*ചിനാ ട്രോഫി* ട്രയിലർ പ്രകാശനം ചെയ്തു

അനിൽ ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിസംബർ എട്ടിന് പ്രദർശനത്തിനെത്തുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിൻ്റെ ട്രെയിലർ സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ട് വൈറലായിരിക്കുന്നു.പൂർണ്ണമായും ഹ്യൂമർ രംuങ്ങളാണ് ഈ ട്രയിലറിനെ ഇത്രയും വൈറലാക്കാൻ സഹായിച്ചതെന്ന് ഈ ട്രയിലർ കാണുമ്പോൾ മനസ്സിലാകും.ട്രയിലറിലെ ആദ്യ രംഗം തന്നെ ഇതിനേറെ ഉദാഹരണമാണ്.’പ്രശ്നം വയ്ക്കുന്നയാളിൻ്റെ വായിൽ കൊള്ളാത്ത മന്ത്രോച്ചാരണങ്ങൾ ഉച്ചരിക്കാൻ കഴിയാത്ത ധ്യാൻ ശ്രീനിവാസൻ സിമ്പിളായിട്ടുള്ളതൊന്നുമില്ലേയെന്നു ചോദിക്കുന്നത് ആരെയാണ് ചിരിപ്പിക്കാതിരിക്കുക.?

ഇടതുപക്ഷ പ്രസ്ഥാനവും,, കായൽത്തീരത്തെ ജീവിതവും, ജീവിക്കാൻ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരൻ്റേയും, അവൻ്റെ വേണ്ടപ്പെട്ടവരുടേയുമൊക്കെ ജീവിതവും കൂട്ടിക്കലർത്തിയാണ് ഈ ചിത്രത്തിൻ്റെ അവതരണം ഈ നാട്ടിലേക്ക് ചൈനാക്കാരിയായ ഒരു പെൺകുട്ടി കടന്നു വരുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും നർമ്മ മുഹൂർത്തണളിലൂടെ അവതരിപ്പിക്കുന്നത്.ജനപ്രിയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ പ്രേക്ഷകരുമായി ഏറെ അടുപ്പിക്കാൻ പോന്നതാണ്.ധ്യാൻ ശ്രീനിവാസനു പുറമേ ജോണി ആൻ്റണി, ജാഫർ ഇടുക്കി, സുനിൽ ബാബു ,റോയി, ലിജോ ഉലഹന്നൻ, ഉഷ, പൊന്നമ്മ ബാബു, ആലീസ് പോൾ എന്നിവരും പ്രധാന താരങ്ങളാണ്. .പുതുമുഖം ദേവികാരമേ ശാണ് നായിക.ചൈനീസ് താരം കെൻ കി നിർദോ യാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗാനങ്ങൾ -അനിൽ ലാൽ.സംഗീതം – സൂരജ് സന്തോഷ് – വർക്കി .ഛായാഗ്രഹണം സന്തോഷ് അണിമ എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം. കലാസംവിധാനം -അസീസ് കരുവാരക്കുണ്ട്. മേക്കപ്പ് – അമൽ ചന്ദ്ര -കോസ്റ്റ്യും – ഡിസൈൻ -ശരണ്യ . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉമേഷ്.എസ്.പ്രൊഡക്ഷൻ മാനേജേഴ്സ് – ആൻ്റണി, അതുൽ. പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് മുഹമ്മദ്. പ്രസിഡൻഷ്യൽ മൂവീസ് ലിമിറ്റഡിൻ്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലി മേരി ജോയ്, ലിജോ ഉലഹന്നൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ഡിസംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു. വാഴൂർ ജോസ്.

You May Also Like

വിവാദങ്ങളെ ഭയക്കാതെ അനന്യ പാണ്ഡെ വീണ്ടും കിടിലൻ ലുക്കിൽ

നടി അനന്യ പാണ്ഡെ ഇപ്പോൾ ട്രോളുകളുടെ നടുവിലാണ്. താരം അതിനുമാത്രം എന്ത് തെറ്റാണ് ചെയ്തത് എന്നല്ലേ…

ഒരു നിധി കണ്ടെത്താൻ തൊണ്ണൂറ്റിയൊൻപത് തവണ കുഴിച്ച് നോക്കണമെന്നാണ്…!

Renjith Rajan THE VAULT (2021) ഒരു നിധി കണ്ടെത്താൻ തൊണ്ണൂറ്റിയൊൻപത് തവണ കുഴിച്ച് നോക്കണമെന്നാണ്…!????…

ഇന്നും ഉസ്താദ്‌ ഹോട്ടൽ ജനങ്ങൾക്കിടയിലുണ്ട്, അവരുടെ ഭക്ഷണം ഇന്നും ജനങ്ങൾ കഴിക്കുന്നുമുണ്ട്

അജയ് പള്ളിക്കര ഹോസ്പിറ്റലിന്റെ വരാന്തയിൽ പ്രസവത്തെ മുഖാമുഖം കാണിച്ചു തുടങ്ങിയിട്ടുള്ള സിനിമകൾ മലയാളത്തിൽ നിരവധിയാണ്. വിക്രമാദിത്യൻ,…

സ്റ്റൈലിസ്റ്റ് സിനിമയാക്കാൻ നോക്കിയിട്ട് ഒരു സ്റ്റൈലും ഇല്ലാത്തെ പോയ ചിത്രമാണ് ഒറ്റ്…!

RosHan MuHammed ഒരു നെഗറ്റീവ് ക്യാമ്പയിൻ പോസ്റ്റാണ്..! താല്പര്യമുള്ളവർക്ക് മാത്രം വായിക്കാം..! സ്റ്റൈലിസ്റ്റ് സിനിമയാക്കാൻ നോക്കിയിട്ട്…