ജോഷി, ജോജു, കല്യാണി ചിത്രം ആന്റണി ആദ്യ ഗാനം എത്തി

ജേക്സ് ബിജോയ് മാജിക്ക് വീണ്ടും..!! ഡബിൾ മാസ്സ് ആന്റണിയിലെ ഗംഭീര മെലഡി. മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി ‘പൊറിഞ്ചു മറിയം ജോസ്’നു ശേഷം, ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർക്കൊപ്പം കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരെ അണിനിരത്തി സംവിധാനം ചെയ്യുന്ന ‘ആന്റണി’ എന്ന ചിത്രത്തിലെ ‘ചെല്ലക്കുരുവി’ക്ക് എന്ന ആദ്യഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി..

സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും സംഗീതം ചേർത്ത് ജേക്സ് ബിജോയ് ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലൻ ആണ്. ജ്യോതിഷ് ടി കാസി ആണ് വരികൾ രചിച്ചിരിക്കുന്നത്. തീപ്പൊരി പറത്തുന്ന സിനിമയാണ് ‘ആന്റണി’ എന്ന് ടീസർ സൂചിപ്പിച്ചു കഴിഞ്ഞു.. ഉടൻ തിയറ്ററുകളിൽ എത്തുന്ന ‘ആന്റണി’ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം..

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇൻ അസോസിയേഷൻ വിത്ത് നെക്സ്റ്റൽ സ്റ്റുഡിയോസ് & അൾട്രാ മീഡിയ & എന്റർടൈൻമെന്റ്, രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, സ്റ്റിൽസ് – അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ഷിജോ ജോസഫ് , സഹ നിർമാതാക്കൾ – ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, ശുശീൽ കുമാർ അഗർവാൾ, രജത്ത് അഗർവാൾ & നിതിൻ കുമാർ, മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഡിസ്ട്രിബ്യൂഷൻ – ഡ്രീം ബിഗ് ഫിലിംസ്.

You May Also Like

അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്റ്റർ 1’ ജനുവരി 12ന് റിലീസ് !

അരുൺ വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മിഷൻ ചാപ്റ്റർ 1’ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജനുവരി…

സംഗീത ലക്ഷ്മണ എന്ന വക്കീലിന്‍റെ പ്രശ്നമെന്താണ് ? ജെസ്‌ല മാടശ്ശേരിയുടെ വീഡിയോ

ഭാവനയ്‌ക്കെതിരെയുള്ള പരാമർശങ്ങളെ തുടർന്ന് അഡ്വ സംഗീത ലക്ഷ്മണയ്ക്കെതിരെയുള്ള വിമർശനങ്ങൾ വ്യാപകമായി തന്നെ സംഭവിച്ചിരുന്നു. എന്നാൽ ഏറ്റവുമൊടുവിൽ…

ധനുഷ് വിപ്ലവ നായകനാകുന്ന ക്യാപ്റ്റൻ മില്ലർ ലിറിക്കൽ വീഡിയോ പുറത്ത്

ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ലിറിക്കൽ വീഡിയോ പുറത്ത് പ്രഖ്യാപനം മുതൽ ശ്രെദ്ധിക്കപ്പെട്ട ധനുഷ് ചിത്രമാണ് ക്യാപ്റ്റൻ…

സിനിമയിൽ എത്താതെ താരമായ താരാ ജോർജ്ജ്

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് കെജി ജോർജ്ജ്. മാത്രമല്ല മലയാളത്തിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് പ്രതിഭാധനന്മാരായ സംവിധായകരുടെ എണ്ണമെടുത്താൽ…