ചെന്നൈ നേരിടുന്ന ഭീകരമായ കുടിവെള്ളക്ഷാമം

358

ഡോ ശ്രീരാജ്

ചെന്നൈയിൽ നേരിടുന്ന കുടിവെള്ളക്ഷാമത്തെകുറിച്ചു വായിച്ചു കാണുമല്ലോ. അടുത്തൊരു ലോകമഹായുദ്ധം കുടിവെള്ളത്തിനുവേണ്ടിയാകുമെന്നു എവിടെയോ വായിച്ചതോർത്തുപോകുന്നു. വളരെ വേഗം തന്നെ ആ ഒരവസ്ഥ വരുമെന്നുതന്നെയാണ് തോന്നുന്നത്. ഞാനടങ്ങുന്ന മലയാളി സമൂഹം എത്ര ഭാഗ്യവാന്മാരാണെന്നു ഓർത്തുപോയി. ഈയൊരവസ്ഥ നമുക്ക് വരാൻ എത്ര നാൾ വേണം? എന്താണ് സംഭവിക്കുന്നത്? ശുദ്ധജലത്തിന്റെ പാഴാക്കൽ, പരിസ്ഥിതിയുടെ അമിതമായ ചൂഷണം, കോൺക്രീറ്റുകെട്ടിടങ്ങളുടെ ധാരാളിത്തം മൂലം ഭൂഗർഭ ജലത്തിന്റെ ദൗര്ലഭ്യം….. ശാസ്ത്രീയമായ പഠനങ്ങൾ ഈ വിഷയത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തേണ്ടതുണ്ട്. എങ്ങിനെയാണ് ഈ വിധത്തിലുള്ള പഠനങ്ങൾ ഉണ്ടാകേണ്ടത്? ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം. ആധികാരികമായികൊള്ളണമെന്നില്ല. ശാസ്ത്രജ്ഞരുടെയും, എഞ്ചിനീയർ മാരുടെയും, പരിസ്ഥിതി പ്രവർത്തകരുടേയും എന്തിനേറെ പറയുന്നു മാനേജ്മെന്റ് വിദഗ്ധരുടെയും കൂട്ടായ്മകളുണ്ടാവണം. പോസിറ്റീവ് ആയി ചിന്തിക്കുന്ന, കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളെയും ഉൾക്കൊള്ളിക്കാവുന്നതാണ്. ഈ കൂട്ടായ്മയായിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥർ മാത്രം പോരാ. ഇൻഡസ്ട്രിയൽ ഉള്ള പ്രഗത്ഭരെയെയും ഉൾക്കൊള്ളിക്കണം. സേവന മനസ്കരായ എത്രയോ ഇൻഡസ്ട്രിയൽ experts നെ നേരിട്ടറിയാം. കളക്ടറോ IAS ഉദ്യോഗസ്ഥരോ നേതൃത്വം നൽകട്ടെ. പഠനം നടത്തുക മാത്രമല്ല ഒരു പ്രൊജക്റ്റ്‌ ആയി എടുത്തു വേണ്ട കാര്യങ്ങൾ ഇമ്പ്ലിമെൻറ് ചെയ്യാൻ സാധിക്കണം. ചന്ദ്രയാൻ പോലുള്ള വലിയ കാര്യങ്ങൾ ചിന്തിക്കുമ്പോൾത്തന്നെ ഇതുപോലുള്ള കാര്യങ്ങളും അതേ പ്രാധാന്യത്തോടെ നോക്കികാണേണ്ടതുണ്ട്. ഇസ്രായേൽ എന്ന രാജ്യത്തെ നോക്കുക, നമ്മളെക്കാൾ കുടിവെക്ക ലഭ്യത സ്വാഭാവികമായിത്തന്നെ കുറഞ്ഞ രാജ്യം. കുടിവെള്ളത്തിന്റെ വലിയൊരു പങ്ക് അവർ ഉണ്ടാക്കുന്നത് കടലിൽനിന്നാണ്, ഡീസലിനേഷൻ വഴി.. കുടിവെള്ളം കിട്ടാത്ത ഒരു ജനത ഇവിടെ ഉണ്ടാകാതിരിക്കട്ടെ. അങ്ങിനെയുണ്ടായാൽ പിന്നെ ചന്ദ്രനും ചൊവ്വയും കീഴടക്കിയാലും അത് ശാസ്ത്രലോകത്തിന് ഒരിക്കലും അഭിമാനിക്കുന്ന ഒന്നായിരിക്കില്ല, തീർച്ച. പറ്റാവുന്നവർ share ചെയ്യൂ, ഉത്തരവാദപ്പെട്ട ആരെങ്കിലും കാണട്ടെ

ഡോ ശ്രീരാജ്

Advertisements