fbpx
Connect with us

Featured

മോഷ്‌ടിക്കുന്ന കുട്ടികള്‍ മനോരോഗത്തിന്റെ പിടിയില്‍

ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരുപോലെ കാണപ്പെടുന്ന ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാറുണ്ട്‌. ഇവര്‍ മോഷ്‌ടിക്കുന്ന പലതും നിസ്സാര വസ്‌തുക്കളാകാം. ചിലപ്പോള്‍ വില കൂടിയവയും.

 208 total views

Published

on

child-thief

മാധവന്‍ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറയുകയാണ്‌. `ഞാനിത്രനാളും സമ്പാദിച്ചതു മുഴുവന്‍ എന്റെ മകള്‍ക്കുവേണ്ടിയാണ്‌ സാര്‍. ആണായിട്ടും പെണ്ണായിട്ടും ഞങ്ങള്‍ക്ക്‌ അവള്‍ മാത്രമേയുള്ളൂ. അവള്‍ക്കൊരു കുറവും ഞങ്ങള്‍ വരുത്തിയിട്ടില്ല. അവളുടെ ഏതൊരാവശ്യവും നിറവേറ്റുന്നുണ്ട്‌. എന്നിട്ടും അവളെന്തിനുവേണ്ടി മോഷ്‌ടിക്കുന്നു. ആവശ്യത്തിന്‌ പേനയും നോട്ടുബുക്കുകളുമൊക്കെ അവള്‍ക്കുണ്ട്‌. പക്ഷേ, മറ്റുകുട്ടികളുടെ പെന്‍സിലും പേനയും പുസ്‌തകങ്ങളുമൊക്കെ അവള്‍ മോഷ്‌ടിക്കുന്നു. കഴിഞ്ഞ ദിവസം ഒരു ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടുത്തെ കുട്ടിയുടെ കളര്‍പേനകള്‍ മോഷ്‌ടിച്ചു. മറ്റുള്ളവരുടെ മുന്നില്‍ ഞങ്ങള്‍ നാണംകെട്ടു. ആവശ്യത്തിലധികം കളര്‍പേനകള്‍ വീട്ടിലുണ്ട്‌. എന്നിട്ടും അവള്‍ എന്തിനുവേണ്ടി, ഇങ്ങനെ ചെയ്യുന്നുവെന്നാണ്‌ എനിക്ക്‌ മനസ്സിലാകാത്തത്‌. സുഹൃത്തായ ഒരു അധ്യാപകന്‍ പറഞ്ഞു ഇതൊരുതരം മനോരോഗമാണെന്ന്‌. ഇത്‌ ശരിയാണോ ഡോക്‌ടര്‍. ഇതിനു പരിഹാരമില്ലേ.’

അധ്യാപകന്റെ നിഗമനം ശരിയായിരുന്നു. ശാരീരികമായി പൂര്‍ണ ആരോഗ്യവതിയായിരുന്ന ഈ പെണ്‍കുട്ടി ക്ലപ്‌റ്റോമാനിയ എന്ന അസാധാരണ മനോരോഗത്തിന്റെ പിടിയിലായിരുന്നു. സാധാരണ കൗമാര പ്രായത്തിലാണ്‌ ഈ രോഗം പ്രകടമാകുന്നത്‌. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഒരുപോലെ കാണപ്പെടുന്ന ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാറുണ്ട്‌. ഇവര്‍ മോഷ്‌ടിക്കുന്ന പലതും നിസ്സാര വസ്‌തുക്കളാകാം. ചിലപ്പോള്‍ വില കൂടിയവയും. വ്യക്തി വ്യത്യാസങ്ങള്‍ക്കനുസരിച്ച്‌ മോഷ്‌ടിക്കുന്ന രീതിയിലും വ്യത്യസ്‌തതയുണ്ട്‌. ചിലര്‍ മോഷ്‌ടിച്ച്‌ തിരിച്ചേല്‍പ്പിക്കുന്നു. ചിലര്‍ ഉപേക്ഷിക്കുന്നു. മറ്റു ചിലര്‍ വെറുതെ വിതരണം ചെയ്യുകയോ രഹസ്യമായി സൂക്ഷിച്ചുവയ്‌ക്കുകയോ ചെയ്യുന്നു. ഒരു പ്രത്യേക വസ്‌തുമാത്രം മോഷ്‌ടിക്കുന്ന രോഗികളുണ്ട്‌. ആ വസ്‌തു കണ്ടുകഴിഞ്ഞാല്‍ എത്ര ശ്രമിച്ചാലും അവര്‍ക്ക്‌ മോഷ്‌ടിക്കാതിരിക്കാന്‍ കഴിയില്ല.

ഒരാളുടെ അറിവോ സമ്മതമോ കൂടാതെ അയാളുടെ ഏതെങ്കിലും വസ്‌തു എടുക്കുന്നതിനെയാണ്‌ മോഷണം എന്നു പറയുന്നത്‌. മോഷണം ഒരു ദുര്‍ഗുണവും നിയമ വിരുദ്ധവുമാണ്‌. മോഷ്‌ടിച്ച വസ്‌തുവിന്റെ വലിപ്പമോ നിസ്സാരതയോ ഇതില്‍ പരിഗണിക്കാറില്ല. കുട്ടികള്‍ മറ്റൊരാളുടെ എന്തെങ്കിലും വസ്‌തുക്കള്‍ അനധികൃതമായി എടുത്താല്‍ അതിനെ മോഷണം എന്നു പറയാറില്ല.

സാഹചര്യങ്ങളാല്‍ മോഷണം ഒരു ജീവിതമാര്‍ഗമായി സ്വീകരിക്കുന്നവരുണ്ട്‌. എന്നാല്‍ സമ്പന്ന കുടുംബത്തില്‍പെട്ടവര്‍ മോഷ്‌ടിക്കാനിറങ്ങിയാലോ? അത്ഭുതം തന്നെ. ഇത്തരത്തില്‍ പ്രത്യക്ഷത്തില്‍ പ്രത്യേകിച്ചൊരു ഉദ്ദേശ്യവുമില്ലാതെ പെട്ടെന്നുള്ള പ്രേരണയ്‌ക്ക്‌ വശംവദരായി ആവര്‍ത്തന സ്വഭാവത്തോടെ നടത്തുന്ന മോഷണത്തെയാണ്‌ ക്ലപ്‌റ്റോമാനിയ എന്നുപറയുന്നത്‌.

Advertisementഇവര്‍ക്ക്‌ അനിയന്ത്രിതവും ആവര്‍ത്തന സ്വഭാവത്തോടുകൂടിയതുമായ പ്രേരണ ആദ്യം അനുഭവപ്പെടും. ഒപ്പം മോഷണം നടത്തുന്നതിനുമുമ്പ്‌ അമിതമായ ഉത്‌കണ്‌ഠയും ആകാംക്ഷയും ഉണ്ടാകും. മോഷണത്തിനു ശേഷം ശക്തമായ ആത്മബന്ധവും തൃപ്‌തിയും വൈകാരിക മൂര്‍ച്ചയും ഇവര്‍ക്കനുഭവപ്പെടുന്നു. അതായത്‌ മോഷണത്തിനുമുമ്പ്‌ അനുഭവപ്പെടുന്ന ആകാംക്ഷയും ടെന്‍ഷനും മോഷണാന്ത്യത്തില്‍ ആനന്ദമൂര്‍ച്ചയായി മാറുന്നു. ഇങ്ങനെ ആത്മസംതൃപ്‌തി കൈവരിക്കുന്ന ചില രോഗികളില്‍ രതിമൂര്‍ച്ചവരെ ഉണ്ടാകുന്നുണ്ട്‌.

പ്രവര്‍ത്തിക്കാനും പ്രതികരിക്കാനുമുള്ള പ്രേരണയെ മനഃശാസ്‌ത്രത്തിന്റെ ഭാഷയില്‍ ഇംപള്‍സ്‌ എന്നാണ്‌ പറയുന്നത്‌. ആരോഗ്യമുള്ള മനസ്സ്‌ ഇത്തരം ഇംപള്‍സുകളെ നല്ല രീതിയില്‍ നിയന്ത്രിക്കുന്നു. എന്നാല്‍ അനാരോഗ്യമനസ്സിന്‌ ഈ നിയന്ത്രണം അസാധ്യമായിത്തീരുന്നു. ഇംപള്‍സുകളെ നിയന്ത്രിക്കുന്നതില്‍ ദുര്‍ബലമായ മനസ്സിന്റെ കഴിവുകേടാണ്‌ ക്ലപ്‌റ്റോമാനിയ പോലുള്ള മനോരോഗങ്ങള്‍ക്ക്‌ കാരണമെന്നും കരുതപ്പെടുന്നു.
ആത്മനിന്ദയുടെ ഫലമായും ക്ലപ്‌റ്റോമാനിയ കാണപ്പെടുന്നു. മോഷണത്തിലൂടെ സ്വയം ശിക്ഷിക്കുന്ന ഇവരുടെ മനസ്സ്‌ തീക്ഷ്‌ണമായ രോഗാവസ്ഥയിലായിരിക്കും.

അംഗീകാരവും ശ്രദ്ധയും നേടിയെടുക്കാനുള്ള ശ്രമങ്ങളിലൊന്നായി മനഃശാസ്‌ത്രജ്ഞര്‍ മോഷണവും വീക്ഷിക്കപ്പെടുന്നു. ടീച്ചറുടെ പ്രശംസ പിടിച്ചുപറ്റാനായി സഹപാഠിയുടെ പേന മോഷ്‌ടിച്ചുകളഞ്ഞുകിട്ടിയതാണെന്നു പറഞ്ഞ്‌ ടീച്ചറെ ഏല്‍പ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഇതിനുദാഹരണമാണ്‌.

ആക്രമണ സ്വഭാവത്തിന്റെ ഒരു മുഖമായിട്ടും മോഷണം നടത്താറുണ്ട്‌. ഉന്മാദം, ചില അപസ്‌മാര രോഗങ്ങള്‍, ഹിസ്റ്റീരിയ, തലച്ചോറിനെ ബാധിക്കുന്ന ക്ഷതങ്ങള്‍, ബുദ്ധിമാന്ദ്യം തുടങ്ങിയവ പിടിക്കപ്പെട്ടവര്‍ പ്രത്യേകിച്ചൊരു ഉദ്ദേശ്യവുമില്ലാതെ ചിലപ്പോള്‍ മോഷണം നടത്തുന്നു.

Advertisementമദ്യപാനത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരും ചിലപ്പോള്‍ ഈ സ്വഭാവ വൈകല്യം പ്രകടിപ്പിക്കാറുണ്ട്‌. ക്ലപ്‌റ്റോമാനിയയെ സാരമായ ഒരു പ്രശ്‌നമായി തന്നെ കാണണം. ഈ വ്യവഹാരപ്രശ്‌നം കുട്ടികള്‍ക്കിടയില്‍ ഉണ്ടോ എന്ന്‌ രക്ഷിതാക്കളും അധ്യാപകരും ഗൗരവപൂര്‍വം നിരീക്ഷിക്കേണ്ടതുണ്ട്‌. ക്ലപ്‌റ്റോമാനിയ ബാധിച്ച ചില കുട്ടികളെ `കള്ളന്‍’ എന്നു പറഞ്ഞ്‌ അടിച്ചും കളിയാക്കിയും കൊണ്ടുനടന്നാല്‍ മനോരോഗത്തിന്റെ കുഴികളിലേക്കായിരിക്കും അവര്‍ ചെന്നുചാടുന്നത്‌.

വീട്ടിലെ പ്രതികൂല സാഹചര്യങ്ങള്‍, അരക്ഷിതത്വബോധം, സാഹസബോധം, ലൈംഗിക തകരാറുകള്‍, അസന്തുഷ്‌ടി, കര്‍ശനമായ വിനയം തുടങ്ങിയവയാണ്‌ മോഷണത്തിനുള്ള ചില പ്രധാന ഹേതുക്കളായി മനഃശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്‌.

കുഞ്ഞുങ്ങള്‍ക്ക്‌ അനുകൂലമായ അന്തരീക്ഷം നല്‍കേണ്ടത്‌ മാതാപിതാക്കളുടെ കടമയാണ്‌. വിദ്യാലത്തിലായാലും ഇതുതന്നെ വേണം. എങ്കിലേ കുട്ടിയില്‍ സുരക്ഷിതത്വബോധം ഉണ്ടാകൂ. സുരക്ഷ ഉണ്ടായാല്‍ പോരാ. അതുണ്ടെന്ന ബോധം കുട്ടിയില്‍ ഉണ്ടാകണം. അതുപോലെ സ്‌നേഹബോധവും വളര്‍ത്തണം. മാതാപിതാക്കള്‍ തന്നെ സ്‌നേഹിക്കുന്നു എന്ന തോന്നല്‍ അവരിലുണ്ടാവണം.

കുഞ്ഞുങ്ങളില്‍ അവരുടെ വസ്‌തുക്കളും മറ്റുള്ളവരുടെ വസ്‌തുക്കളും എന്ന സങ്കല്‌പം പഠിപ്പിക്കണം. `എന്റേതെന്നും’ `അവന്റേതെന്നു’മുള്ള സങ്കല്‌പം മനസ്സിലാക്കാന്‍ ചില കുട്ടികളില്‍ കാലതാമസം കണ്ടുവരാറുണ്ട്‌.

Advertisementമറ്റൊരാളുടെ വസ്‌തുക്കള്‍ കുട്ടി മോഷ്‌ടിച്ചുകൊണ്ടുവന്നാല്‍ കുട്ടിയല്ലേ സാരമില്ല എന്ന നയം ശരിയല്ല. അതുപോലെ കുട്ടിയെ തല്ലിച്ചതയ്‌ക്കുന്ന രീതിയും തെറ്റാണ്‌. കുഞ്ഞുങ്ങളുടെ മനസ്സില്‍ ഒരിക്കലും മുറിവുകള്‍ വീഴാത്ത തരത്തില്‍ കൈകാര്യം ചെയ്യണം. സ്വാഭിമാനം കുട്ടികള്‍ക്കും ഉണ്ട്‌. മോഷ്‌ടിച്ച വസ്‌തുക്കള്‍ തിരിച്ചുനല്‍കാന്‍ പ്രേരിപ്പിക്കണം. മോഷണം തെറ്റാണെന്നും അതിന്റെ ദോഷങ്ങളെ പറ്റിയും സാവധാനത്തോടെ ഉപദേശിക്കണം. തെറ്റുകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്‌.

സാഹസികത അനുഭവിക്കുന്നതരത്തിലുള്ള മത്സരങ്ങളിലും മറ്റു കളികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നത്‌ അവരിലെ സാഹസിക പ്രേരണയെ സംതൃപ്‌തിപ്പെടുത്താന്‍ സഹായിക്കും. അമിത വിനയം പുലര്‍ത്തുന്ന കുട്ടികളെ മനഃശാസ്‌ത്രപരമായ സമീപനത്തിലൂടെ നേരിടണം. പ്രായത്തിനനുസരിച്ച ലൈംഗിക വിദ്യാഭ്യാസം നല്‍കണം. സൈക്കോ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി തുടങ്ങിയ നൂതന മനഃശാസ്‌ത്ര ചികിത്സകള്‍ ക്ലപ്‌റ്റോമാനിയക്ക്‌ ഫലപ്രദമായി നല്‍കി വരുന്നുണ്ട്‌.

 209 total views,  1 views today

AdvertisementAdvertisement
Uncategorized42 mins ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment59 mins ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment3 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment4 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy5 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement