കേരളത്തിൽ ദരിദ്രർക്ക് വീടുകെട്ടികൊടുക്കുന്നു, ഗുജറാത്തിൽ ദരിദ്രരെ മതിൽ കെട്ടി അടയ്ക്കുന്നു

0
502

കേരളത്തിൽ ദരിദ്രർക്ക് വീടുകെട്ടികൊടുക്കുന്നു, ഗുജറാത്തിൽ ദരിദ്രരെ മതിൽ കെട്ടി അടയ്ക്കുന്നു

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക് പോസ്റ്റ്
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത 12 കുടുംബങ്ങൾക്ക് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ താക്കോൽദാനം നിർവ്വഹിച്ചു. അങ്കമാലി നഗരസഭ 2017-18 മുതല് 2019-20 വരെയുള്ള വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി 1.27 കോടി രൂപ ചെലവിലാണ് ഫ്ലാറ്റ് നിർമ്മിച്ചത്. 650 ചതുരശ്ര അടി വിസ്തീര്ണ്ണമുള്ള 12 ഫ്ലാറ്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. മേനാച്ചേരി പാപ്പു – ഏല്യാ പാപ്പു ദമ്പതികള് സൗജന്യമായി വിട്ടു നല്കിയ 15 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗിച്ചത്.
കേരളത്തിൽ ഭവനരഹിതരായി കണ്ടെത്തിയവർക്ക് വീട് നിർമ്മിച്ചു നൽകുകയാണ് സർക്കാർ ലക്ഷ്യം. വിവിധ വകുപ്പുകളിലെ ഭവന നിർമ്മാണ പദ്ധതികൾ സംയോജിപ്പിച്ചാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പദ്ധതികളിലായി ഭവന നിർമ്മാണം പാതിവഴിയിലായവരെയാണ് ആദ്യം പരിഗണിച്ചത്. ഇതിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. സാങ്കേതിക തടസങ്ങളുള്ള ഏതാനും വീടുകൾ മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നിർമ്മാണം പൂർത്തിയാക്കിയത്‌. ഇപ്പോൾ നിർമ്മിക്കുന്ന വീടുകൾക്ക് പ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ വേഗം പൂർത്തീകരിക്കാനാകും.
ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനമാണ് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ നിഷ്കർഷിക്കുന്നത്. മഴയ്ക്കു മുൻപ് ജലസ്രോതസുകൾ വൃത്തിയാക്കണം. ഒരു കോടി വൃക്ഷത്തൈകളാണ് സംസ്ഥാനത്തുടനീളം നടേണ്ടത്. സർക്കാർ പദ്ധതികൾ ജനങ്ങൾക്ക് അനുഭവവേദ്യമാകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെയാണ്. പ്രാദേശിക വികസനത്തിന്റെ ആകെ തുകയാണ് സംസ്ഥാന വികസനം എന്ന വസ്തുത വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

വീട് എന്നത് കെട്ടിടം മാത്രമല്ല- മനുഷ്യന്റെ ജീവിതാവസ്ഥ കൂടിയാണ്. സംസ്ഥാനത്തിന്റെ ഭരണനേതൃത്വം ഏറ്റെടുക്കുമ്പോൾ മനസ്സിലുണ്ടായ ഒരു നിശ്ചയം അടച്ചുറപ്പുള്ള വീടും അടുപ്പു പുകയ്‌ക്കാൻ സൗകര്യവും ഇന്നാട്ടിലെ എല്ലാവർക്കും ലഭ്യമാക്കാൻ ആവുന്നതെല്ലാം ചെയ്യും എന്നതായിരുന്നു. ആ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ അതിവേഗം മുന്നേറുകയാണ് നമ്മൾ.

സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കുടുംബങ്ങൾക്കായി അങ്കമാലി നഗരസഭ നിർമ്മാണം പൂർത്തീകരിച്ച ഫ്‌ളാറ്റിന്റെ താക്കോൽ അവകാശികൾക്ക്‌ കൈമാറിയപ്പോൾ, കേരളം ഒരു വലിയ ലക്ഷ്യത്തിലേക്കു നടന്നടുക്കുന്നതിന്റെ സംതൃപ്തിയും സന്തോഷവും ആണുണ്ടായത്. ഈ മാസം 29 നു തിരുവനന്തപുരത്ത് തലസ്ഥാന ജില്ലയിലെ മുപ്പത്തിയാറായിരം കുടുംബങ്ങൾ സംഗമിക്കുകയാണ്. ലൈഫ് പദ്ധതിയിലൂടെ സ്വന്തം വീടിനുടമകളായ കുടുംബങ്ങളുടെ ആ സംഗമം ഭവന നിർമ്മാണ രംഗത്തു കേരളം നേടിയ അതുല്യമായ നേട്ടത്തിന്റെ അടയാളപ്പെടുത്തലാകും.
അങ്കമാലിയിൽ ഒൻപതാം വാർഡിലെ ലൈഫ് ഗുണഭോക്താവ് റോസി പാപ്പു വീടിന്റെ താക്കോൽ ഏറ്റു വാങ്ങിയപ്പോൾ വിതുമ്പുകയായിരുന്നു. ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ആ വൈകാരിക മുഹൂർത്തം കേരളത്തിലെ എല്ലാ ഭവനരഹിതർക്കും സമ്മാനിക്കുക എന്നതാണ് സർ .ക്കാരിന്റെ ലക്ഷ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുമനസ്സുകളും സർക്കാർ സംവിധാനങ്ങളും ഒന്നിച്ചു നിന്നാൽ ഇതുപോലുള്ള മാതൃകകൾ നാട്ടിലാകെ സൃഷ്ടിക്കാനാകും. നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം
Advertisements