‘വിശ്വംഭര’യുടെ ഹൈദരാബാദിലെ സെറ്റിൽ ജോയിൻ ചെയ്ത് മെഗാസ്റ്റാർ ചിരഞ്ജീവി ! 2025 ജനുവരി 10 മുതൽ ചിത്രം തിയറ്ററുകളിൽ

മെഗാസ്റ്റാർ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി ‘ബിംബിസാര’ ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രം ‘വിശ്വംഭര’യുടെ ഹൈദരാബാദിലെ സെറ്റിൽ ചിരഞ്ജീവി ജോയിൻ ചെയ്തു. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2025 ജനുവരി 10 മുതൽ തിയറ്ററുകളിലെത്തും.
നവംബർ അവസാനവാരത്തിലാണ് ‘വിശ്വംഭര’യുടെ ചിത്രീകരണം ആരംഭിച്ചത്. ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാൾ ഏറ്റവും ചിലവേറിയ ചിത്രമാണിത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനായ് 13 കൂറ്റൻ സെറ്റുകളാണ് ടീം സ്ഥാപിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഗീതം: എം എം കീരവാണി, ഗാനരചന: ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ്, സ്ക്രിപ്റ്റ് അസോസിയേറ്റ്സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങൾ: സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈൻ പ്രൊഡ്യൂസർ: റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, പിആർഒ: ശബരി.

You May Also Like

വീട്ടിൽ കിട്ടാത്തത് നാട്ടിൽ കിട്ടണം എന്നാണു ഗൈനോളീജിസ്റ്റ് ആയ ലെനയുടെ ലൈൻ

Fidelity (vernost)???? 2019/Russian Vino John ദാമ്പത്യജീവിത്തിൽ പരസ്പര ബഹുമാനം, സ്‌നേഹം എന്ന പോലെ സെക്സിനും…

ഏലിയൻ ആയി അനാർക്കലി മരയ്ക്കാർ, ‘ഗഗനചാരി’ ട്രെയിലർ

“ഗഗനചാരി” ട്രെയിലർ. ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന…

ഭാര്യയെ ചുമന്നുകൊണ്ടോടുന്ന ഭർത്താക്കന്മാർ, ഫിൻലാന്റിലെ ചില രസകരമായ വിനോദങ്ങൾ

ഫിൻലാന്റിലെ ചില രസകരമായ വിനോദങ്ങൾ Shanavas S Oskar ഫിൻലൻഡ്‌ എന്ന രാജ്യത്തെ കുറിച്ചു ഒരു…

ജയിലറിൽ രജനികാന്ത് പ്രതിഫലം കുറച്ചുവാങ്ങി, കാരണം ഇതാണ്

നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന രജനികാന്ത് ചിത്രത്തിന് ലഭിച്ച പ്രതിഫലത്തിന്റെ…