“ചിത്തിനി”

ആധുനിക കാലഘട്ടത്തിലും ജീവിതത്തിൽ ഭക്തിയും വിശ്വാസവും സൃഷ്ടിക്കുന്ന സ്വാധീനം ഏറേ ഹൃദ്യമായി അവതരിപ്പിച്ച ‘കള്ളനും ഭഗവതിയും’ എന്ന ഹിറ്റ് ചിത്രത്തിലെ ദേവിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മോക്ഷ, കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടന്മാരായ അമിത് ചക്കാലക്കൽ വിനയ് ഫോര്‍ട്ട്, പുതുമുഖങ്ങളായ ആരതി നായർ എനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ” “ചിത്തിനി” എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ
ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്,രാജേഷ് ശര്‍മ്മ,ഉണ്ണിരാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു,ശിവ ദാമോദർ,വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് “ചിത്തിനി”. കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയൻ,കെ വി അനിൽ എന്നിവർ ചേര്‍ന്ന് തിരക്കഥ സംഭാഷണം എഴുതുന്നു.
രതീഷ്‌ റാം ഛായാഗ്രഹണം നിർവഹിക്കുന്നു.ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകൻ രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റിംഗ്-ജോൺകുട്ടി, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, കലാസംവിധാനം- സുജിത്ത് രാഘവ്.
എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസർ- രാജശേഖരൻ.പ്രൊഡക്ഷന്‍ കണ്‍ട്രോളർ-രാജേഷ് തിലകം,കോറിയോഗ്രാഫി-കല മാസ്റ്റര്‍,സംഘട്ടനം- രാജശേഖരന്‍,ജി മാസ്റ്റര്‍,വി എഫ് എക്സ്-നിധിന്‍ റാം സുധാകര്‍,സൗണ്ട് ഡിസൈൻ-സച്ചിന്‍ സുധാകരന്‍,സൗണ്ട് മിക്സിംഗ്-വിപിന്‍ നായര്‍,പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌-ഷിബു പന്തലക്കോട്-ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്-അനൂപ്‌ ശിവസേവന്‍, അസിം കോട്ടൂര്‍,അനൂപ്‌ അരവിന്ദൻ,പോസ്റ്റര്‍ ഡിസൈനർ- കോളിന്‍സ് ലിയോഫില്‍, കാലിഗ്രഫി-കെ പി മുരളീധരന്‍,സ്റ്റില്‍സ്- അജി മസ്കറ്റ്, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ,കൊടുമ്പ്, വാളയാർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രമായ “ചിത്തിനി “, മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പ്രദര്‍ശനത്തിനെത്തിക്കും.എ എസ് ദിനേശ്. സ്റ്റില്‍സ്-അജി മസ്കറ്റ്.

You May Also Like

ഒരു സ്വപ്നം യാഥാർഥ്യമാകുമ്പോൾ

‘പൊന്നിയിൻ സെൽവൻ’: ഒരു സ്വപ്നം യാഥാർഥ്യമാകുമ്പോൾ Radheeshkumar K Manickyamangalam ‘പൊന്നിയിൻ സെൽവൻ’ മണിരത്നത്തിന്റെ സ്വപ്ന…

സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തി എലിസബത്ത്, ‘ഇരുട്ടത്ത് ചെയ്തത് വെളിച്ചത്ത് വരിക തന്നെ ചെയ്യും’

ബാലയുടെ രണ്ടാംവിവാഹബന്ധവും അവതാളത്തിലായി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പുറമെ ബാലയും അത് സമ്മതിച്ചുകൊണ്ടു രംഗത്തുവന്നിരുന്നു.…

ഭർത്താവിന് സർപ്രൈസ് പിറന്നാൾ പാർട്ടിയൊരുക്കി ആശാശരത്

മെഗാസീരിയലുകളിലൂടെ സിനിമ ലോകത്തെത്തിയ താരമാണ് ആശാ ശരത്. ദൃശ്യത്തിലെ പോലീസ് കംമീഷണറുടെ വേഷം താരത്തിന് നൽകിയ…

ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറുമായി “കുരുക്ക്”; ഫസ്റ്റ്ലുക്ക്

ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലറുമായി “കുരുക്ക്”; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി…