fbpx
Connect with us

history

1200 വര്ഷം മുന്‍പ് കേരളത്തിലെത്തിയ ബ്രാഹ്മണ പണ്ഡിതന്മാരുടെ ശല്യം സഹിക്കാതെ കേരളത്തിലെ ജനങ്ങള്‍ അവജ്ഞയോടെ ബ്രാഹ്മണരെ ‘തെണ്ടികള്‍’ എന്നാണു വിളിച്ചിരുന്നത്

1200 വര്ഷം മുന്‍പ് കേരളത്തിലെത്തിയ ബ്രാഹ്മണ പണ്ഡിതന്മാരുടെ ശല്യം സഹിക്കാതെ കേരളത്തിലെ ജനങ്ങള്‍ അവജ്ഞയോടെ ബ്രാഹ്മണരെ ‘തെണ്ടികള്‍’ എന്നാണു വിളിച്ചിരുന്നത്.
ഇന്നത്തെ പോലെ തെറിയായല്ല

 137 total views,  1 views today

Published

on

Chithrakaran T Murali എഴുതുന്നു 

1200 വര്ഷം മുന്‍പ് കേരളത്തിലെത്തിയ ബ്രാഹ്മണ പണ്ഡിതന്മാരുടെ ശല്യം സഹിക്കാതെ കേരളത്തിലെ ജനങ്ങള്‍ അവജ്ഞയോടെ ബ്രാഹ്മണരെ ‘തെണ്ടികള്‍’ എന്നാണു വിളിച്ചിരുന്നത്.
ഇന്നത്തെ പോലെ തെറിയായല്ല തെണ്ടിയെന്ന് വിളിച്ചിരുന്നത്. പണ്ഡിതനാണെന്നും ആദരണീയനാണെന്നും തോന്നിക്കാനായി അവർ കയ്യിലേന്തിയിരുന്ന ഒരു ദണ്ഡ് (വടി) കാരണമാണ് മലയാളത്തിൽ ആദ്യ കാല ബ്രാഹ്മണരെ തെണ്ടികൾ എന്നു ജനം വിളിച്ചിരുന്നത്. (മലയാളി ബ്രാഹ്മണർ എന്ന കേരള ബ്രാന്റ് ബ്രാഹ്മണ പൗരോഹിത്യം പിന്നീട് സൃഷ്ടിക്കപ്പെട്ടതാണ്. അതേക്കുറിച്ച് മറ്റൊരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.)

അക്കാലത്ത് കേരളത്തില്‍ ബൌദ്ധ ജൈന ധാര്‍മ്മികതയായിരുന്നു ജനങ്ങളെ സാംസ്ക്കാരികമായി നയിച്ചിരുന്നത്. ബി.സി. മൂന്നാം നൂറ്റാണ്ടുമുതല്‍ എ.ഡി. എട്ടാം നൂറ്റാണ്ടു വരെയുള്ള കേരളത്തിലെ ജനങ്ങളുടെ കലാ-സാംസ്ക്കാരികവും കാർഷികവും വിദ്യാഭ്യാസപരവും വാണിജ്യപരവും സാമ്പത്തികവുമായ സാമൂഹ്യ അവസ്ഥ ലോക നിലവാരത്തില് തന്നെ ഉന്നതവും മികച്ചതുമായിരുന്നു.
ഇന്നത്തെപ്പോലെ ജാതിയമായി വിഭജിക്കാത്തതും ജനങ്ങളെ ശാസത്രാഭിമുഖ്യമുള്ളവരും ധാർമ്മികത യുള്ള സ്വതന്ത്ര മനുഷ്യരാക്കുന്നതുമായിരുന്ന ബൗദ്ധ-ജൈന ഭിക്ഷുക്കളുടെയും ഭിക്ഷുണിമാരുടെയും ഭട്ടന്മാരുടെയും വാസ്തു ശാസ്ത്ര വിദഗ്ദരായ ആചാര്യന്മാരുടെയും (ആശാരി) സാന്നിദ്ധ്യത്താൽ അനുഗ്രഹീതമായിരുന്ന പള്ളികളും പള്ളിക്കൂടങ്ങളും വഞ്ചി പോലുള്ള ബൗദ്ധ യൂണിവേഴ്സിസിറ്റികളും അക്കാലത്തു കേരളത്തിൽ ഉണ്ടായിരുന്നു.

കാർഷിക സമൃദ്ധിയാൽ അനുഗ്രഹീതമായ പുലയ ന്മാരുടെ (കർഷകരുടെ) കൃഷിയിടങ്ങളായ പുലങ്ങളും (വയലുകളും) ചികിത്സാ കേന്ദ്രങ്ങൾ കൂടിയായിരുന്ന അമ്പലങ്ങളും വിശ്രമകേന്ദ്രങ്ങളായിരുന്ന സംഘാരാമങ്ങളും കാവുകളും വഴിയമ്പലങ്ങളും കപ്പൽ നിർമ്മാണ കേന്ദ്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും ആയുർവേദ ചികിത്സാരംഗത്തെ പ്രതിഭകളായ വൈദ്യമാരും (ആര്യ വൈദ്യം) നാടിന്റെ പ്രതിരോധ ശേഷിയായിരുന്ന കളരികളും എല്ലാം അടങ്ങിയ ഒരു സമ്പൂർണ്ണ സുവർണ്ണ കാലഘട്ടമായിരുന്നു എട്ടാം നൂറ്റാണ്ടുവരെയുള്ള പ്രബുദ്ധ കേരളം.

അക്കാലത്ത് (BC.300-AD.500) ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായിരുന്നു കേരളത്തിന്‍റെ സ്വാഭാവിക തലസ്ഥാനം കൂടിയായിരുന്ന മുച്ചിറി പട്ടണം എന്ന മുസിരിസ്.
നമ്മുടെ ധീരരായ അരയന്മാരും മുക്കുവന്മാരും വലിയ വാണിജ്യ കപ്പലുകളുമായി ലോക സഞ്ചാരം നടത്തിയിരുന്ന സമ്പന്ന ജനവിഭാഗമായിരുന്ന ആ സുവര്‍ണ്ണ കാലഘട്ടത്തെ ആണ് തെണ്ടി (ദണ്ഡി)കളായി വന്ന ബ്രാഹ്മണ പൌരോഹിത്യം കുടിലതന്ത്രങ്ങളിലൂടെ പിടിച്ചെടുത്ത് നശിപ്പിച്ചത്.
ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ബൗദ്ധ സ്വാധീനത്തിൽ വിഷണ്ണരായി ക്ഷത്രിയ/ ബൗദ്ധ നിഗ്രഹ പ്രതിജ്ഞയുമായി 20 ജന്മങ്ങൾ എടുത്ത് ക്ഷത്രിയരെ മുഴുവൻ ഉന്മൂലനം ചെയ്ത വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നായ പരശുരാമൻ എന്ന മിത്തിനെ നമുക്കറിയാം. (കേരളോത്പ്പത്തായിലൂടെ സത്യത്തിൽ കേരളത്തിന്റെ ഏക ഉടമ കൂടിയാണ് ടിയാൻ !)

ഈ പരശുരാമനെ പോലെ ബൗദ്ധരെ ഹിംസക്കു വിധേയരാക്കിയും ബുദ്ധ സാംസ്കാരികതയെ നശിപ്പിക്കാനായുള്ള വഴിയന്വേഷിച്ച് ബൗദ്ധ യൂണിവേഴ്സിറ്റികളിൽ ഗുരുക്കന്മാരോട് കള്ളം പറഞ്ഞ് കയറിക്കൂടുകയും ചെയ്യുന്ന കുമരില ഭട്ടനെ ഒരു നീലക്കുറുക്കനെപ്പോലെ കയ്യോടെ പിടികൂടി സഹപാഠികൾ ഗുരുസന്നിധിയിൽ എത്തിക്കുന്നതും നമുക്ക് കാണാനാകും. ഈ ഗുരു വഞ്ചനയുടെ ശിക്ഷയായി കുമരില ഭട്ടൻ ഉമിത്തീയിൽ സ്വയം എരിഞ്ഞു തീരാനുള്ള ഉഗ്ര പ്രതിജ്ഞയെടുക്കുകയും ആ സമയത്ത് കുമരില ഭട്ടന്റെ അതേ ചിന്താപദ്ധതിക്കാരനായ ശങ്കരാചാര്യർ തന്റെ അദ്വൈത സിദ്ധാന്തത്തിനു കുമരില ഭട്ടനെക്കൊണ്ട് ഭാഷ്യം/വ്യാഖ്യാനം എഴുതിക്കാൻ അവിടം സന്ദർശിച്ച് നിരാശനാകുന്നതും ശ്രീ ശങ്കരന്റെ ചരിത്രത്തിൽ കാണാവുന്നതാണ്. ബുദ്ധനും ബുദ്ധന്റെ വംശമായ ക്ഷത്രിയരും കർഷകരും ഇവരുടെ പൊതു ശത്രുവായിരുന്നു എന്നോർക്കണം. ബുദ്ധനെ ബ്രഹ്മണ്യം ബുദ്ധൻ എന്ന് ഒരിക്കലും വിളിക്കില്ല. ക്ഷത്രിയർ എന്ന ആത്മാഭിമാനികളും ധാർമ്മികതയുള്ളവരും രണശൂരരുമായ ഒരു പ്രബുദ്ധ സാംസ്കാരിക പരമ്പരയുടെ മാർഗ്ഗദീപമായിത്തീർന്ന ബുദ്ധനെ വിസ്മൃതമാക്കാതെ സമൂഹത്തിൽ തങ്ങളുടെ ബ്രാഹ്മണ പുരോഹിത ചൂഷണ (പരാന്ന ജീവനം) അതിജീവന വംശീയ താൽപ്പര്യങ്ങൾ അസാധ്യമാണ് എന്ന ബോധ്യത്തിൽ നിന്നാണ് ബുദ്ധനെ വിസ്മൃതമാക്കാനുള്ള ബ്രാഹ്മണ വംശീയ രാഷ്ട്രീയം ഹിംസാത്മകമായി ശക്തി പ്രാപിക്കുന്നത്.
ഒരു വടിയുടെ അറ്റത്ത് കുറച്ചു ഓലക്കെട്ട് ഗ്രന്ഥങ്ങള്‍ കെട്ടിവെച്ച് പണ്ഡിതന്മാരുടെ വേഷംകെട്ടി വെട്ടുകിളികളെപ്പോലെ സംഘടിതമായി കേരളത്തിലേക്ക് കടന്നുവന്ന വൈദിക ബ്രാഹ്മണ പൌരോഹിത്യം തങ്ങളുടെ താന്ത്രിക കുടിലബുദ്ധികൊണ്ട് കേരളത്തിലെ രാജാക്കന്മാരുടെ അന്നത്തെ ഗുരുക്കന്മാരും ബുദ്ധ ഭിക്ഷുക്കളുമായിരുന്ന ഭട്ടന്മാരെ പാണ്ഡിത്യതര്‍ക്കത്തില്‍ തോല്‍പ്പിച്ച് രാജ ഗുരു സ്ഥാനം നേടുകയായിരുന്നു.

Advertisement

രാജാവിന്‍റെ ‘പട്ടത്താന’ത്തിനുവേണ്ടിയുള്ള (ഭട്ടസ്ഥാനം/അഥവാ രാജഗുരു സ്ഥാനം) തർക്ക മത്സരത്തില് ഏർപ്പെടുമ്പോള്‍ അക്കാലത്തെ ഉഗ്ര ഹിംസാവദികളും ഗോ മാംസം ഭുജിക്കുന്നവരും ആയിരുന്ന ബ്രാഹ്മണ പണ്ഡിതന്മാരുടെ തര്‍ക്ക വ്യവസ്ഥ പ്രകാരം തോറ്റുപോകുന്ന ബൌദ്ധ ഭട്ടന്മാരുടെയും ശിക്ഷ്യഗണങ്ങളുടെയും നാവും തലയും അരിഞ്ഞു നല്‍കേണ്ട ചുമതല തര്‍ക്ക മത്സരത്തിലെ അധ്യക്ഷനായ രാജാവിന്‍റെ കര്‍ത്തവ്യമായിരുന്നു.ഈ ചടങ്ങ് യഥാവിധി നടപ്പാക്കിയതിന്റെ ഫലമായിരിക്കണം കേരളത്തിന്റെ ഏറ്റവും വലിയ സാംസ്ക്കാരിക കേന്ദ്രവും തലസ്ഥാനവും തുറമുഖ നഗരവുമായിരുന്ന മുച്ചിറി പട്ടണത്തിന്റെ പേരു തന്നെ കൊടും കൊല നടന്ന ഊരായി മാറി. ചേരമാന്‍ പെരുമാളിന്റെ ഈ ആസ്ഥാന നഗരത്തെ ഇപ്പോള് കൊടുങ്ങല്ലൂര്‍ (കൊടും+കൊല+ഊര്) എന്ന് വിളിക്കുന്നു.(മറ്റൊരു കൊല്ലുന്ന ഊരുള്ളത് മംഗലാപുരം അടുത്ത് മൂകാംബിക ദേവി ക്ഷേത്രമുള്ള കൊല്ലൂര്‍ ആണ്. അവിടത്തെ പ്രതിഷ്ഠയുടെ (മൂല വിഗ്രഹം) നാവും തലയും അറുക്കപ്പെട്ട ഒരു ജൈന ഭട്ട / പണ്ഡിത സ്ത്രീയുടെ തലയാണെന്നും കാണാം. നാവു നഷ്ടപ്പെട്ടതിനാല്‍ മൂകയായ ദേവിക്ക് മൂകാംബിക എന്ന പേരും ബ്രാഹ്മണ പൌരോഹിത്യം കനിഞ്ഞു നല്‍കിയിട്ടുണ്ട്.)
ധർമ്മടത്തെ ദൈവത്താര്‍ തെയ്യംഇങ്ങനെ പട്ടത്താനത്തിനു വേണ്ടി (രാജ ഗുരു സ്ഥാനം) ബ്രാഹ്മണ പൌരോഹിത്യത്തിന്റെ പാണ്ഡിത്യതര്‍ക്ക മത്സരത്തില്‍ പരാജയപ്പെട്ടു നാവും തലയും നഷ്ടപ്പെട്ട ഒരു ബൌദ്ധ ഭട്ടനായ കൊലത്തുരാജാവിന്റെ രാജഗുരുവിനെ ഇപ്പോള്‍ തലശ്ശേരിക്ക് അടുത്തുള്ള ധര്മ്മടം എന്ന സ്ഥലത്തെ അണ്ടല്ലൂര്‍ കാവിൽ “ദൈവത്താര്‍” എന്ന തെയ്യമായി കെട്ടിയാടുന്നുണ്ട്.
ശ്രീരാമന്‍റെ തെയ്യമാണെന്നാണ് ജനങ്ങളെ പൌരോഹിത്യം കഥകളിലൂടെ തെറ്റിദ്ധരിപ്പിച്ച് വച്ചിട്ടുള്ളത് ! അശ്ലീലമായ ഒരു പുരാണമാണ് അതിനായി പൌരോഹിത്യം ചമച്ചുണ്ടാക്കിയിരിക്കുന്നത്. ഭക്തര്‍ അത് തൊണ്ട തൊടാതെ വിഴുങ്ങിയതായും കാണാം.

ബാലി സുഗ്രീവ യുദ്ധം കഴിഞ്ഞു മടങ്ങുന്ന വഴി രാമനും ലക്ഷ്മണനും കാട്ടിലൂടെ സഞ്ചരിക്കവേ ശ്രീരാമന് കലശലായ ദാഹം അനുഭവപ്പെട്ടെന്നും ദാഹം മാറ്റാനായി വെള്ളമാന്വേഷിച്ച് നടക്കുമ്പോള്‍ ഒരു കുടില് കാണുകയും അവിടെനിന്നും രാമന്‍ വെള്ളം വാങ്ങിക്കുടിച്ച് ദാഹം അകറ്റുകയും ചെയ്തു. എന്നാല്‍ ആ കുടില്‍ ഒരു പുലയ ജാതിക്കാരുടെതാണ് എന്ന്‍ തിരിച്ചറിഞ്ഞ ലക്ഷ്മണന് പുലയന്റെ വെള്ളം കുടിച്ച് ജാതീയ അയിത്തത്താൽ അശുദ്ധമായ‍ ശ്രീരാമന്‍റെ നാവു തന്നെ ചവിട്ടി പുറത്തു കളഞ്ഞെന്ന പുരാണമാണ് “ദൈവത്താറിന്റെ” സംസാര ശേഷി നശിച്ചതിന്റെ പിന്നിലെ ചരിത്രത്തിനു ബദലായി അടുത്ത കാലത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. ജാതി ഭ്രാന്ത് കൊടുംബിരികൊണ്ട് നിന്ന കഴിഞ്ഞ ഒരു നൂറു വർഷത്തിനിടക്ക് അണ്ടല്ലുര്‍ കാവിന്‍റെ ഉത്സവ കമ്മിറ്റിയില്‍ നുഴഞ്ഞു കയറിയ ചാതുര്‍വര്‍ണ്യ ഭക്തരായിരിക്കണം ഈ ബാലിശ പുരാണം പടച്ചുണ്ടാക്കിയത് എന്ന് വ്യക്തമാണ്.

എന്നാല്‍, ചരിത്ര ഗവേഷകർ പറയുന്നത് ധർമ്മടം എന്ന സ്ഥലനാമം തന്നെ ബൗദ്ധ ധർമ്മത്തിന്റെ കേന്ദ്രമായിരുന്നതു കൊണ്ടാണെന്നും അവിടത്തെ ദേരെ വാദി ബുദ്ധ ധർമ്മകേന്ദ്രമായിരുന്ന അണ്ടല്ലൂർ കാവിലെ രക്ഷാപുരുഷന്മാരും അച്ഛന്മാർ (അയ്യൻ/ആര്യൻ/ അജ്ജൻ/ ആതന്മാർ/ അർഹതർ) കോലത്തിരി രാജാവിന്റെ ഗുരുക്കന്മാരായിരുന്നതിനാൽ രാജാവിന്റെ അധ്യക്ഷതയിൽ ബ്രാഹ്മണ പണ്ഡിതരുമായുള്ള തർക്കത്തിൽ തോൽപ്പിക്കപ്പെടുകയും തർക്ക വ്യവസ്ഥ പ്രകാരം കാവിലെ അച്ഛന്മാരുടെ നാവ് ബ്രാഹ്മണർക്ക് അരിഞ്ഞു കൊടുത്തിട്ടുണ്ടെന്നുമാണ്. സ്വന്തം ഗുരുക്കന്മാരുടെ നാവ് അരിഞ്ഞു കൊടുത്ത മനഃസ്ഥാപത്താൽ കോലത്തിരി രാജാവ് ഇസ്ലാം മതം സ്വീകരിച്ച് മക്കത്ത് പോയെന്നും വാമൊഴി കഥയുണ്ടെന്നും പറയുന്നു.

ഏക്കറുകൾ പരന്നു കിടക്കുന്ന സംഘാരാമമായിരുന്ന അണ്ടല്ലൂർ കാവ് വിഗ്രഹമോ പ്രതിഷ്ഠയോ പോലുമില്ലാത്ത ദേരെവാദി ബുദ്ധ ധർമ്മ കേന്ദ്രമായിരുന്നതിനാൽ ബ്രാഹ്മണ പൗരോഹിത്യത്തെ ആകർഷിക്കുന്ന സ്വർണ്ണമോ സമ്പത്തോ അമ്പലമോ ഇല്ലാത്തതു കാരണമായിരിക്കാം പാണ്ഡിത്യ തർക്കത്തിൽ വിജയിച്ച ബ്രാഹ്മണ പൗരോഹിത്യം അധികാര സ്ഥാപനത്തിനായി തിരിച്ചു വരാഞ്ഞതിനാൽ മാത്രം ഇപ്പോഴും നാലു തിയ്യ(ഈഴവ/ചേകവർ / ബൗദ്ധ) തറവാട്ടു കാരണവന്മാരുടെ അധ്യക്ഷതയിൽ എല്ലാ ജാതി- മതസ്ഥർക്കും പ്രവേശനവും അധികാര അവകാശങ്ങളും ഉള്ള ഒരു ചരിത്ര പൈതൃക കാവായി തുടരുന്നു. ( 2011 ൽ കാവ് ആദ്യമായി സന്ദർശിക്കുമ്പോൾ കാവിൽ നിറയെ വളഞ്ഞു പിരിഞ്ഞ് വന്മരങ്ങളായി നിന്നിരുന്ന ബൗദ്ധരുടെ വിശേഷ വൃക്ഷമായ അരളി /കളളി / ചമ്പകം മരങ്ങളാൽ അതി മനോഹരമായിരുന്നു അണ്ടല്ലൂർ കാവ്. പിന്നീട് 4 വർഷത്തിനു ശേഷം നടന്ന സന്ദർശനത്തിൽ പേരിന് ഒരു മരം മാത്രമേ കണ്ടുള്ളു.)

Advertisement

ഉത്സവം നടക്കുന്ന ഒരു മാസം ധർമ്മടം വാസികൾ പഴയ കാല വിസ്മൃത ബൗദ്ധ ആചാരങ്ങളിലേക്ക് അനുഷ്ഠാന പൂർവ്വം പ്രവേശിക്കുകയും മത്സ്യ-മാംസാദികൾ വർജ്ജിച്ച് വീടും പരിസരവുമെല്ലാം വൃത്തിയാക്കി ഉത്സവത്തിനായി എത്തുന്ന അതിഥികളെ സഹോദര്യത്തോടെ സ്വീകരിക്കുന്നു. ഉത്സവകാലത്ത് അതിഥികൾക്ക് ഏതു വീട്ടിൽ നിന്നായാലും അവിലും മലരും ശർക്കരയും പഴവുമെല്ലാം അടങ്ങിയ ഭക്ഷണം തന്നെയാണ് ആദിത്യ മര്യാദയുടെ ഭാഗമായി ലഭിക്കുക.ഉത്സവത്തിന് അധ്യക്ഷ്യം വഹിക്കുന്ന തിയ്യ തറവാട്ടു കാരണവന്മാരായ ‘അച്ഛന്മാർ’ ഇപ്പോഴും തങ്ങളുടെ പിതാമഹന്മാർ ഉപയോഗിച്ചിരുന്ന ബൗദ്ധ ഭട്ടന്മാരാണെന്നതിന്റെ സ്ഥാന ചിഹ്നമായിരുന്ന നെറ്റിക്ക് കുറുകെ തലക്കു ചുറ്റുമായി കെട്ടുന്ന പട്ടം അഥവ വട്ടം കെട്ടുന്നതു കാണാം. തെയ്യങ്ങളിലെ ഏറ്റവും പ്രധാനിയും ആദരണീയനുമായ ദൈവത്താറിനു പുറമെ നാൽപ്പതോളം തെയ്യങ്ങൾ കെട്ടിയാടുന്ന ഉത്സവത്തിൽ തെയ്യങ്ങളെക്കാളും ആദരണീയ സ്ഥാനമാണ് ഈ തറവാട്ടു കാരണവന്മാരായ അർഹത / ആര്യ /ബൗദ്ധ ഗുരു പാരമ്പര്യമുള്ള അച്ഛന്മാർക്ക് ഉള്ളത് എന്ന് ശ്രദ്ധിക്കേണ്ടതാണ്. കാരണം, ബുദ്ധ ധർമ്മം അറിവിനെയും അറിവുള്ളവരെയുമാണ് ആദരിച്ചിരുന്നത് എന്നത് പാരമ്പര്യം വിസ്മൃതമായിട്ടു പോലും ആചാരങ്ങളുടെ ഭാഗമായി ഒരു ഫോസിൽ പോലെ അണ്ടല്ലൂരിലെ പട്ടം കെട്ടിയ അച്ഛന്മാരായി നിലനിൽക്കുന്നത് ഒരു ഭാഗ്യമായി കാണണം.

ഇതോടൊപ്പം ചേർത്ത അണ്ടല്ലൂർ അച്ഛന്മാരുടെ ചിത്രം 2011ൽ ചിത്രകാരൻ ആദ്യമായി അണ്ടല്ലൂർ കാവു സന്ദർശിച്ചപ്പോൾ എടുത്തതാണ്. അതിനു ശേഷം നാലു വർഷം കഴിഞ്ഞു പോയപ്പോഴും അണ്ടല്ലൂർ അച്ഛന്മാർ തങ്ങളുടെ നെറ്റിയിൽ ഭട്ട സ്ഥാന ചിഹ്നമായ പട്ടം ധരിച്ചു കൊണ്ടാണ് അധ്യക്ഷ മണ്ഡപത്തിൽ ഇരുന്നിരുന്നത് എന്നും രേഖപ്പെടുത്തുന്നു.ഇപ്പോൾ അണ്ടല്ലൂർ കാവിൽ ഉത്സവകാലത്ത് ബ്രാഹ്മണരെ ക്ഷണിച്ചു കൊണ്ടുവന്ന് പൂജാരിമാരാക്കുന്ന സമ്പ്രദായമെല്ലാം നിലവിൽ വന്നു കഴിഞ്ഞു. ചരിത്രബോധമില്ലാത്തതും സവർണ്ണ വൽക്കരിക്കപ്പെട്ടതുമായ ഉത്സവ / അമ്പല കമ്മിറ്റികൾക്ക് തെളിവുകൾ നശിപ്പിക്കുന്ന ബ്രാഹ്മണ്യ അജണ്ടക്ക് വിളക്കുപിടിച്ചു കൊടുക്കാനെ കഴിയു. ഒരോ വർഷത്തേയും ഉത്സവം കേമമാക്കുക ( ഭക്തി വ്യവസായം ) എന്ന ദുരഭിമന മത്സരത്തിനപ്പുറം തങ്ങളുടെ മഹത്തായ പൈതൃകത്തെ തിരഞ്ഞുപിടിച്ച് ഹൃദയത്തോട് ചേർത്തു പിടിക്കാനുള്ള വകതിരിവൊന്നും ഉത്സവ കമ്മിറ്റിയിൽ അണി ചേർക്കപ്പെടുന്ന സാധാരണക്കാർക്ക് ഉണ്ടാകില്ല.
ചരിത്ര ഗവേഷകരുടെയും സത്യാന്വേഷികളുടെയും പുരാവസ്തു വകുപ്പിന്റെയും യൂണിവേഴ്സിറ്റി പുരാവസ്തു വിഭാഗത്തിന്റെയും സാമൂഹ്യ ശാസ്ത്ര പഠിതാക്കളുടെയുമൊക്കെ സത്വര ശ്രദ്ധ പതിയേണ്ടതാണ് അണ്ടലൂർ കാവിലെ അച്ചന്മാരുടെ ഭട്ട സ്ഥാനചിഹ്നം.

  • ചിത്രകാരൻ ടി. മുരളി

 138 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment11 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment11 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment11 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX11 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy12 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment12 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health12 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy13 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket13 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment14 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment15 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment6 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment11 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 day ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment4 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment4 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment4 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »