Chiramal Mohammed

1956 ൽ ജി.വിവേകാനന്ദൻ എഴുതിയ നോവൽ “കള്ളിചെല്ലമ്മ” എന്ന പേരിൽ രൂപപാണി ബാനറിൽ ശോഭന പരമേശ്വരൻ നായർ നിർമ്മിച്ചു. ഈ സിനിമ ഭാസ്കരൻ മാസ്റ്റർ സംവിധാനവും ഗാന രചനയും നിർവഹിച്ചു. കെ രാഘവൻ മാസ്റ്റർ ആയിരുന്നു മ്യൂസിക് ഡയറക്ടർ . മലയാളത്തിലെ ആദ്യത്തെ ഓർവൊ (Orwo)കളറിൽ 1969 ഓഗസ്റ്റ് 22 ആം തീയതി പുറത്തിറങ്ങി..വിമലാ റീലീസ്. ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നു. കുട്ടിക്കാലത്ത് കണ്ട സിനിമ .പക്ഷേ ആ സമയത്ത് സിനിമ ശരിക്കും മനസ്സിലായില്ല ,പിന്നെ വലുതായപ്പോൾ ആണ് വീണ്ടും സിനിമ കാണുന്നത്.കെ രാഘവൻ മാസ്റ്റർ കെ.പി.ബ്രഹ്മാനന്ദൻ എന്ന എന്ന ഗായകനെ ആദ്യമായി ഗാനരംഗത്ത് കൊണ്ടുവന്നു.

  അദ്ദേഹം പാടിയ സൂപ്പർ ഹിറ്റ് “മാനത്തെ കായലിൽ ഒരു താമര തോണി വന്നെടുത്തു “എന്ന വരികൾ അർത്ഥവത്തായിരുന്നു. പ്രേംനസീർ, ഷീല, മധു,അടൂർ ഭാസി, ശങ്കരാടി ,വീരൻ , ജേസി , അടൂർ ഭവാനി, മീന ,ഖദീജ കെ പി അബ്ബാസ് ,പറവൂർ ഭരതൻ, തൊടുപുഴ രാധാകൃഷ്ണൻ ,കോട്ടയം ശാന്ത പാലാ തങ്കം,സരസ്വതി തുടങ്ങിയവർ അണിനിരന്നു.സിനിമയുടെ പശ്ചാത്തലം തിരുവനന്തപുരം കോവളം കടപ്പുറം ആയിരുന്നു അടൂർ ഭവാനി എന്ന അക്ക ചെല്ലമ്മ എന്ന അനാഥ കുട്ടിയെ വളർത്തുന്നു അച്ഛൻ ആരാണ് എന്നറിയാതെ വളർന്നവളാണ് ചെല്ലമ്മ. ഷീല വളരെയധികം തന്മയത്തോടെ അവതരിപ്പിച്ച കഥാപാത്രമാണ് ചെല്ലമ്മ..

ചന്തയിലെ ഒരു മരച്ചീനി കച്ചവടക്കാരിയായിരുന്നു അവർ. ആരെയും കൂസ്സാതെയുള്ള പ്രകൃതം .ചെല്ലമ്മയുടെ അതീവ സൗന്ദര്യം സ്ഥലത്തെ യുവാക്കളെ ഹരം പിടിപ്പിച്ചു. ചെല്ലമ്മ താമസിക്കുന്ന പുറമ്പോക്കിലെ അധിക്കാരിയായ ജന്മിയും കോളജ് കുമാരൻ ആയ മകൻ ഗോപി പിള്ള (ജേസി) വട്ടമിട്ട് കഴുകന്മാരെ പോലെ പറന്നുകൊണ്ടിരുന്നു. ഭാസ്കരൻ മാഷ് പാട്ടിൽ എഴുതിയതുപോലെ “മെരുക്കിയാലും മെരുങ്ങാത്ത മാൻ കിടാവ്” ആയിരുന്നു ചെല്ലമ്മ .പക്ഷേ അവൾ ഒരിക്കൽ വീണു.. പുഞ്ചവയലിൽ വെള്ളം കയറിയപ്പോൾ നല്ലവനായ മേസ്തിരിയുടെ (ശങ്കരാടി) നേതൃത്വത്തിൽ ഒരു എൻജിൻ ഓപ്പറേറ്ററെ കൊണ്ടുവന്നു. അത് ഓപ്പറേറ്റ് ചെയ്യാൻ വന്ന കുഞ്ഞച്ചൻ സുമുഖനും സൗമ്യമായിരുന്നു.എഞ്ചിൻ പുരയിൽ താമസിക്കുന്ന താമസിക്കുന്ന കുഞ്ഞച്ചൻ “ഇച്ചിരി ഉമിക്കരി “ഉണ്ടോ എന്ന് പറഞ്ഞ് ചെല്ലമ്മയെ സമീപിക്കുന്നു.

ആദ്യം കൊടുക്കാൻ വിസമ്മതിച്ച അവർ പിന്നെ വീട്ടിലെ വേലക്കാരൻ ചെറുക്കൻ കൈയിൽ ഉമിക്കരി കൊടുത്തയക്കുന്നു .പിന്നെ കുഞ്ഞച്ചനോട് ചോദിച്ചു എൻജിൻ പുരയിൽ ഇന്നലെ രാത്രി നിങ്ങളാണോ പാടിയത് എന്ന് ചോദിച്ചു. പിന്നെ അവർ അടുത്തു. അതുകൂടാതെ അധികാരി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുഞ്ഞച്ചനാണ് അവളുടെ സഹായത്തിന് എത്തിയത്. അതുകൂടാതെ ചന്തയിലെ കോൺട്രാക്ടറായ അത്രാംകണ്ണി (മധു) ചെല്ലമ്മയെ പ്രാപിക്കാൻ ശ്രമിക്കുന്നു. വഴങ്ങി കൊടുത്തില്ല പക്ഷേ അദ്ദേഹത്തിന്റെ സഹായം എപ്പോഴും ചെല്ലമ്മക്ക് ഉണ്ടായിരുന്നു .അധികാരിയെയും മകനെയും(ജേസി) ചെല്ലമ്മ വട്ടം കുറക്കുന്ന കുറെ രംഗങ്ങളുണ്ട് ,ആദ്യം കുടിൽ കയറിയ മകൻ ഗോപി പിള്ളയെ കാണുന്നു, ഇളിഭ്യനായ അച്ഛൻ അധികാരി അവിടെ നിന്ന് ഇറങ്ങി ഓടുന്നു പോകുമ്പോൾ “നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ” എന്ന് പറയുന്നു.

ഒരു നിലാവുള്ള രാത്രിയിൽ കുഞ്ഞച്ചൻ ചെല്ലമ്മയെ പ്രാപിക്കുന്നു .അതിന്റെ അടുത്തദിവസം തന്റെ ദൗത്യം കഴിഞ്ഞ് എൻജിൻ എടുത്തിട്ട് സ്ഥലം വിടുന്നു. അവിടെനിന്ന് എൻജിൻ എടുത്ത് അയാൾ പുറപ്പെടുമ്പോൾ അതിന്റെ പാശ്ചാത്തലത്തിൽ വരുന്ന ഗാനമാണ് ജയചന്ദ്രന്റെ സൂപ്പർ ഹിറ്റ് ” കരിമുകൾ കാട്ടിലെ “എന്ന ഗാനം അതീവ ഹൃദയമായിരുന്നു.ചെല്ലമ്മ ഗർഭിണിയാവുന്നു , ഛർദ്ദിക്കുന്നത് നാട്ടുകാർ കാണുന്നു. അപ്പോൾ എനിക്ക് പറയാൻ വേണ്ടി തോന്നിയത് ഒരു എന്റെ വീട്ടിൽ നടന്ന നർമ്മം ആണ്. ഞങ്ങളുടെ വീട്ടിലെ എന്റെ അമ്മ വളർത്തിയ ജേഷ്ഠ സഹോദരൻ വീട്ടിൽ വന്ന് പറഞ്ഞു കള്ളിചെല്ലമ്മ എന്ന സിനിമ പിള്ളേർക്ക് കാണാൻ പറ്റിയതല്ല. കണ്ണൂർ ശൈലിയിലാണ് പറഞ്ഞത് “ഷീലക്ക് നസീറിന്റെ കരിപ്പം (ഗർഭം) ആയിട്ട് ഛർദ്ദിക്കുന്നുണ്ട്, അതുകൊണ്ട് പിള്ളേർക്ക് കാണാൻ പറ്റിയതല്ല..ഈ സിനിമയിൽ യേശുദാസ് പാടിയിട്ടില്ല, ജയചന്ദ്രനും കെ പി ബ്രഹ്മാനന്ദനും സി ഒ ആന്റോയും കമുകറ പുരുഷോത്തമനും എം ജി രാധാകൃഷ്ണനും ആണ് പാടിയത് തൽക്കാലം ഞാൻ ക്ലൈമാക്സ് പറയുന്നില്ല..കണ്ടു നോക്കു‌.. നിരാശപ്പെടില്ല.ഷീലക്ക് സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്

You May Also Like

‘ശാകുന്തളം 2.0’ മ്യൂസിക്ക് വീഡിയോ

‘ശാകുന്തളം 2.0’ മ്യൂസിക്ക് വീഡിയോ. അശ്വിൻ റാം,അഞ്ജലി പാലക്കൽ, ഷഫീഖ്, ആദർശ് ശിവദാസ്, അർജുൻ രാജ,വിജി…

ആദ്യ മൂന്ന് സിനിമകളിൽ കണ്ട നീത ആയിരിക്കില്ല അടുത്ത സിനിമയിൽ …

Ajmal NisHad ആദ്യമായി നീത പിള്ളയെ കാണുന്നതും ശ്രദ്ധിക്കുന്നതും പൂമരം എന്ന അബ്രിഡ് ഷൈന്റെ സിനിമയിലൂടെ…

സിനിതെറികൾ

Gopalakrishnan സിനിതെറികൾ ചുരുളിയിലെ “തെറി”യാണല്ലോ ആ അടുത്തകാലത്തു ചർച്ചാവിഷയമായത് . എന്നാൽ ഒരൽപം “തെറി” പുരാണം…

വിനീതിനെയും രഞ്ജിയെയും ടോവിനോയെയും അനുസരിപ്പിച്ച ചിരിക്കുടുക്കയ്ക്ക് പിറന്നാളാശംസകൾ

ഛായാമുഖി പടയോട്ടം (2018) സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ്, ജിമ്മിൽ ഇരുന്ന് വെള്ളമടിക്കുന്നവരെ നോക്കി മോൻ പറഞ്ഞത്, “അമ്മേ…