fbpx
Connect with us

life story

നാളെ ഈ മരണം ഏതു രീതിയിൽ വ്യാഖ്യാനിക്കപ്പെടും എന്ന ഭയമുള്ളതു കൊണ്ട് ഇന്നേ എഴുതുന്നു

നാളെ ഈ മരണം ഏതു രീതിയിൽ വ്യാഖ്യാനിക്കപ്പെടും എന്ന ഭയമുള്ളതു കൊണ്ട് ഇന്നേ എഴുതുന്നു. അന്വേഷണമോ കാരണം ഊഹിക്കലോ അല്ല, കൂടെ ഉണ്ടായിരുന്നവൾ ഇങ്ങനെ പിരിഞ്ഞു പോവുമ്പോൾ ഇത്രയെങ്കിലും.

 129 total views

Published

on

അഞ്ജന ഹരിദാസ്, കണ്ണൂർ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി. ഇന്നലെ ഗോവയിൽ ആത്‍മഹത്യ ചെയ്തു. ഹാജർ കുറവായതിൻറെ പേരിൽ മാസങ്ങൾക്ക് മുമ്പ് കോളേജിൽ നിന്നും പുറത്താക്കി. കോളേജ് ഹോസ്റ്റലിലെ അമിതമായ നിയന്ത്രണങ്ങളേയും, പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത ശോചനീയ അവസ്ഥയെക്കുറിച്ചുമെല്ലാം പ്രതികരിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ടു. ബൈസെക്ഷ്വൽ ആയിരുന്നു. അതിൻറെ പേരിൽ വീട്ടുകാരാൽ അവഹേളിയ്ക്കപ്പെട്ടു. ട്രാന്സ്ജെന്ററുകളുടെ അവകാശങ്ങൾക്കായി വാദിയ്ക്കുന്ന സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ വീട്ടുകാർ ബലം പ്രയോഗിച്ച് കോയമ്പത്തൂർ, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ മാനസികകേന്ദ്രങ്ങളിലടച്ച് ഉയർന്ന ഡോസുകളിലുള്ള മരുന്ന് കുത്തിവെച്ചും മറ്റും ക്രൂരമായി പീഡിപ്പിച്ചു. ഒടുവിൽ സുഹൃത്തുകളുടെ പരാതിയെ തുടർന്ന് പോലീസ് ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കുകയും, അവളുടെ ഇഷ്ടം മാനിച്ച് കോടതി സുഹൃത്തുക്കൾക്കൊപ്പം പോകാനനുവദിയ്ക്കുകയുമായിരുന്നു.

ലോക് ഡൗൺ കഴിഞ്ഞാൽ യൂണിവേഴ്സിറ്റിയെ സമീപിച്ച് റീ അഡ്മിഷൻ എടുക്കുന്ന കാര്യം അഞ്ജന പറഞ്ഞിരുന്നു. സാങ്കേതികമായി അത് സാധ്യവുമായിരുന്നു.എന്നാണ് ക്ലാസ് തുടങ്ങുന്നതെന്നും അന്വേഷിച്ചു. പക്ഷേ ലോക് ഡൗൺ കഴിയും വരെ അവൾ കാത്തു നിന്നില്ല. ചില ജീവിതങ്ങൾ അങ്ങനെയാണ്. അവർ ഉള്ളിലെന്താണ് കൊണ്ടു നടക്കുന്നതെന്ന് ആർക്കും മനസ്സിലാവ ണമെന്നില്ല. അവരവരുടെ പരിമിതമായ അറിവുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമുള്ള മുൻവിധികൾ വച്ച് മനുഷ്യരെ ഒറ്റക്കോലിൽ അളന്നു കളയും, സൗകര്യപ്രദമായതും സ്വന്തമായതുമായ കാരണങ്ങൾ കണ്ടെത്തും .അതാണ് മരണപ്പെട്ടവരോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയെന്ന് അവരൊരിക്കലും അറിയുകയുമില്ല.

Chinnu Sulficker എഴുതുന്നു 

നാളെ ഈ മരണം ഏതു രീതിയിൽ വ്യാഖ്യാനിക്കപ്പെടും എന്ന ഭയമുള്ളതു കൊണ്ട് ഇന്നേ എഴുതുന്നു. അന്വേഷണമോ കാരണം ഊഹിക്കലോ അല്ല, കൂടെ ഉണ്ടായിരുന്നവൾ ഇങ്ങനെ പിരിഞ്ഞു പോവുമ്പോൾ ഇത്രയെങ്കിലും…
‘ഇത്തരത്തിലുള്ള പെൺകുട്ടികൾക്ക് ഇങ്ങനെയൊക്കെ സംഭവിച്ചെന്നു വരും.’ – എത്തരത്തിലുള്ള പെൺകുട്ടികൾക്ക്? എങ്ങനെയൊക്കെ?
‘അവളെ മാറ്റിയെടുക്കാമായിരുന്നില്ലേ’ – മാറ്റേണ്ടത് അവളെയോ നമ്മളെ തന്നെയോ?
വിലയിരുത്തലുകൾ സഹിക്കാൻ വയ്യാതെ ആയിരിക്കുന്നു.

AdvertisementQueer എന്നാൽ എന്താണെന്നു കൂടി അറിയാത്ത ഒരു വലിയ വിഭാഗത്തിന്റെ സദാചാര കണ്ണുകൾക്ക് അഞ്ജന എന്നും ഇരയായിട്ടുണ്ട്. സമൂഹത്തിന്റെ ധാരണകൾക്കും ഇഷ്ടങ്ങൾക്കും മുന്നിൽ വളഞ്ഞു പോകാതെ ഞാൻ ഇങ്ങനെയാണ് എന്ന് തുറന്നു പറഞ്ഞ് നിവർന്നു നിൽക്കാനുള്ള കരുത്ത് അവൾ കാണിച്ചിരുന്നു.

മൂന്നു കൊല്ലം മുൻപ് ഞങ്ങൾ ഒരേ ക്ലാസ് മുറിയിൽ വച്ച് കണ്ടുമുട്ടുമ്പോൾ എൻ.സി.സി യിൽ ചേർന്ന് പട്ടാളത്തിലേക്ക് സെലക്ഷൻ മേടിച്ച് എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് രക്ഷപെടണം എന്നു പറഞ്ഞതോർക്കുന്നു. ‘ആരോടും ചോദിക്കാതെ’ ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു കൊടുത്തും, തല മൊട്ട അടിച്ചും കോളേജ് മുറ്റത്തു കൂടെ ബൈക്ക് ഓടിച്ചും അവൾ ചിലർക്ക് ‘തന്നിഷ്ടക്കാരി’യായി. സങ്കോചം ഒന്നുമില്ലാതെ തെറി വിളിച്ചു. തോളത്ത് കൈയിട്ട് നടന്നു. പണ്ടേക്കു പണ്ടേ കെട്ടിപ്പൊക്കിയ മറയെല്ലാം കീറി കളഞ്ഞു.

കോളേജിലെ മൂന്നാം കൊല്ലം അഞ്ചാം സെമസ്റ്ററിന്റെ അവസാനമാണ് അഞ്ജന മതിയായ അറ്റൻഡൻസ് ഇല്ല പാപത്തിന് സർവകലാശാല നിയമങ്ങളുടെ ഇരയായി പുറത്താകുന്നത്. അതുവരെ ഒരു പേപ്പർ പോലും അവൾ സപ്ലി വാങ്ങിയിട്ടുണ്ടായിരുന്നില്ല. അന്ന് കുറച്ച് എഴുത്തുകളും പുസ്തകങ്ങളും അടങ്ങുന്ന മുഷിഞ്ഞ തുണിസഞ്ചി ക്ലാസിൽ ഉപേക്ഷിച്ച്‌ അവൾ ഇറങ്ങി പോയി,ദിവസങ്ങളോളം കരഞ്ഞു. ഇന്നും അതിലൊരു തുണ്ട് കടലാസ് പോലും കുറവു വരാതെ അത് ഞങ്ങളുടെ ക്ലാസ് മുറിയിലുണ്ട്. എല്ലാ ക്ലാസുകളും കേട്ടുകൊണ്ട് തന്നെ അതവിടെ ഇരുന്നു.

ക്ലാസിന് പുറത്ത് സാഹിത്യ സംവാദങ്ങളിലും പൊതുപരിപാടികളിലും ലിറ്ററേച്ചർ ഫെസ്റ്റിവലിലും പങ്കെടുത്തും സാമൂഹ്യ സേവനവും യാത്രകളുമായി പലയിടങ്ങളിലും സഞ്ചരിച്ചും ട്രാൻസ് ജൻഡേഴ്സിന്റെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ചും അതുവരെയുള്ളതു പോലെ അവൾ തുടർന്നു. മല കയറി സൂര്യോദയം കണ്ട് മറ്റു പെൺകുട്ടികൾ സ്വപ്നം കാണുന്ന പലതും സാധിക്കുമെന്ന് കാണിച്ചു.ആർട്ട് ഗ്യാലറിയിലും സാഹിത്യ ക്യാമ്പുകളിലും ഞങ്ങൾ ഒന്നിച്ചു പോയി. അവളിലൂടെ മറ്റൊരു ലോകം കണ്ടു, പരിചയപ്പെട്ടു.റോൾ ഔട്ട് ആയി എങ്കിലും അവസാന വർഷ വിനോദയാത്രയ്ക്ക് ഞാനും വരും, വിളിക്കണേ എന്ന് പറഞ്ഞിരുന്നു. പിന്നീടാണ് ഒരു വിവരവും ലഭിക്കാതെയാകുന്നത്. എല്ലാ വിധേനയും കോൺടാക്റ്റ് ചെയ്യാനുള്ള ശ്രമങ്ങളൊക്കെ വെറുതെ ആവുകയായിരുന്നു. ലോക് ഡൗൺ തുടങ്ങുന്നതിന് ഒന്നര ആഴ്ച മുൻപ് മുന്നറിയിപ്പൊന്നുമില്ലാതെ അവൾ കോളേജിലെത്തി. കണ്ട് സംസാരിച്ചു. രണ്ട് മാസം വീട്ടുകാരും അകന്ന ബന്ധത്തിൽ പോലുമില്ലാത്ത ഒരാളും( പേര് അവൾക്കറിയില്ലായിരുന്നു) ചേർന്ന് കൊയമ്പത്തൂരും പാലക്കാടും തിരുവനന്തപുരവും കൊണ്ടുപോവുകയും പൂട്ടി ഇട്ട് ചികിത്സിക്കുകയും ചെയ്തുവെന്ന വിവരങ്ങൾ പങ്കുവെക്കുന്നത് അപ്പോഴാണ്.

Advertisementഎല്ലാം പങ്കുവച്ച അഞ്ജനയുടെ എഫ്.ബി വാൾ അവളുടെ ചരിത്രം തന്നെയാണ്. രണ്ട് മാസം കഴിഞ്ഞ് കാണുമ്പോൾ അവൾ നന്നായി തടിച്ചിരുന്നു. അടച്ച സെല്ലിലെ ഭക്ഷണവും ദിവസേനയുള്ള മരുന്നുകളും ഇൻജക്ഷനും കൊണ്ട് ആകെ മാറിയ അവസ്ഥയിലായിരുന്നു. പുറംലോകം കണ്ട് ഒന്നു കൂടി ഞങ്ങളുടെ അടുത്ത് എത്തിയതിൽ അവൾക്ക് ആശ്ചര്യമുണ്ടായിരുന്നു. ഒരുപാട് സംസാരിച്ച്‌, ഒന്നു കൂടി കണ്ടതിൽ അതിയായി സന്തോഷിച്ച് കുറച്ചു നേരം… വാക്കുകളിലെ തീ കെട്ടിരുന്നു. വിധേയത്വത്തിന്റെ വാട്ടം അവളെ ബാധിച്ച് സ്വതന്ത്രമായ വ്യക്തിത്വം നഷ്ടപ്പെട്ടു പോകുന്നതിന്റെ നിഴൽ കല്ലിച്ചിരുന്നു.വലിയ പുരോഗമനപരമാണെന്ന് നടിക്കുന്ന ഇക്കാലത്തും ചിലർ വിചാരിച്ചാൽ ഒരാളെ എത്ര കാലം വേണമെങ്കിലും പൂട്ടി ഇടാം, എന്തും ചെയ്യാം എന്ന് അനുഭവത്തിൽ നിന്നവൾ പറഞ്ഞു തന്നു.ഇനി വീട്ടിലേക്ക് പോവുകയാണെങ്കിൽ എന്താണ് സംഭവിക്കുക എന്ന് അറിയില്ലായില്ലാത്തതു കൊണ്ട് കോഴിക്കോടുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് പോയ അവൾ പിന്നീടാണ് ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ എത്തുന്നതും സ്വന്തം ഇഷ്ടവും സുരക്ഷയും കണ്ട് വീണ്ടും തിരിച്ചു വരുന്നതും.

ഇന്ന് മാവോയിസ്റ്റ് ഛായ ആരോപിക്കുവാനും ‘വഴി തെറ്റിപ്പോയവളുടെ വിധി’ യെന്ന് ബോധവത്കരിക്കുവാനുമുള്ള ചിലരുടെ ശ്രമങ്ങൾ കാണുമ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഞാൻ ഇങ്ങനെയാണ് എന്ന് നിവർന്ന് നിന്ന് പറഞ്ഞവളുടെ വഴിയിൽ പുച്ഛത്തോടെയും പരിഹാസത്തോടെയും അവജ്ഞയോടെയും വിലങ്ങനെ നിന്നത് പലരുമാണ്. ഹോസ്റ്റൽ അസമയങ്ങളെ മാത്രമല്ല, പരമ്പരാഗതമായ എല്ലാ സ്ഥാപിത വ്യവസ്ഥകളെയും ചോദ്യം ചെയ്ത അഞ്ജന മറ്റു പലരേയും പോലെ തന്നെ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. ആത്മഹത്യ എന്ന വാക്കിൽ ഞാൻ വിശ്വസിക്കുന്നില്ല. ഏതെങ്കിലും ഒരു തരത്തിൽ അത് കൊലപാതകം തന്നെയാകുന്നു.

ഇത്രനാൾ എന്തുകൊണ്ട് ഒന്നും പറഞ്ഞില്ല എന്ന് ചോദിക്കരുത്. ഇത്ര നാളും ഇതു തന്നെയാണ് പറഞ്ഞു കൊണ്ടിരുന്നത്, ഒരാൾ അല്ല പലരും. ഒന്നും സംഭവിച്ചില്ല. ഇടംകൈയ്യരായി ജനിക്കുന്നവരെ തല്ലിയും പൊള്ളിച്ചും വലം കയ്യരാക്കുവാൻ ഇവിടെയൊരു ഭൂരിപക്ഷമുണ്ട്. തുടർന്നും ഉണ്ടാകും. ഇനിയും എത്ര പേർ എന്ന ചോദ്യമാണ് മുന്നിലുള്ളത്…. പാടില്ല.

 130 total views,  1 views today

AdvertisementAdvertisement
Entertainment27 mins ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment39 mins ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education1 hour ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment1 hour ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy2 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy2 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy2 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy2 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

Entertainment2 hours ago

മഞ്ജുപിള്ള തഴയപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് എംഎ നിഷാദ്

controversy2 hours ago

വിജയ് ബാബു ഒളിവിൽ കഴിയുന്നത് ഉന്നതൻ്റെ സംരക്ഷണത്തിൽ, താരം നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി; ഹൈക്കോടതിയിൽ സർക്കാർ

Entertainment2 hours ago

 12 അടി ഉയരമുള്ള വിശ്വരൂപ ശിൽപം ഇനി മോഹൻലാലിൻറെ വീടിനു അലങ്കാരമാകും

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment1 hour ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement