മതം കുത്തികയറ്റുന്നത് വരെ,കുട്ടികൾ യുക്തിയോടെ ചിന്തിക്കുന്നു..

കേൾവിയും, കാഴ്ചയും ഉറക്കുന്നതോടെ അവർ അത്ഭുതങ്ങളുടെ ലോകത്തെ സാകൂതം നിരീക്ഷിച്ചു തുടങ്ങും .. നാവു വഴങ്ങുമ്പോൾ ചോദ്യങ്ങൾ ചോദിക്കുന്നു.. നാം കൊടുക്കുന്ന ഉത്തരങ്ങൾ ശെരിയാണെങ്കിലും, തെറ്റാണെങ്കിലും അവർ വീണ്ടും ചോദ്യങ്ങൾ ആവർത്തിക്കും.. ഉത്തരങ്ങളിൽ നിന്ന് അവർ പുതിയ ചോദ്യങ്ങളുണ്ടാകുന്നു.. പുതിയ അറിവിനെ ശാസ്ത്രം ഇഴകീറി പരിശോധിച്ച്, പരീക്ഷണ നീരിക്ഷങ്ങളോടെ, ഉറപ്പുവരുത്തുന്ന അതേ പ്രക്രിയ പോലെയാണ് കുട്ടികൾ കാര്യങ്ങളെ നിരീക്ഷിക്കുന്നത്? സംശയങ്ങളാണ് അവരെ വളർത്തുന്നത്.. നാമാകട്ടെ അവരുടെ ചോദ്യങ്ങളെ കളിയാക്കുന്നു, ഉത്തരം അറിയില്ലെങ്കിൽ ദേഷ്യപെടുന്നു, അറിവില്ലാത്തതൊക്കെ ദൈവത്തിന്റെ ശക്തിയെന്ന് പറഞ്ഞൊഴിയുന്നു.. പിന്നീട് അവരുടെ ദൈവത്തിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കു നിങ്ങളുടെ ഉത്തരം അവരെ നിരാശപെടുത്തുമെങ്കിലും.. ലോകത്തിൽ അവർക്കു ഏറ്റവും വിശ്വാസമുള്ള അമ്മയും, അച്ഛനും പറയുന്നത് വിശ്വസിക്കാൻ ശ്രമിക്കുന്നതോടുകൂടി അവരിലെ അന്വേക്ഷണത്വര പതിയെ ഇല്ലാതാവും.. വലിയ കണ്ടുപിടുത്തങ്ങളിക്ക് നയിക്കുന്ന ചിന്തകളെ ദൈവത്തെ തിരുകികയറ്റി അവർ അടക്കിനിർത്താൻ ശീലിക്കും.അറിവുകൾ സ്വയം തേടികണ്ടെത്തുന്നതിനേക്കാൾ, എളുപ്പം ദൈവത്തെ തിരുകി കയറ്റുകയാണെന്ന സാർവ്വപാരമ്പര്യ മടിയിലേക്കു അവർ കൂപ്പുകുത്തും.. സയൻസ് കാണാപാഠം പഠിക്കാനുള്ള അക്ഷരങ്ങൾ മാത്രമാകും.. ശാസ്ത്രനൊബേൽ പ്രൈസുകൾ ഇന്ത്യക്കു കിട്ടാക്കനിയാകുമ്പോൾ, വായിൽ ഒതുങ്ങാത്ത വിദേശീയരുടെ പേരുകൾ psc ടെസ്റ്റിനായി കാണാപാഠം പഠിക്കേണ്ടിവരുന്നതിനെ പഴിക്കും.. കുട്ടികൾ എന്തിന്? നാം പോലും…! ആപ്പിൾ മുകളിലോട്ടു പോവാതെ എന്തുകൊണ്ട് താഴേക്ക് പതിക്കുന്നു എന്ന ചിന്ത ആദ്യമായി നമുക്കാണ് വന്നതെങ്കിൽ എത്ര മൂഢചിന്ത എന്ന് ചിരിച്ചുതള്ളി കൈയെത്തും ദൂരത്തെ ജീവിതപ്രശ്നങ്ങളിൽ ശ്രദ്ധചെലുത്തും. കാരണം പൂർത്തിയാവാത്ത തുച്ഛമായ അറിവുകളികളിൽ ദിവസങ്ങളെ തള്ളിനീക്കാനാണ് കഴിഞ്ഞുപോയ വർഷങ്ങളിൽ നമ്മൾ ശീലിച്ചത്.
(കടപ്പാട്)

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.