സുരക്ഷിതമായ ലൈംഗികതയുടെ തന്ത്രങ്ങൾ രാകുൽ പ്രീത് സിംഗ് പറയും
ഛത്രിവാലി OTT-യിൽ നേരിട്ട് റിലീസ് ചെയ്യുന്നു
രാകുൽ പ്രീത് സിംഗ് ചിത്രം ഛത്രിവാലി ജനുവരി 20 ന് ZEE5 ഒടിടിയിൽ റിലീസ് ചെയ്യുന്നു. ഛത്രിവാലിയുടെ ടീസറും റിലീസ് തീയതിയും പുറത്ത് വന്നു. സീ5ൽ ചിത്രം നേരിട്ട് സ്ട്രീം ചെയ്യും. തേജസ് ദിയോസ്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് റോണി സ്ക്രൂവാലയാണ്. ബുധനാഴ്ച ട്വിറ്ററിൽ അണിയറപ്രവർത്തകർ വിവരം പങ്കിട്ടു. സുരക്ഷിതമായ ലൈംഗികതയെയും ഗർഭനിരോധന മാർഗ്ഗങ്ങളെയും അടിസ്ഥാനമാക്കിയുള്ള സിനിമ
ഹരിയാനയുടെ പശ്ചാത്തലമാണ് കാണിച്ചിരിക്കുന്നത്. ഒരു കോണ്ടം ഫാക്ടറിയിലെ ക്വാളിറ്റി കൺട്രോൾ മേധാവിയുടെ വേഷമാണ് ചിത്രത്തിൽ രാകുൽ പ്രീത് സിംഗ് അവതരിപ്പിക്കുന്നത്. സുമീത് വ്യാസും ഇതിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഛത്രിവാലി സിനിമ സമൂഹത്തിന് ഒരു സന്ദേശമാണ് നൽകുന്നതെന്ന് സംവിധായകൻ പറയുന്നു. ഗർഭനിരോധന മാർഗ്ഗങ്ങളുടെയും സുരക്ഷിതമായ ലൈംഗികതയുടെയും പ്രാധാന്യത്തെ ഇത് എടുത്തുകാണിക്കുന്നു.