മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങൾ നേടിയ സിബിഐ സീരിസിന്റെ അഞ്ചാം ഭാഗം, ആരാധകർ ആവേശത്തോടെ കാത്തിരുന്ന സിബിഐ 5 ദി ബ്രെയ്‌നിന്റെ ടീസർ എത്തിക്കഴിഞ്ഞു. ആദ്യഭാഗമായ സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങി 30 വർഷമായി കഴിഞ്ഞിരിക്കുന്നു. ഈ മൂന്നു പതിറ്റാണ്ടുകൾ പ്രേക്ഷകരുടെ മനസ്സിൽ കഥാപാത്രങ്ങൾ മായാതെ തന്നെ കിടക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടിയുള്ള ഉദ്വേഗഭരിതമായ കാത്തിരിപ്പ്. 1988 -ലാണ് സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ സിനിമകൾ ഇറങ്ങി. അഞ്ചാം ഭാഗത്തിൽ മമ്മൂട്ടിയുടെ നായിക ആശ ശരത് ആണ്. മുകേഷ്, രഞ്ജി പണിക്കർ, ജഗതി, സായ് കുമാർ, സൗബിൻ ഷാഹിർ എന്നിവരെല്ലാം അഞ്ചാംഭാഗത്തിൽ അഭിനയിക്കാൻ എത്തുന്നുണ്ട്. സിബിഐ 5 ദി ബ്രെയ്‌നിന്റെ ടീസർ കാണാം.