നടൻ വിനായകൻ പറയുന്ന റേഷനരിയുടെ രാഷ്ട്രീയവും മൃദുലാദേവി ശശീധരൻ പറയുന്ന ഉപജാതി വംശീയതയുടെ ചലഞ്ചും

0
94

Cheraman Sib

നടൻ വിനായകൻ പറയുന്ന റേഷനരിയുടെ രാഷ്ട്രീയവും മൃദുലാദേവി ശശീധരൻ പറയുന്ന
ഉപജാതി വംശീയതയുടെ ചലഞ്ചും

ഒരു വ്യക്തി കലാകാരനാവുക നടനാവുക സംവിധായകനാവുക എഴുത്തുകാരനാവുക എന്നിങ്ങനെയുളള പ്രതിഭാധനമായ കഴിവുകൾ ചർച്ച ചെയ്യപ്പെടുന്നത്
അവരുടെ കഴിവുകൾ
പൊതു സമൂഹത്തിൽ
വെളിപ്പെടുംമ്പോൾ മാത്രമാണ് .
ചതുപ്പു ഭൂമിയിൽ മെല്ലിച്ച കാലുകളും
ഉന്തിയ പല്ലുകളും കുഴിഞ്ഞ കണ്ണുകളും ഒട്ടിയ വയറുമായി നടന്നുവന്ന ഒരു ശരാശരി കറുപ്പിൻ്റെ ദളിത് പ്രതിരൂപത്തിൽ നിന്നും മൂന്നു കോടി ജനങ്ങളുടെ ആദരവും ഔദ്യാഗികമായ അംഗികാരത്തിലെത്താനും
തനിക്കോ തൻ്റെ സമൂഹത്തിനോ അന്യമായിരുന്ന ഇടങ്ങളിലോ
പദവികളിലോ എത്തിപിടിക്കാനും
വിനായകൻമാരയ ഓരോ പാർശ്വവത്കൃതനും നേരിടേണ്ടിവരുന്ന പ്രതിരോധങ്ങളുടെയും പ്രതിസന്ധികളുടെയും തീവ്രത
എത്രമാത്രം ഭീകരമായിരിക്കുമെന്ന് ദളിതരാക്കപ്പെട്ടവരുടെ അന്നിൻ്റെയും ഇന്നിൻ്റെയും സാമൂഹിക സാമ്പത്തിക സാംസ്കാരിക രാഷ്ട്രീയം പഠിച്ചിട്ടുള്ള ഏതൊരാൾക്കും അറിവുള്ളതാണ് ..
പലപ്പോഴും തൻ്റെ തന്നെ സ്വതസിദ്ധമായ സ്വാഭാവിക അന്തർമുഖതയിൽ ഒളിച്ചിരിക്കുന്ന വ്യക്തിയായ വിനായകൻ പറയുന്ന രാഷ്ടീയം
തൻ്റെയും തൻ്റെ കൂടുംമ്പത്തിൻ്റെയും ഭൗതിക ജീവിതത്തിൻ്റെ രാഷ്ട്രീയം മാത്രമാണെന്ന് പലപ്പോഴും അയാൾ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്..
അതു തന്നെയാണ് ഏതൊരു
ദളിതൻ്റെയും ജീവിത രാഷ്ട്രീയം എന്നത് മറ്റൊരു യാഥാർത്ഥത്യവും ..
ഒരു സെലിബ്രറ്റി എന്ന വർണാഭമായ മുഖാവരണത്തിൽ നിന്നും പൊതുവേ അകലംപാലിക്കുന്ന വിനായൻ
താനൊരു പുലയനാണെന്നു പ്രഖ്യാപിച്ചതും
തന്നിലുള്ള സർഗ്ഗാത്മക ബോധം
മണ്ണിൻ്റെ മണമുള്ള പുലയൻ്റെ രുദ്ര താളമാണെന്നു പ്രഖ്യാപിച്ചതും… അവയൊക്കെ ഉപജാതി വംശീയതയുടെ അടയാളപ്പെടുത്തലുകളായ് മാത്രം വ്യാഖ്യാനിച്ചുകൊണ്ട്
കേരളത്തിലെ ദളിത് ബഹുജനതയുടെ ഉപബോധമണ്ഡലത്തിൽ നിന്നുപോലും താരതമ്യേന ദുർബലമായി
കൊണ്ടിരിക്കുന്ന ഉപജാതി
വംശീയവെറിയെ അതേ പൊതുമണ്ഡലത്തിൽ അങ്ങനെ തന്നെ സജീവമാക്കി നിർത്തുന്നതിനുള്ള കാപട്യത്തിൻ്റെ ബുദ്ധികേന്ദ്രങ്ങൾ ആരുടേതാണ് .??
ഇവിടെയാണ് മുള്ളിനെ മുള്ളുകൊണ്ട് ഊരിയെറിയുന്ന സ്വാഭാവിക
തന്ത്രം അതിൻ്റെ വിജയം കാണുന്നത് ..
വിനായകൻ ഒരു മനുഷ്യൻ എന്ന നിലയിൽ പോരായ്മകൾ ഏറെയുണ്ടാവാം
തെറ്റുകളും വീഴ്ചകളും
സ്വാഭാവികമായും സംഭവ്യം ..
എന്നാൽ അയാൾ ഒരു ദളിതൻ എന്നതുകൊണ്ടും അയാളിൽ നമ്മൾ കാണുന്ന സഹോദരസ്നേഹം കൊണ്ടും അയാളിലെ തെറ്റിനെ തെറ്റ്ല്ലാ എന്നു പറയുന്നത് യുക്തിയുമല്ല
പക്ഷെ അതിനെ മുൻനിർത്തി നിരന്തരമായ് വേട്ടയാടപ്പെടുക എന്നതും ഭൂഷണമല്ല ..
അക്കാദമിക് ബുദ്ധിജീവികളെന്നു സ്വയം നടിക്കുകയും അത് നിരന്തരം പൊതു മണ്ഡലത്തി അടിച്ചേൽപിക്കുവാൻ ശ്രമിക്കുന്നവരും അറിഞ്ഞോ അറിയാതെയോ പലപ്പോഴും
മറ്റു ദളിത് വിരുദ്ധ ചേരികളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്നത് അപകടകരമാണ് ആക്ഷേപകരമാണ് .
ഉപജാതി വംശീയ വിരുദ്ധതയെ സജീവമാക്കി നിർത്തുന്നതിലൂടെ മുതലെടുക്കുന്നവരുടെ കൈകളിലെ കളിപ്പാട്ടങ്ങൾ മാത്രമാവുന്ന ദളിത് ചിന്തകരും എഴുത്തുകാരും സാമൂഹിക
പ്രവർത്തകരും ദളിത് വംശീയ ഏകീകരണത്തിനെതിരെയുള്ള ഒറ്റുകാരായ് നാളെകളിൽ അറിയപ്പെടും…
ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുന്നേ എന്ന ചാണക്യ തന്ത്രം ഒടിയൻ്റ മുന്നിലെ മായംകളി പോലെ അപഹാസ്യമാണെന്നറിയുകാ …
വിനായകൻ ഇനിയുമിനിയും സിനിമകളിൽ അഭിനയിക്കട്ടെ സംവിധാനം ചെയ്യട്ടെ ആ സിനിമകൾ പ്രേഷകരിലെത്തട്ടെ ശേഷം മൃദുല ദേവിമാർ നിരൂപണം നടത്തട്ടെ അതല്ലേ ആരോഗ്യകരമായ സാഹോദര്യം അതല്ലേ യുക്തിപരമായ
വംശീയ ബോധം .. ജയ് ഭീം …