാമത്തെയാൾ, ആളെ കണ്ടവരുടെയെല്ലാം മനസ്സിൽ തോളിലൊരു സഞ്ചിയും കയ്യിൽ തുണികൾ കുത്തിനിറച്ച പ്ലാസ്റ്റിക്ക് കവറുമായി ഇപ്പോഴും നിൽക്കുന്നുണ്ടാകും. അന്വേഷിച്ചു വന്നത് തന്നെയല്ല എന്ന് തിരിച്ചറിഞ്ഞ സമയത്ത് ആ മുഖത്തുണ്ടായ ഭാവം. 🙏🙏. കാണുന്നവരുടെ നെഞ്ചിൽ കത്തികൊണ്ടു വരയുന്ന നോട്ടം!!! പറയാൻ വാക്കുകളില്ല. മാതാപിതാക്കളെ അനാഥാലയങ്ങളിൽ ഉപേക്ഷിച്ച ഏതെങ്കിലും മക്കൾ ഈ സിനിമ കണ്ടിട്ടുണ്ടെങ്കിൽ അവരുടെ ഉറക്കം നഷ്ടപ്പെടുത്തിയിട്ടുണ്ട് ഉറപ്പായും നമ്മുടെ രണ്ടാമത്തെ ജനാർദ്ദനൻ അപ്പുപ്പൻ.

ബേസിലിന്റെ സിനിമ,ജഗദീഷിന്റെ സിനിമ, മഞ്ജുപിള്ളയുടെ സിനിമ, മേൽപ്പറഞ്ഞ മൂന്ന് അപ്പൂപ്പന്മാരുടെ സിനിമ, അഭിനയിച്ച എല്ലാവരുടെയും സിനിമ എന്ന് പറയുമ്പോഴും ഒരു ഷേക്ക്ഹാൻഡ് കൊടുക്കാൻ തോന്നുന്നത് ഈ സിനിമയ്ക് ടൈറ്റിൽ കണ്ടുപിടിച്ച ആളിനാണ്. ഒരു സിനിമയ്ക് ഇത്രയും ചേരുന്നൊരു പേര് കണ്ടിട്ട് കുറേക്കാലമായി. കണ്ടാൽ ഒരു ലെമൻ സോഡ വാങ്ങിക്കൊടുക്കണം ആ പുള്ളിയ്ക്. ( ആരായാലും ).ഒരാൾക്ക് കൂടി, കുറച്ച് ഉപ്പുകൂട്ടി ഒരു നാരങ്ങാ വെള്ളം കൊടുക്കണം. എന്നിട്ട് ഒരാഴ്ച വെള്ളം കൊടുക്കാതെ ഇട്ടിരിക്കണം. ആർക്കാണെന്നല്ലേ? സ്വന്തം അച്ഛന്റെ ചിതാഭസ്മം, നിങ്ങടച്ഛൻ ചോദിച്ചു അപ്പൊ ഞാനെടുത്തങ്ങ് കൊടുത്തു ” എന്ന് അയലത്തെ അപ്പുപ്പന്റെ കയ്യിൽ കൊടുത്തുവിട്ട അയലത്തു വീട്ടിലെ ആ മൊതലില്ലേ? അതിന്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ കിടുക്കാച്ചി സിനിമ. ഓരോ സെക്കണ്ടിലും കിടു 👌👌👌👌 ഫുൾ A പ്ലസ്‌ കൊടുക്കാം.

You May Also Like

“ലിജോ ജോസ് പെല്ലിശ്ശേരി വിമർശകരുമായി കൊമ്പ് കോർക്കുന്നത് വൃഥാ വ്യായാമമാണെന്ന് മനസ്സിലാക്കണം, ഹൈപ്പ് ഇരുതലായുള്ള ഒരു വാളാണ്”

Vani Jayate ലിജോ ജോസ് പെല്ലിശ്ശേരി വിമർശകരുമായി കൊമ്പ് കോർക്കുന്നത് വൃഥാ വ്യായാമമാണെന്ന് മനസ്സിലാക്കണം. നിങ്ങളുടെ…

ഉര്‍വ്വശി, ഇന്ദ്രന്‍സ്, സനുഷ, സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ”ജലധാര പമ്പ് സെറ്റ്

” ജലധാര പമ്പ് സെറ്റ് – സിന്‍സ് 1962”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പി ആര്‍ ഒ-…

പിറന്നാള്‍ കേക്കിന്റെ മുകളിലേ മെഴുകുതിരി ഊതി കെടുത്തുന്നത് വഴി അസുഖങ്ങൾ ഉണ്ടാവും എന്ന് പറയുന്നത് ശരിയാണോ ?

പിറന്നാള്‍ കേക്കിന്റെ മുകളിലേ മെഴുകുതിരി ഊതി കെടുത്തുന്നത് വഴി അസുഖങ്ങൾ ഉണ്ടാവും എന്ന് പറയുന്നത് ശരിയാണോ…

സാംസ്കാരിക വകുപ്പ് അറിഞ്ഞുകൊണ്ടാണോ രഞ്ജിത് എന്റെ സിനിമക്കെതിരെ ഈ കളി കളിച്ചത് ? വിനയന്റെ പോസ്റ്റ് വിവാദമാകുന്നു

സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് വിവാദമാകുന്നു. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ തന്റെ സിനിമയായ…