കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
227 VIEWS

ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഗോഡ്ഫാദറുമായി വരുന്നു മെഗാ സ്റ്റാർ ചിരഞ്ജീവി

Bineesh K Achuthan

ഡബിംഗ് ചിത്രങ്ങളിലൂടെ, പതീറ്റാണ്ടുകളായി മലയാളികൾക്ക് സുപരിചിതനാണ് തെലുങ്ക് മെഗാ സ്റ്റാർ ചിരഞ്ജീവി. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്, കന്നട ഭാഷകളിൽ ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ചിരഞ്ജീവി ഇത് വരെ ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. മാത്രമല്ല മലയാള ചിത്രങ്ങളുടെ റീമേക്കുകളിലും അധികം അഭിനയിച്ചിട്ടില്ല. പ്രേം നസീർ, ജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ലൗ ഇൻ സിംഗപ്പൂർ എന്ന ചിത്രം ഒരേ സമയം മലയാളത്തിലും തെലുങ്കിലും ചിത്രീകരിച്ച ചിത്രമാണ്. ഇതിൽ തെലുങ്ക് പതിപ്പിൽ ജയന്റെ വേഷത്തിൽ ചിരഞ്ജീവിയായിരുന്നു.

പിന്നീട് മമ്മൂട്ടി നായക വേഷം ചെയ്ത പൂവിനു പുതിയ പൂന്തെന്നലിന്റെ തെലുങ്ക് പതിപ്പിലെ നായകൻ ചിരഞ്ജീവിയായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത മലയാളം പതിപ്പ് പരാജയമടഞ്ഞെങ്കിലും കോദണ്ഡ റാമി റെഡ്ഡി ഒരുക്കിയ തെലുങ്ക് പതിപ്പ് ഇൻഡസ്ട്രി ഹിറ്റായിരുന്നു. തെലുങ്കു പ്രേക്ഷകർക്കിഷ്ടപ്പെടും വിധമുള്ള വിഭവങ്ങൾ ചേർത്ത് ശുഭ പര്യവസായിയായ പശിവാഡി പ്രാണം ചിരഞ്ജീവിയുടെ കരിയറിലെ നിർണ്ണായക വഴിത്തിരിവായിരുന്നു. NO : 1 പദവിയിലേക്കുള്ള ചിരഞ്ജീവിയുടെ അശ്വമേധത്തിൽ ഈ ചിത്രം നൽകിയ കുതിപ്പ് നിസാരമായിരുന്നില്ല.

1992 ആയപ്പോഴേക്കും തുടർ വിജയങ്ങളിലൂടെ തെലുങ്ക് സിനിമാ ലോകത്തെയെന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരമായി ചിരഞ്ജീവി വളർന്നിരുന്നു. പക്ഷേ തുടർ വർഷങ്ങളിൽ ആ വിജയ കുതിപ്പ് നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടർ പരാജയങ്ങളും ശരാശരി വിജയങ്ങളുമായി നിറം മങ്ങിയ തന്റെ കരിയറിൽ അതൃപ്തി തോന്നി ഒരു വർഷത്തോളം അദ്ദേഹം അഭിനയ രംഗത്ത് നിന്നും വിട്ടു നിന്നു. തെലുങ്ക് ചലച്ചിത്ര ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഇൻസ്ട്രി ഹിറ്റുകൾ സമ്മാനിച്ച ചിരഞ്ജീവിക്ക് തന്റെ താരപദവിക്ക് യോജിക്കും വിധം ഒരു പടുകൂറ്റൻ ഹിറ്റ് അനിവാര്യമായി തീർന്നു. നിരവധി കഥകൾ കേട്ടിട്ടും ഒട്ടേറെ അന്യഭാഷാ ചിത്രങ്ങൾ കണ്ടിട്ടും തൃപ്തി വരാത്ത ചിരഞ്ജീവി, ആയിടക്കാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം ഹിറ്റ്ലർ കാണാനിടയായത്. പടമിഷ്ടപ്പെട്ട ചിരഞ്ജീവി ഉടൻ തന്നെ ആ ചിത്രം അതേ പേരിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്തു. ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ ഹിറ്റ്ലർ, ചിരഞ്ജീവിയുടെ ആടിയുലഞ്ഞ താരസിംഹാസനത്തെ ഉറപ്പിച്ചു നിർത്തി.

ഇപ്പോഴിതാ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ് എന്നത് കൗതുകകരമാണ്. മോഹൻലാൽ നായകനായ 30 – ലേറെ ചിത്രങ്ങൾ ചെറുതും വലുതുമായ ഒട്ടേറെ താരങ്ങൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. എന്നാൽ മെഗാ സ്റ്റാർ ചിരഞ്ജീവി നടാടെയാണ് ഒരു മോഹൻലാൽ ചിത്രത്തിന്റെ റീമേക്കിൽ നായകനാകുന്നത്. പൂവിനു പുതിയ പൂന്തെന്നലും ഹിറ്റ്ലറുമെല്ലാം തെലുങ്ക് പ്രേക്ഷകരുടെ അഭിരുചികൾക്കനുസൃതമായ മാറ്റങ്ങൾ വരുത്തി റീമേക്ക് ചെയ്ത ചിരഞ്ജീവി, ലൂസിഫറിന്റെ കാര്യത്തിലും വ്യത്യസ്തനാകുന്നില്ല. ബോളിവുഡ് മെഗാ സ്റ്റാർ സൽമാൻ ഖാന്റെ അതിഥി വേഷം ഗോഡ് ഫാദറിനെ പാൻ ഇന്ത്യൻ ചിത്രമാക്കി മാറ്റി. പുതു തലമുറക്ക് വഴി മാറാൻ സമയമായോ എന്നതിനുള്ള ഉത്തരത്തിലേക്ക് ചിരഞ്ജീവിക്ക് മുന്നിൽ ഇനി രണ്ട് ദിവസം മാത്രം .

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.