പ്രമുഖ ബ്ലോഗ്ഗര്‍ ശരീഫ് കൊട്ടാരക്കര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സാമൂഹിക പ്രാധാന്യമുള്ള കുറിപ്പ്
ബോബി ചെമ്മണ്ണൂരിന്റെ സ്വര്‍ണാഭരണ ശാലയുടെ ശാഖ കൊട്ടാരക്കരയില്‍ തുറക്കുന്നുവെന്ന് ഇന്നത്തെ പത്രങ്ങളില്‍ ഫുള്‍ പേജ് പരസ്യമായി വന്നിരുന്നു. മധുവും ഷീലയും പരീക്കുട്ടിയായും കറുത്തമ്മയായും വര്‍ണിച്ച് അവര്‍ പരസ്യത്തില്‍ ചേര്‍ത്തത് പരസ്യത്തിന്റെ മാറ്റ് കൂട്ടുവാനായിരിക്കാം. അവര്‍ വന്നോട്ടെ പൊയ്ക്കോട്ടേ! കനത്ത ഫീസ് കിട്ടുന്നതിനാല്‍ അത് അവരുടെ കാര്യം.
പണിക്കുറവില്ലാതെയും പണിക്കൂലി ഇല്ലാതെയും ആഭരണങ്ങള്‍ തരുന്നു എന്നതു ചെമ്മണ്ണൂര്‍ ബോബിച്ചായന് നമ്മുടെ അമ്മായി അപ്പന് അല്ലാത്തതിനാല്‍ മറ്റെന്തെങ്കിലും ലാഭം ഉണ്ടാക്കാനുള്ള വ്യാപാര തന്ത്രമാണെന്നും കണക്ക് കൂട്ടാം. ആഭരണ ശാലയുടെ ഉദ്ഘാടനം നടത്തുന്നത് കൊട്ടാരക്കാരുടെ പട്ടിണി മാറ്റാനായിരിക്കാം എന്ന തെറ്റായ ധാരണയും നമുക്കില്ലായിരിക്കാം.
ഇതെല്ലാം സഹിക്കാം, പക്ഷേ പരസ്യത്തിലെ മറ്റൊരു ഭാഗം വായിച്ചപ്പോള്‍ മലയാളികള്‍ ഇത്രക്ക് പുങ്കന്മാരാണെന്നാണോ ഈ അച്ചായന്റെ ധാരണ എന്നത് സഹിക്കാന്‍ കഴിഞ്ഞില്ല. അതായത് ഈ സ്വര്‍ണക്കടയില്‍ നിന്നും ആഭരണം വാങ്ങുന്ന ഏതൊരുവനും യൂറോപ്പ് യാത്ര നടത്തിയാല്‍ കാല് പന്ത് കളിക്കാരന് മറഡോണായുമായിരുന്ന് ഭക്ഷണം കഴിക്കാനുള്ള അവസരം ലഭിക്കുമത്രേ!.
അതായത് മ്മക്ക് ആ വിദ്വാനോടൊപ്പം കഞ്ഞി മോന്താന് ആദ്യം ബോബി ചെമ്മണ്ണൂര്‍ വക ആഭരണക്കടയില്‍ നിന്നും നമ്മള് നമ്മുടെ പൈസാ കൊടുത്ത് ആഭരണം വാങ്ങി പിന്നെ നമ്മുടെ പൈസാ മുടക്കി യൂറോപ്പ് ടൂര്‍ സംഘടിപ്പിച്ച് അവിടെ ചെന്നാല്‍ കൂടിരുന്ന് ചട്ടിയില്‍ കഞ്ഞി മോന്താമത്രേ!
10 ദിവസം അടുപ്പിച്ച് മല്ലൂസ് യൂറോപ്പ് യാത്ര നടത്തിയാല്‍ ഈ 10 ദിവസവും മറഡോണാ സായു നുമ്മ മലയാളികളുമായി ഡിന്നര്‍ മേശ പങ്കിടാന്‍ സമയം കണ്ടെത്തുമെന്ന്. ഒരു ഉളുപ്പുമില്ലാതെ കച്ചവട തന്ത്രങ്ങള്‍ ഇറക്കുമ്പോള്‍ അതില്‍ വീഴാന്‍ തക്ക വിധം ഇത്രക്കും വട്ട് പിടിച്ചവരാണ് മലയാളികളെന്നാണോ ഈ കച്ചവടക്കാര്‍ കരുതുന്നത്?