സുരേഷ്ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ചിന്താമണി കൊലക്കേസ്. ലാൽകൃഷ്ണ വിരാടിയാർ എന്ന വക്കീലായി സുരേഷ്ഗോപി ബോക്സോഫീസ് കീഴടക്കുകയായിരുന്നു. ഷാജികൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം വരുന്നുണ്ട് എന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. പാപ്പൻ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിന്റെ ഭാഗമായി ഏറ്റവും ഒടുവിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒറ്റക്കൊമ്പൻ ഉണ്ടാകും, ലേലം ഉണ്ടാകും ഇതിനൊപ്പം തന്നെ ലാൽ കൃഷ്ണ വിരാടിയാരും തിരികെ വരുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൈവേ 2, മേ ഹൂം മൂസ, ഒറ്റക്കൊമ്പന് എന്നിവയാണ് സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍. സുരേഷ്ഗോപി തന്റെ ശക്തമായ തിരിച്ചുവരവാണ് ഇപ്പോൾ നടത്തുന്നത്.
***