കേരളിയ കുടുംബങ്ങളിൽ ചൈൽഡ് അബ്യുസ് സംസ്കാരം !

653

ഡോ.സി .ജെ .ജോൺ
Chief Psychiatrist at MEDICAL TRUST HOSPITAL

വളർത്തലിന്റെ ഭാഗമായി കേരളിയ കുടുംബങ്ങളിൽ ഒരു ചൈൽഡ് അബ്യുസ് സംസ്കാരം ഒളിഞ്ഞു കിടപ്പുണ്ട്.നല്ല പ്രായത്തിൽ തല്ലു കിട്ടാതെ വളർന്നതിന്റെ കേടാണെന്നൊക്കെയുള്ള സ്റ്റൈല

ഡോ.സി .ജെ .ജോൺ

ചൊല്ലുകളുമുണ്ട് .മാതാ പിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചുള്ള നല്ല പെരുമാറ്റം ഉണ്ടാകാനും ,മികച്ച മാർക്ക് നേടാനുമൊക്കെയായി വാക്കാലുള്ള നോവിക്കൽ സർവ സാധാരണമാണ്.നല്ലൊരു ശതമാനവും ശാരീരികമായും വേദനിപ്പിക്കാറുണ്ട്.ഞങ്ങളുടെ കുട്ടിയെ വഴക്കു പറയാനും, തല്ലാനുമൊക്കെ അവകാശമുണ്ടെന്ന ന്യായീകരണം എല്ലാ മാതാ പിതാക്കളും പറയും.കുട്ടികളെയും അങ്ങനെ വിശ്വസിപ്പിക്കും.സോദ്ദേശപരമായ ചൈൽഡ് അബ്യുസ് എന്നൊരു വേർതിരിവില്ല .മാതാ പിതാക്കൾ ചെയ്യുന്നതെന്നും മറ്റുള്ളവർ ചെയ്യുന്നതെന്നുമുള്ള തരംതിരിവില്ല.എല്ലാ ചൈൽഡ് അബ്യുസും കുറ്റകരമാണ്.കുട്ടികളുടെ മേൽ വീഴുന്ന തല്ലും ,അവരുടെ മേൽ ചൊരിയുന്ന നിന്ദാ വാക്കുകളുമൊക്കെ മുതിർന്നവർക്ക് അവരോടു തോന്നുന്ന കോപത്തിന്റെ ആവിഷ്ക്കാരം മാത്രമാണ്.അങ്ങനെ ചെയ്താൽ അവരുടെ പെരുമാറ്റത്തിൽ തിരുത്തൽ വരാനുള്ള സാദ്ധ്യതകൾ കുറവാണ് .സ്വഭാവ രൂപീകരണത്തിൽ പ്രശ്നങ്ങൾ വരികയും ചെയ്യാം.മൂന്ന് വയസ്സുള്ള കുട്ടിയെ മുത്തശ്ശി ക്രൂരമായി ഉപദ്രവിച്ച വാർത്ത കേട്ടപ്പോൾ തോന്നിയ വിചാരങ്ങളാണ് പോസ്റ്റിൽ.ഈ മുത്തശ്ശി അത് ചെയ്തത് സ്നേഹം ഇല്ലാത്തത് കൊണ്ടാകണമെന്നില്ല.വളർത്തലിലും സ്നേഹ പ്രകടനത്തിലും ഒരു നാട്ടു നടപ്പെന്നോണം വീടുകളിൽ നടപ്പിലാക്കുന്ന ചൈൽഡ് അബ്യുസ് സംസ്കാരത്തിന്റെ പ്രകടനമാകാം.കൃത്യമായി കേസെടുത്താൽ ഒരു മാതിരി പെട്ട എല്ലാവരും പെടും .ഈ സംസ്കാരം മാറണം.കുട്ടികളോട് സൗഹാർദവും ആദരവും നില നിർത്തുന്ന മനശാസ്ത്ര പരമായ തിരുത്തൽ വഴികൾ ശീലമാക്കണം.എന്നാലേ സമൂഹത്തിൽ കുട്ടികൾ നേരിടുന്ന വലിയ ക്രൂരതകളും ഇല്ലാതാകൂ.

 

Previous articleവോട്ടിംഗ് മെഷീനും മഷിയും അഥവാ ആധുനികവും പ്രാകൃതവും
Next articleഒരു കട്ടിൽ കഥ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.