ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമാണ് വിക്രം. ചിത്രം ബോക്സഫീസിൽ വന്നും വൻ തുക തേടിയിരുന്നു. ഒരു ഇടവേളയ്ക്കു ശേഷമുള്ള കമൽ ഹാസന്റെ തിരിച്ചുവരവായിരുന്നു ചിത്രം. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ മത്സരിച്ചു അഭിനയിച്ച ചിത്രമാണ് വിക്രം . ചിത്രത്തിൽ അതിഥിവേഷത്തിൽ കൊടുംവില്ലനായി എത്തിയ സൂര്യ അവതരിപ്പിച്ച കഥാപാത്രമായിരുന്നു റോളക്സ്. പ്രതിഫലം വാങ്ങാതെയായിരുന്നു സൂര്യ ചിത്രത്തിൽ അഭിനയിച്ചത്.
സൂര്യക്ക് 2856000 ന്റെ റോളക്സ് ഒയിസ്റ്റർ 40എംഎം യെല്ലോ ഗോൾഡ് വാച്ച് കമൽഹാസൻ സമ്മാനിച്ചിരുന്നു. സിനിമയിൽ അതിഥി താരമായെത്തിയ തനിക്ക് കമൽഹാസൻ ഉപഹാരം നൽകിയ വിവരം തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി സൂര്യ തന്നെയാണ് അറിയിച്ചത്. എന്നാലിപ്പോൾ ആ വേഷത്തിൽ ആദ്യം വിക്രത്തെയായിരുന്നു ആദ്യം പരിഗണിച്ചത് എന്നാണു ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. റോളക്സ് എന്ന വേഷത്തിലേക്ക് ലോകേഷ് ആദ്യം വിളിച്ചത് നടന് വിക്രത്തെ ആയിരുന്നു. ട്രേഡ് അനലിസ്റ്റ് കാര്‍ത്തിക് ഡിപിയുടെ ട്വീറ്റ് അധികരിച്ച് വിവിധ തമിഴ് സൈറ്റുകള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
It was #Vikram who is the first choice for #Rolex character but then he politely refused because of it’s short duration, then he was again approached for a small role in #Thalapathy67 but again due to the duration factor he denied. In #Vikram2, ChiyaanVikram will do a major role. pic.twitter.com/ygksAJAGwF
— KARTHIK DP (@dp_karthik) January 18, 2023
ചെറിയ റോള്‍ ആയതുകൊണ്ടാണ് ലോകേഷിന്റെ ഓഫര്‍ വിക്രം നിരസിച്ചത് എന്നാണ് റിപ്പോര്‍ട്ട് അതേ സമയം അടുത്തതായി ലോകേഷ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിലും വിക്രത്തിന് ഒരു റോള്‍ ലോകേഷ് വാഗ്ദാനം ചെയ്തെങ്കിലും അതും വിക്രം നിരസിച്ചു. ഇതിലും ചെറിയ വേഷം എന്നത് തന്നെയാണ് കാരണമായി പറഞ്ഞത്. അതേ സമയം വിക്രം 2 എന്ന ചിത്രത്തില്‍ വിക്രം പുതിയ വേഷത്തില്‍ എത്തുമെന്നാണ് പുതിയ വാർത്തകൾ. എന്നാൽ ലോകേഷോ, അണിയറക്കാരോ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.