വണ്ണിയാർ സമുദായത്തെ അപകീത്തിപ്പെടുത്തി എന്ന പരാതിയിന്മേൽ ജയ് ഭീം എന്ന സിനിമക്കെതിരെയും അണിയറപ്രവർത്തകർക്കെതിരെയും കേസ്. സിനിമയുടെ നിർമാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാൻ തമിഴ്നാട് പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും സൂര്യയും ജ്യോതികയും കോടതിയിൽ ഹാജരായിരുന്നില്ല. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ജയ് ഭീം ടീമിനെതിരെ പരാതിയെടുക്കാൻ ഉത്തരവിട്ടത്.
നേരത്തെ ജയ് ഭീം ടീമിനെതിരെ രുദ്ര വണ്ണിയര്‍ സേന പരാതി നൽകിയിരുന്നു വണ്ണിയാർ സമുദായത്തെ അപകീത്തിപ്പെടുത്തി എന്നപേരിലാണ് പരാതി നൽകിയത്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണം, ജയ് ഭീം ടീം മാപ്പ് പറയണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രുദ്ര വണ്ണിയര്‍ സേന സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ പരാതി സമർപ്പിച്ചത്.
വർണ്ണിയാർ സമുദായ നേതാവിന്റെ പേരായ ഗുരുമൂർത്തി എന്നത് സിനിമയിലെ ക്രൂരനായ പോലീസ് ഓഫീസറുടെ പേരാക്കി കാണിച്ചത് മനഃപൂർവ്വം എന്നും സമുദായ സേന വ്യക്തമാക്കുന്നു. എന്നാൽ തങ്ങൾ ആരെയും അപകീർത്തി പെടുത്താൽ ശ്രമിച്ചില്ല എന്നും പോലീസും ജുഡീഷ്യറിയും ഒന്നിച്ചു പ്രവർത്തിച്ചു താഴേക്കിടയിലുള്ളവർക്കു സംരക്ഷണം നൽകേണ്ടതിന്റെ ആവശ്യകത എന്ന സന്ദേശമാണ് സിനിമയിലൂടെ നൽകാൻ ശ്രമിച്ചതെന്നും സംവിധായകൻ ടിജെ ജ്ഞാനവേല്‍ പറഞ്ഞു .