Humour
ചൈനയിൽ നിന്ന് യാത്ര പുറപ്പെട്ട ഏഷ്യൻ ആനക്കൂട്ടത്തിന്റ ലക്ഷ്യം കേരളം? (ട്രോൾ പോസ്റ്റ് )
ചൈനയിൽ നിന്ന് യാത്ര പുറപ്പെട്ട ഏഷ്യൻ ആനകളുടെ സങ്കത്തിന്റ ലക്ഷ്യം ഇന്റ്യയുടെ തെക്കെ അറ്റമാണന്ന് നാസ റിപ്പോർട്ട് ചെയ്യുന്നുണ്ട്
320 total views, 1 views today

ചൈനയിൽ നിന്ന് യാത്ര പുറപ്പെട്ട ഏഷ്യൻ ആനക്കൂട്ടത്തിന്റ ലക്ഷ്യം കേരളം? (ട്രോൾ പോസ്റ്റ് )
ടെഡി എഴുതുന്നു:
ചൈനയിൽ നിന്ന് യാത്ര പുറപ്പെട്ട ഏഷ്യൻ ആനകളുടെ സങ്കത്തിന്റ ലക്ഷ്യം ഇന്റ്യയുടെ തെക്കെ അറ്റമാണന്ന് നാസ റിപ്പോർട്ട് ചെയ്യുന്നുണ്ട് .ഏതാണ്ട് 38000 ചതുരശ്രകിലോമീറ്ററും ഏകദേശം മൂന്നരക്കോടി മനുഷ്യരും ഇന്ത്യയിലെ ആനകളുടെ ഇരുപത്തഞ്ച് ശതമാനവും അവിടെ ഉണ്ടത്രേ …
അവിടെ ആനകൾക്ക് കാടു നാടു വ്യത്യാസമില്ലാതെ വ്യഹരിക്കാമെന്നും , കൃഷിയും വീടുകളും മേഞ്ഞു നശിപ്പിച്ചതിനു ശേഷം സമയമുള്ളപ്പോൾ വിനോദത്തിനായി ആളുകളെ അടിച്ചും ചവിട്ടിയും കൊല്ലാമെന്നുമാണ് ബഹിരാകാശ നിലയത്തിലെ ഓട്ടോ സ്റ്റാന്റിലെ സാറ്റലൈറ്റുകളിൽ നിന്ന് കിട്ടിയ വിവരം.
മാത്രവുമല്ല ഇങ്ങനെയൊക്കെ ചെയ്താലും അത് ആനകളുടെ സ്ഥലം മനുഷ്യർ കയ്യേറിയതുകൊണ്ടാണന്ന് പഠിപ്പിക്കുന്ന സ്കൂളുകളും കോളേജുകളും സാംസ്ക്കാരിക പരിസ്ഥിതി രാഷ്ട്രീയ മത പ്രവർത്തകരും അവിടുണ്ട് പോലും .
ഒരേക്കർ വയലിൽ 5 കോടി ലിറ്റർ, അതും ലിറ്ററിന് പത്തു രൂപ വിലയുള്ള വെള്ളം ഫിക്സഡ് ഡെപ്പോസിറ്റായി ശേഖരിച്ചു വെക്കുന്നുണ്ടന്നാണ് അവിടുത്തെ കൃഷിമന്ത്രി പറയുന്നത്. പക്ഷേ ഫിക്സഡ് ഡിപ്പോസിറ്റ് വരും തലമുറയ്ക്കു വേണ്ടി സൂക്ഷിച്ചിട്ട് മലമുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദികളിൽ അണകെട്ടി നിർത്തിയ വെള്ളമാണ് ആനയും മന്ത്രിയുമടക്കം അധികം പേരും കുടിക്കുന്നതത്രേ ….!
ആ അറ്റത്ത് ചൈനീസ് കമ്മികളുടെ അത്രേം ആദർശമൊന്നുമില്ലങ്കിലും ഭരിക്കുന്നത് കമ്മികളാണന്നതും , വലിയ ജുദ്ധങ്ങളോ വ്യവസായ നഗരവത്ക്കരണമോ നടത്തിയിട്ടില്ലങ്കിലും ഈ അടുത്ത കാലത്ത് മാത്രം നല്ലൊരു വിഭാഗം കേറിക്കിടക്കാൻ വീടും തൂറാൻ കക്കൂസും ഉണ്ടാക്കിയതിന് പാറ പൊട്ടിച്ചതിലും മണലെടുത്തതിലും മലയിടിച്ചതിലും , വല്ലാത്ത കുറ്റബോധമുള്ള ജനതയാണന്നതും വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
മൂന്നിലൊന്നു ഭൂപ്രദേശം സംരക്ഷിത വനവും അറുപത് ശതമാനത്തോളം ഫോറസ്റ്റ് കവറുമുള്ള അവിടുന്നുയരുന്ന പരിസ്ഥിതി സ്നേഹ കവിതകളും മുറവിളികളും ആഗോള താപനത്തെ തടഞ്ഞു നിർത്താൻ പോലും ശക്തിയുള്ളതാണന്നുമാണ് ചൈനയുടെ പുതിയ ബഹിരാകാശ ഓട്ടോ സ്റ്റാന്റിൽ നിന്ന് ആനകൾക്ക് ചോർന്ന് കിട്ടിയ വിവരം :
321 total views, 2 views today