ഭാരത ചരിത്രത്തിൽ അജാത ശത്രു ഉപയോഗിച്ച ‘മഹാശിലാഖണ്ഡക’, ‘രത്ത മുസല എന്നീ ആയുധങ്ങൾ ബാഹുബലി സിനിമയിലും ഉണ്ട്

0
108

Chekavar Katathanad

അജാത ശത്രുവും മഹാശിലാ ഖണ്ടകും..

പ്രാചീന കാലം മുതല്‍ നില നിന്ന് പോന്ന ഇന്ത്യ ഉപഭൂഖണ്ഡത്തിലെ പതിനാറോളം വലിയ രാജ്യങ്ങളാണ് മഹാ ജനപദങ്ങള്‍ എന്നറിയപ്പെട്ടിരുന്നത്. അതില്‍ ഒന്നായിരുന്നു ഇന്നത്തെ ബിഹാര്‍,ജാര്‍ഖണ്ഡ് പ്രദേശത്ത് ഉണ്ടായിരുന്ന മഗധം. BC ആറാം നൂറ്റാണ്ടോടെ ഹര്യാങ്ക രാജവംശത്തിലെ ബിംബിസാരന്‍റയും അജാത ശത്രുവിന്‍റയും കാലത്തോടെ മഗധം കൂടുതല്‍ ശക്തമായ സാമ്രാജ്യമായി മാറുകയുണ്ടായി. ബിംബിസാരന്‍ വംഗം ആക്രമിച്ചു കീഴടക്കിയതോടെ മഗധം ബംഗാള്‍ വരെ വ്യാപിച്ചു. സാമ്രാജ്യ വികസന നയം സ്വീകരിച്ചിരുന്ന അജാത ശത്രു അയല്‍ രാജ്യങ്ങളെ പരാജയപ്പെടുത്തി. അജാത ശത്രുവിന്‍റ കാലത്താണ് മഗധവും വജ്ജിയും തമ്മില്‍ യുദ്ധം നടക്കുന്നത്.

എട്ടോളം റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയാണ് വജ്ജി കോണ്‍ഫിഡറസി (വജ്ജി ഗണ പരിഷത്ത്) എന്നറിയപ്പെട്ടിരുന്നത്. വൃജ്ജികള്‍, ലിച്ഛാവികള്‍, ജ്ഞാത്രികര്‍, വിദേഹര്‍ തുടങ്ങിയ വംശങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ റിപ്പബ്ലിക്കുകള്‍.ഇതില്‍ ലിച്ഛാവികളുടെ തലസ്ഥാനവും വജ്ജിയുടെ പ്രധാന കേന്ദ്രവുമായിരുന്നു വൈശാലി. അസാധാരണമായ ഐക്യവും ഭരണ രീതിയും നിലനിന്നിരുന്ന വജ്ജിയെ കീഴ്പ്പെടുത്തുക എന്നത് ശത്രുരാജ്യങ്ങളെ സംബന്ധിച്ച് ചിന്തിക്കാന്‍ പ്രയാസമേറിയ കാര്യമായിരുന്നു.
അങ്ങിനെയിരിക്കെ അജാത ശത്രുവിന്‍റ കാലത്ത് മഗധവും ലിച്ഛാവികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഗംഗാതടത്തിലെ ഒരു രത്ന ഖനിയെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

Who was King Ajatashatru? - Quoraരത്നഖനിയുടെ ഉപയോഗം സംബന്ധിച്ച് മഗധവും വൈശാലിയും തമ്മിലുണ്ടാക്കിയ കരാര്‍ ലിച്ഛാവികള്‍ ലംഘിച്ചു എന്നാരോപിച്ചായിരുന്നു തര്‍ക്കം ഉടലെടുത്തത്.എന്നാല്‍ വൈശാലിക്കെതിരെ യാതൊന്നും ചെയ്യാന്‍ മഗധത്തിനായില്ല. അത്രയേറെ കരുത്തുള്ളതായിരുന്നു വൈശാലിയുടെയും വജ്ജിയിലെ മറ്റ് റിപ്പബ്ലിക്കുകളുടെയും കൂട്ടായ്മ. ഇതിനെ തുടര്‍ന്ന് അജാത ശത്രുവിന്‍റ പ്രധാന മന്ത്രി വാസകര ബുദ്ധനെ സന്ദര്‍ശിക്കുകയും വജ്ജിയുടെ അജയ്യതയ്ക്കു പിന്നിലെ രഹസ്യം ആരായുകയും ചെയ്തതായി പറയപ്പെടുന്നു. (യുദ്ധം ഉണ്ടാവാനുള്ള കാരണങ്ങള്‍ സംബന്ധിച്ച് ബുദ്ധ, ജൈന കൃതികളില്‍ ചില വ്യത്യാസങ്ങളുണ്ട്.) . അവരുടെ ഇടയിലെ ഐക്യം, കൃത്യമായുള്ള യോഗങ്ങള്‍, മുതിര്‍ന്നവരോടുള്ള ബഹുമാനം, ജ്ഞാനികളെയും ഗുരുവര്യന്‍മാരെയും സംരക്ഷിക്കുന്നത്, സദാചാരവും സ്ത്രീകളോടുള്ള ആദരവും സര്‍വ്വോപരി വൈശാലിയില്‍ ഒരു ചൈത്യം സ്ഥിതി ചെയ്യുന്നത് തുടങ്ങിയുള്ള മേണമകള്‍ ബുദ്ധന്‍ ചൂണ്ടികാണിച്ചു വത്രെ.

തുടര്‍ന്ന് വാസകര വജ്ജിക്കുള്ളില്‍ നുഴഞ്ഞ് കയറുകയും മൂന്നു വര്‍ഷത്തോളം രഹസ്യമായി പ്രവര്‍ത്തിച്ച് കോണ്‍ഫിഡറസിയിലെ റിപ്പബ്ലിക്കുകള്‍ തമ്മിലുള്ള ഐക്യത്തിന് വിള്ളലുണ്ടാക്കുകയും ചെയ്തു.അനന്തരം അജാത ശത്രു വൈശാലി ആക്രമിച്ചു. വലിയ ഗജ സൈന്യം മഗധത്തിനുണ്ടായിരുന്നു. ഇരുമ്പും മറ്റു ധാതുക്കളും ഗംഗാ സമതലത്തില്‍ സുലഭമായി ലഭിച്ചിരുന്നതിനാല്‍ നല്ല ആയുധ ബലവും ഉണ്ടായിരുന്നു. വൈശാലി നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന ചൈത്യം മഗധം ആക്രമിച്ചു തകര്‍ക്കുകയും തുടര്‍ന്നു നടന്ന യുദ്ധത്തില്‍ അജയ്യരായിരുന്ന ലിച്ഛാവികള്‍ പരാജയപ്പെടുകയും ചെയ്തു.

ഈ യുദ്ധത്തില്‍ രണ്ട് സവിശേഷ ആയുധങ്ങള്‍ അജാത ശത്രു ഉപയോഗിച്ചതായി സമകാലീന കൃതികളില്‍ വിവരിക്കുന്നുണ്ട്. ‘മഹാശിലാഖണ്ഡക’, ‘രത്ത മുസല’ എന്നിവയായിരുന്നു അവ. വിവരണങ്ങള്‍ അനുസരിച്ച് വലിയ കല്ലുകള്‍ വര്‍ഷിക്കാന്‍ സാധിക്കുന്ന ആയുധമായിരുന്നു മഹാശിലാ കണ്ടക.(ഒരു പക്ഷേ പീരങ്കിയുടെ ആദിമ രൂപം).അറ്റത്ത് കറങ്ങുന്ന, മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ ഘടിപ്പിച്ച ഒരു രഥം ആയിരുന്നു രത്തമുസലം. ഇവയെ കുറിച്ച് ചാണക്യന്‍റ അര്‍ത്ഥ ശാസ്ത്രത്തിലും പരാമര്‍ശമുണ്ട്. ആധുനിക കാലത്ത് ബാഹുബലി എന്ന സിനിമയില്‍ ഇവയുടെ അനുകരണം കാണാം.

Baahubali: What powered Bhallaladeva's revolving blade chariot? A Royal  Enfield engine - regional movies - Hindustan Times

**