Sanal Kumar Padmanabhan

തന്റെ പിതാവ് വർഗീസ് വൈദ്യന്റെ ജീവിതം അദ്ദേഹത്തിന്റെ മരണശേഷം, മകൻ ചെറിയാൻ കൽപകവാടി ഒരു സിനിമാകഥയായി എഴുതുകയാണ് .കഥയും തിരക്കഥയുമെല്ലാം പൂർത്തിയായി ഷൂട്ടിംഗ് തുടങ്ങുന്ന ടൈമിൽ ചെറിയാൻ കൽപകവടിയും അമ്മയും ലോക്കേഷനിൽ നില്കുമ്പോൾ വര്ഗീസ് വൈദ്യൻ ആയി വേഷമിടുന്ന നടൻ പതിയെ അവർക്കരുകിലേക്ക് കൈകൂപ്പി നടന്നടുക്കുകയാണ് ” എന്ന ഉണ്ട് അമ്മച്ചി വിശേഷം ” എന്നൊരു കുശലവുമായി.

അയാൾ അടുത്തു വന്നപ്പോൾ ആ അമ്മയ്ക്കും മകനും പെട്ടെന്ന് ഓർമ വന്നത് അവരുടെ പ്രിയപ്പെട്ട വര്ഗീസ് വൈദ്യനേ ആയിരുന്നു കാരണം ആ നടനിൽ നിന്നും അപ്പോൾ അയാൾ കുളി കഴിഞ്ഞു തലയിൽ പുറത്തിയ രാസ്നാധിയുടെ ഗന്ധം ഉയരുന്നുണ്ടായിരുന്നു! വർഗീസ് വൈദ്യൻ കുളി കഴിഞ്ഞിറങ്ങുമ്പോൾ അയാളുടെ ചുറ്റിലും നിറഞ്ഞിരുന്ന അതെ മണം!!

” നിങ്ങൾ എല്ലാ ദിവസവും കുളി കഴിഞ്ഞു രാസ്നാദി ഉപയോഗിക്കാറുണ്ടോ “?
എന്ന അമ്മയുടെ ചോദ്യത്തിന് ” ഇല്ല ഇന്ന് എനിക്ക് അങ്ങനെ തോന്നി”
എന്നായിരുന്നു അയാളുടെ മറുപടി!
ആ നടൻ ഷൂട്ടിംഗ് സൈറ്റിൽ മുണ്ട് ഉടുക്കുന്നതും , മടക്കി കുത്തുന്നതും , സംസാരിക്കുമ്പോൾ കൈകൾ പോകുന്നതും , ചിലപ്പോഴൊക്കെ പ്രകടമാക്കുന്ന ചില നോട്ടങ്ങളും, മൂളലു കളും എല്ലാം കണ്ടു കൊണ്ട് നിന്ന ആ ‘അമ്മ ..
ബ്രേക്ക് ടൈമിൽ ആഹാരം കഴിക്കാൻ വന്ന അയാളോട് തമാശ രൂപേണ പറഞ്ഞത് ഇങ്ങനെയായിരുന്നു
” നീ എന്റെ മകൻ ആണെങ്കിലും എനിക്കിപ്പോൾ എന്റെ ഭർത്താവായിട്ടാണ് തോന്നുന്നതെന്നു”

വര്ഗീസ് വൈദ്യന്റെ മാനറിസങ്ങൾ എല്ലാം എടുത്തണിഞ്ഞു തന്റെ മുന്നിൽ നിൽക്കുന്ന ആ നടനെ കണ്ടപ്പോൾ ആ അമ്മ അങ്ങനെ പറഞ്ഞതിൽ ഒരു തരി അതിശയമില്ല താനും….!
“ഈ അമ്മയുടെ ഒരു ഹ്യൂമർ സെൻസ്” എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് അകത്തേക്ക് പോകുന്ന അയാൾ ……
മോഹൻലാൽ ….!

അയാളെന്ന നടൻ പൂർണമായും കഥാപത്രമായി മാറുന്നത് അസാധാരണ കാഴ്ചയൊന്നുമല്ലെങ്കിലും ….
വല്ലപ്പോഴും കഥാപാത്രങ്ങൾ ഇങ്ങനെ അയാളിലെ നടനിലേക്കു ലയിക്കുന്നത് ഒരു വേറിട്ടൊരു കാഴ്ചയാണ്……..
ദൈവദൂതൻ സിനിമയിൽ പറയുന്നത് പോലെ
” Someone want to say something to someone “…..
അതെ
ഇവിടെ പറയുവാനും പ്രവർത്തിക്കുവാനും ഉള്ളവർ ലാൽ എന്ന നടന്റെ ശരീരം ഉപയോഗിക്കുകയാണ് .
സംവിധായകൻ ” അക്ഷൻ” ” കട്ട് ” പറയുന്ന ആ ഒരു ചെറിയ നേരത്തേക്കെങ്കിലും…

( കടപ്പാട് : ചെറിയാൻ കൽപകവാടി സാർ എം ജി ശ്രീകുമാറും ആയുള്ള സംഭാഷണം – യൂട്യൂബ് )

Leave a Reply
You May Also Like

‘നീയല്ലേ പറഞ്ഞത് മനുഷ്യന്‍ ഇത്രയേ ഉള്ളു എന്ന്, എന്നാല്‍ മനുഷ്യന്‍ ഇത്രയൊക്കെ ഉണ്ട് ‘

Muhammed Sageer Pandarathil ഉർവ്വശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ നിർമിച്ചിരിക്കുന്ന സൗദി വെള്ളക്ക എന്ന…

ക്യാമ്പസ് പ്രോഗ്രാമിൽ “ഇഷ്ട നടിയാരാ? ” എന്ന് ചോദിച്ചപ്പോൾ ഒരു പെൺകുട്ടി “സണ്ണി ലിയോൺ” എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ…

Shammy Thomas ഒളിഞ്ഞും മറഞ്ഞും കണ്ടിരുന്ന, പൊതു സമൂഹമധ്യത്തിൽ ഉറക്കെ പറയാൻ പോലും മടിക്കുന്ന പോൺ…

‘എൽ.ജഗദമ്മ ഏഴാം ക്ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്’

‘എൽ.ജഗദമ്മ ഏഴാംക്ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്’ ടൈറ്റിൽ പോസ്റ്റർ. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര…

ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ‘ക്യാപ്റ്റൻ മില്ലർ’ 2024 പൊങ്കൽ റിലീസായി എത്തുന്നു

ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലർ’ 2024 പൊങ്കൽ റിലീസായി എത്തുന്നു ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള…