Rakesh Manoharan Ramaswamy

പ്രതികാരത്തിന്റെ കഥ പറയുന്ന ഒരു എഡ്ജ്- ഓഫ്- ദി-സീറ്റ് ത്രില്ലർ ആണെന്ന് സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ അതിന്റെ കഥാഗതി കാരണം ഒരു പരിധി വരെ തോന്നുമെങ്കിലും കാലാതീതമായ ഒരു വിഷയം പറഞ്ഞ് കൊണ്ടാണ് ചിത്ത എന്ന തമിഴ് ചിത്രം അവസാനിക്കുന്നത്. ഒരു പക്ഷെ ഈ സിനിമ പ്രേക്ഷകനെ ഇത്രയധികം ഇമോഷണൽ ആയി ബന്ധിപ്പിക്കാൻ ഉള്ള പ്രധാന കാരണം ഇതാണ്.
സിനിമയുടെ കഥ പ്രത്യേകം പറയണ്ടല്ലോ? കുട്ടികൾക്ക് എതിരെ ഉള്ള അതിക്രമങ്ങൾക്ക് എതിരെ സമൂഹം ഒരുമിച്ചു നിന്നാൽ പോലും അതിനു ഇരയാകേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

പൂക്കളെയും പൂമ്പാറ്റയെയും മാനിനെയും വർണങ്ങളെയും മാത്രം പരിചയം ഉള്ള ബാല്യത്തിൽ കുട്ടികളെ മുതലെടുക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് അവരുടെ ക്രൂരമായ വികാരങ്ങൾ ശമിപ്പിക്കാൻ മാത്രം കുട്ടികളെ തിരഞ്ഞെടുക്കുന്നത് ഭീകരമായ ഒരു അവസ്ഥ തന്നെയാണ്. അതിനോടൊപ്പം ആ കുട്ടികളുടെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക വ്യഥയും കൂടി ആകുമ്പോൾ കൂടുതൽ ഒന്നും പറയാൻ ഇല്ല.

സ്വന്തം ജ്യേഷ്ഠൻറെ മരണത്തിനു ശേഷം അയാളുടെ മകളെ സ്വന്തം മകളെ പോലെ നോക്കുന്ന ഈശു എന്ന ഈശ്വരൻ.അയാളുടെ ഒപ്പം എപ്പോഴും ചിത്ത എന്ന് വിളിച്ചു നടക്കുന്ന സുന്ദരി എന്ന സേട്ടേ. ഒരു ദിവസം മുൻ പറഞ്ഞ കാര്യങ്ങൾ അവരുടെ ജീവിതത്തിൽ നടക്കുകയാണ്. സിനിമയിൽ ഒരു ഘട്ടത്തിൽ The Hunt എന്ന ഡാനിഷ് സിനിമയുടെ കഥ ആയിരിക്കുമോ ഇതിൽ എന്ന് തോന്നി. പിന്നീട് പല സ്ഥലങ്ങളിലും സിനിമയുടെ ഗതി ഇങ്ങനെ ഒക്കെ ആയിരിക്കും എന്ന് കരുതിയിരുന്നിടത്തു നിന്ന് പലപ്പോഴും സിനിമയുടെ ഗതി മാറിക്കൊണ്ടിരുന്നു. ഇത്തരം ഒരു പ്രമേയത്തിൽ ഉള്ള ചിത്രത്തിൽ സിനിമാറ്റിക് ആയുള്ള ഇത്തരം വഴിതിരിവുകൾ കൊണ്ട് വന്നത് കൊണ്ട് തന്നെ അടുത്തത് എന്ത് എന്ന് ചിന്തിച്ചു ടെൻഷൻ അടിപ്പിക്കാൻ ചിത്ത എന്ന ചിത്രത്തിന് സാധിച്ചു.

ഈ അടുത്ത് ധാരാളം നല്ല ഇന്ത്യൻ സിനിമകൾ റിലീസ് ആയിട്ടുണ്ട്‌. എന്നാൽ പ്രമേയം ആണെങ്കിലും സിനിമയുടെ അവതരണം ആണെങ്കിലും ചിത്ത മികച്ചു തന്നെ നിന്നൂ. സിദ്ധാർഥിന്റെ കഥാപാത്രം പലപ്പോഴും പ്രേക്ഷകനിൽ അനുകമ്പ സൃഷ്ടിച്ചു എന്ന് തന്നെ വിശ്വസിക്കുന്നു.ഈ സിനിമയിൽ ഒരു രംഗമുണ്ട്. നിസ്സഹായനായി, എല്ലാവരും ആവിശ്വസിച്ചു നിൽക്കുന്ന ഈശ്വരന്റെ മുഖം. ചെറുതായി നമുക്കും വിഷമം തോന്നും.പല സമയത്തും ഇതിലെ കഥാപാത്രങ്ങളുടെ ഒപ്പം നമ്മളും സഞ്ചരിക്കുന്നതായി തോന്നും. ചിത്ത എന്ന സിനിമ പ്രേക്ഷകനെ ഇമോഷണലി ബന്ധിപ്പിക്കുന്നുണ്ട് അതിലൂടെ. കണ്ടു തുടങ്ങിയപ്പോൾ സിനിമ തീരാതെ സ്ക്രീൻ ഓഫ് ആക്കാൻ പോലും തോന്നാത്ത അവസ്ഥ ആണ് എനിക്കുണ്ടായത് . കണ്ടു നോക്കു. നല്ല ഒരു സിനിമ ആണ് ചിത്ത.

You May Also Like

ഇന്ത്യന്‍ 2 ഉപേക്ഷിച്ചിട്ടില്ലെന്ന് ഉദയനിധി സ്റ്റാലിന്‍

ശങ്കർ-കമൽ ഹാസൻ കൂട്ടുകെട്ടി പിറന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ’ ഒരു ചരിത്ര സംഭവമായിരുന്നു. ഇന്നും ആ…

ജീവിക്കാൻ വഴിയില്ലാതെ സ്കൂളിലെ ഡെസ്ക്കിൽ രാത്രി കിടന്നുറങ്ങിയിട്ടുണ്ട്: തുറന്നുപറഞ്ഞ് പൊന്നമ്മ

ഒട്ടനവധി നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കാൽ നൂറ്റാണ്ട് പിന്നിട്ട താരമാണ് പൊന്നമ്മ ബാബു.

നിങ്ങളുടെ കയ്യിൽ മികച്ച തിരക്കഥകൾ ഉണ്ടോ? അൻവർ റഷീദ് കഥകൾ ക്ഷണിക്കുന്നു.

ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരമാണ് അൻവർ റഷീദ്

ഷറഫുദ്ധീൻ – ഐശ്വര്യാ ലക്ഷ്മി ചിത്രം ‘ഹലോ മമ്മി’

ഷറഫുദ്ധീൻ – ഐശ്വര്യാ ലക്ഷ്മി ചിത്രം ‘ഹലോ മമ്മി’ ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ്…