പച്ചമണ്ണിൻ്റെ പാട്ടുമായി ഇ’ ധബാരി ക്യുരു’വിയിലെ ആദ്യ ഗാനം എത്തി

പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഒരുക്കിയ ‘ധബാരി ക്യുരു’വിയിലെ ആദ്യ ഗാനം അണിയറ പ്രവർത്തകൾ പുറത്ത് വിട്ടു. ധബാരിക്യുരുവിയിലെ കാട്ടുതേനിന്റെ മധുരമുള്ള “ചിന്ന ചിന്ന…”എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ചിത്രത്തിലെ പ്രധാന വേഷം ചെയ്ത മീനാക്ഷിയാണ്. ഹൃദയം കുളിർപ്പിക്കുന്ന കാട്ടുച്ചോലകളുടെ തണുപ്പും, ഈണവും ആ ഗാനത്തിൽ കലർന്നിരിക്കുന്നു. ചിത്രത്തിലെ എല്ലാ പാട്ടുകളും കാടിന്റെ തനത് വാദ്യങ്ങളേയും, കാടിന്റെ ആദിമ താളങ്ങളേയും അനുഭവിപ്പിക്കുന്ന സംഗീതം തന്നെയാണ്. ഗാനങ്ങൾക്ക് ഈണം നല്കിയിരിക്കുന്നത് പി.കെ. സുനിൽകുമാറാണ്. നൂറ വരിക്കോടനും , ആർ കെ അട്ടപ്പാടിയുമാണ് ഗാന രചന നിർവഹിച്ചിരിക്കുന്നത്.

കഥ, സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം: ഐവാസ് വിഷൽ മാജിക്‌ പ്രൈവറ്റ് ലിമിറ്റഡ് & അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ, സംഗീതം: പി. കെ. സുനില്‍കുമാര്‍, ഗാനരചന: ആര്‍. കെ. രമേഷ് അട്ടപ്പാടി, നൂറ വരിക്കോടന്‍ കലാസംവിധാനം: സുരേഷ് ബാബു നന്ദന, ചമയം: ജിത്തു പയ്യന്നൂര്‍ വസ്ത്രാലങ്കാരം: ആദിത്യ നാണു, , ചീഫ്. അസോസിയേറ്റ് ഡയറക്ടർ: സബിൻ കാട്ടുങ്ങൽ, അസോസിയേറ്റ് ഡയറക്ടർ: പി. അയ്യപ്പദാസ്, സംവിധാന സഹായികൾ: ഗോക്രി, ആർ.കെ. അട്ടപ്പാടി, കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈന്‍: ബദല്‍ മീഡിയ. മാർക്കറ്റിംങ്ങ് കൺസൾട്ട്:ഷാജി പട്ടിക്കര സ്റ്റില്‍സ്: ജയപ്രകാശ് അതളൂര്‍, പോസ്റ്റർ ഡിസൈൻ: സലിം റഹ്‌മാന്‍ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, അരുൺ ബോസ്, ഓഫീസ് നിർവഹണം: വൈശാഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാല്‍.പി.ആർ.ഒ :പി .ആർ .സുമേരൻ. അഭിനേതാക്കൾ – മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് തുടങ്ങിയവരാണ്. ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും.

You May Also Like

നടൻ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തു

നടൻ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ‘ചട്ടമ്പി’ സിനിമയുടെ പ്രമോഷനിടയിൽ ഓൺലൈൻ അവതാരകയോട് മോശമായി…

ഇന്ത്യൻ ടെലിവിഷൻ ക്വിസിങ്ങിന്റെ പിതാവ് സിദ്ധാർഥ് ബസു, ഓർമയില്ലേ ആ ദൂരദർശൻ കാലത്തെ ക്വിസ് പ്രോഗ്രാമുകൾ

Shaju Surendran കുട്ടിക്കാലത്തെ ദൂർദർശൻ ഓർമ്മകളിൽ ക്ലാസ്സിക്ക് സീരിയലുകൾക്കും, സംഗീത പരിപാടികൾക്കും, സിനിമകൾക്കുമൊപ്പം മനസ്സിൽ തങ്ങി…

നേമം പുഷ്പരാജിൻ്റെ രണ്ടാം യാമം- ആരംഭിച്ചു

നേമം പുഷ്പരാജിൻ്റെ രണ്ടാം യാമം- ആരംഭിച്ചു ജനുവരി ഇരുപത്തി|യൊന്ന് ഞായർ.പാലക്കാട്ടെ കല്ലടിക്കോട് ഗ്രാമത്തിലുള്ള പുരാതനമായസത്രം ക്ഷേത്രത്തിൽ…

റിഹേഴ്‌സലിന് ഇടയിൽ വിക്രമിന് പരിക്ക് ; തങ്കലാൻ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാൻ വൈകും

റിഹേഴ്‌സലിന് ഇടയിൽ വിക്രമിന് പരിക്ക് ; തങ്കലാൻ ഷൂട്ടിങ്ങിൽ ജോയിൻ ചെയ്യാൻ വൈകും പിഎസ് 2…