ഒരു താത്വിക അവലോകനം :
(സ്പോയിലർ കണ്ടന്റ് ഉണ്ടാകും )
ഛായാ മുഖി
കഥയിലേക്ക് കടക്കും മുൻപ് ഒരുവാക്ക് : കഥയ്ക്കും കഥാപാത്രങ്ങൾക്കും നമുക്കറിയാവുന്ന ആരോടെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികമല്ല, നമ്മള് ജീവിക്കുന്നത് കേരളക്കരയിലായതുകൊണ്ടാണ്. ആന്നേയ്.. ശരിക്കും. നിങ്ങൾ പ്രത്യേകിച്ച് ഒരു രാഷ്ട്രീയപ്പാർട്ടിയിലും വിശ്വസിക്കുന്ന ആളല്ലെങ്കിൽ, നോട്ട് ദി പോയിന്റ് രാഷ്ട്രീയപ്പാർട്ടിയിൽ എന്നാണ് പറഞ്ഞത് ആദർശങ്ങളിൽ എന്നല്ല. രണ്ടും തമ്മിൽ (ഇപ്പോൾ പ്രത്യേകിച്ചും ) അജഗജാന്തരമുണ്ട്, വിശ്വസിക്കുന്ന ആളല്ലെങ്കിൽ നിങ്ങൾക്കീ സിനിമ 100% ആസ്വദിക്കാൻ പറ്റും.. അതും ചിരിച്ച മുഖത്തോടെ.
ഇനിയിപ്പോ നിങ്ങൾ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ തന്നെ നിങ്ങൾക്കീ സിനിമയുടെ മൂന്നിൽ രണ്ട് ഭാഗം ഇഷ്ടപ്പെടും.. അതിന് ഏത് പാർട്ടി എന്നത് ബാധകമല്ല. എല്ലാവർക്കും ഏതെങ്കിലുമൊരു മൂന്നിൽ രണ്ട് ഇഷ്ടമാകും.
നിലവിലെ, മൂന്നു രാഷ്ട്രീയപ്പാർട്ടികളെയും തേച്ചൊട്ടിച്ചു വച്ചിട്ടുണ്ട് സിനിമയിൽ. അത് കുറേ സിനിമകളിൽ കണ്ടിട്ടുണ്ടല്ലോ എന്നാണ് പറയാൻ വരുന്നതെങ്കിൽ, അനിയാ… നിൽ. 🖐️. കേൾക്ക്. നമ്മളിത്ര കാലം കണ്ടുകൊണ്ടിരുന്നതെന്താ? ഇനിയും കാണാൻ പോകുന്നതെന്താ? ഏത് പാർട്ടിയുടെ ആയാലും നേതാക്കന്മാർ അവരുടെ പാർട്ടിയെ പൊക്കിപറയുന്നതും എതിരാളികളെ താറടിച്ചു കാണിക്കുന്നതുമല്ലേ. എന്നാലിവിടെ കളി വേറെയാ. ഇവിടെ കുറച്ചുപേരെ പൊട്ടുതൊടീച്ചു കൊണ്ടുവന്നു പൊട്ടുതൊടുന്നവരെ പഞ്ഞിക്കിടീപ്പിക്കുന്നുണ്ട്. ഖദർ ഇട്ടവരെക്കൊണ്ട് ഖാദിയന്മാരെ അലക്കിപിഴിഞ്ഞ് അയയിൽ വിരിപ്പിക്കുന്നുണ്ട്. ലാൽസലാം പറയുന്നവരെക്കൊണ്ട്തന്നെ അവരുടെ കുറ്റങ്ങളും കുറവുകളും പറയിച്ച് പതം വരുത്തുന്നുണ്ട്. നമ്മളെ ട്രോളാൻ നമുക്ക് വേറൊരു തെണ്ടീടെ ആവശ്യമില്ല ലൈൻ.
ചിരിച്ചു ചിരിച്ച് ഒരു വഴിക്കാക്കുന്ന ഡയലോഗുകൾ. അതും ഏച്ചുനിൽക്കാതെ സന്ദർഭങ്ങൾക്ക് ചേരുന്നവ. പേര് കേൾക്കുമ്പോൾ ഒരു സീരിയസ്നെസ്സ് ഫീൽ ചെയ്യുമെങ്കിലും കഥ നേരെ തിരിച്ചാണ്. ഫുൾ തമാശ. നിങ്ങൾ ചിരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, ചെറിയ ചെറിയ കാര്യങ്ങൾക്ക് സന്തോഷിക്കുന്ന ആളാണെങ്കിൽ ഈ ലോകത്തെ സരസഭാവത്തോടെ നോക്കിക്കാണാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ ഈ സിനിമ നിങ്ങളെ രസിപ്പിക്കുക തന്നെ ചെയ്യും..
ആരാണ് നായകനെന്ന് ചോദിച്ചാൽ അത് മ്മടെ ജോജു തന്നെയാണ്. പിന്നെ നിരഞ്ജൻ രാജുവുമുണ്ട്, ഷമ്മി തിലകനുണ്ട് അജുവർഗീസ് ഉണ്ട് ബാലാജിശർമ്മയുണ്ട് അങ്ങനെയങ്ങനെ കുറേ കുറേ പേരുണ്ട്. നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും. സമകാലീന രാഷ്ട്രീയത്തെ സത്യസന്ധമായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടും കുറയാതെ ഒരു പൊടിയ്ക് കൂടാതെ എല്ലാവർക്കും കൊടുത്തിട്ടുമുണ്ട്.
ദഹിക്കാതെ കിടക്കുന്നവ, 25 X 3 ലക്ഷം രൂപ. ഭീഷണിപ്പെടുത്തി കാശ് വാങ്ങിയതിന് ശങ്കറിന്റെ പേരിൽ കേസുണ്ടാവേണ്ടതല്ലേ? ഭീഷണിപ്പെടുത്താതെ ആണെങ്കിൽ പോലും വാങ്ങിയാൽ? KSRTC ജീവനക്കാരുടെ നിക്കറു കീറിയിരിക്കുവാ എന്ന് അറിയിക്കാൻ മുണ്ടിനടിയിൽ കീറിയ നിക്കറിട്ട് നടക്കുന്ന ദാമോദരങ്കിളി. ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഒക്കെ കിടുക്കാച്ചി. പ്രത്യേകിച്ച് പൊട്ടുതൊട്ടവരെ കാണിക്കുമ്പോൾ ഉള്ള
ജീ.. ജീ… ജീ…. സൗണ്ട് 🤣🤣🤣👌👌👌👌👌