എന്താണ് ചോക്ക് ഹോൾഡ് ?

അറിവ് തേടുന്ന പാവം പ്രവാസി

ചോക്ക് ഹോൾഡ് എന്നത് ഒരു ആയോധന മുറയാണ്. ഇത് ജൂഡോയിൽ അറിയപ്പെടുന്നത് ‘ഷിമേ-വാസാ’ എന്ന ജാപ്പനീസ് നാമത്തിൽ ആണ്. രണ്ടു തരത്തിൽ ഈ ഹോൾഡ് ജൂഡോയിൽ നടപ്പാക്കാറുണ്ട്.

✨ ഒന്ന് : എതിരാളിയുടെ ശ്വാസം മുട്ടിച്ചുകൊണ്ടുള്ള എയർ ഹോൾഡ്.
✨രണ്ട് :തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ബ്ലഡ് ചോക്ക്.

ഇത് സാധാരണഗതിക്ക് എതിരാളിയെ അബോധാവസ്ഥയിലേക്ക് തള്ളിവിടാറുണ്ട്. ഈ മുറ കാരണം ഉണ്ടായിട്ടുള്ള നിരവധി മരണങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ഒരു പട്ടിക തന്നെ ജൂഡോ പരിശീലകരുടെ സംഘടനയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഏറെ വിവാദം ഉണ്ടാക്കിയ ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കൻ അമേരിക്കൻ വംശജനെ ഡെറിക് ചൗവിൻ എന്ന പൊലീസ് ഓഫീസർ കാൽമുട്ട് കഴുത്തിലമർന്ന് ശ്വാസം മുട്ടിച്ച് കൊന്നത് ഈ പ്രയോഗം വഴി ആണ്. അമേരിക്കൻ പൊലീസ് അറസ്റ്റിനോട് സഹകരിക്കാത്ത പ്രതികളെ നിയന്ത്രണാധീനമാക്കാൻ എന്ന പേരിൽ നിരന്തരം പ്രയോഗിച്ചു വരുന്നതാണ് ‘ചോക്ക് ഹോൾഡ്’എന്ന മാർഷ്യൽ ആർട്ട് മൂവ് .ജൂഡോയിലും മറ്റു ചില ആയോധന കലയിലും ഉള്ള പ്രസ്തുത ആയോധനമുറ ആവശ്യത്തിനും , അനാവശ്യത്തിനും എല്ലാം അമേരിക്കൻ പൊലീസ് ആണ് എടുത്തു പയോഗിക്കുന്നത്.ലോസ് ഏഞ്ചലസ്‌ ടൈംസ് അടുത്തിടെ ചോക്ക് ഹോൾഡിനെപ്പറ്റി ഒരു പഠനം നടത്തിയിരുന്നു.

2016 മുതൽ 2018 വരെയുള്ള കാലിഫോർണിയ സ്റ്റേറ്റ് പൊലീസിന്റെ അറസ്റ്റുകളെ അടിസ്ഥാനപ്പെടുത്തിയാണ് ആ പഠനം നടത്തിയത്. അങ്ങനെ പൊലീസ് കഴുത്തിന് കൈകൊണ്ട് ചുറ്റിപ്പിടിച്ചും , കാൽമുട്ട് കഴുത്തിൽ അമർത്തിയും മറ്റും നടത്തിയ ചോക്ക് ഹോൾഡുകൾ കാരണം 103 പേർക്ക് ഗുരുതരമായ പരിക്കേറ്റു എന്നാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.

You May Also Like

ലോകത്തിലെ ഏറ്റവും വിലയേറിയ ഫോൺ

ലോകത്തിലെ ഏറ്റവും വിലയേറിയ ഫോൺ അറിവ് തേടുന്ന പാവം പ്രവാസി ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോണ്‍…

ലോകത്തിലെ ഏറ്റവും വലിയ സൗണ്ട് സിസ്റ്റം എവിടെയാണ് ?

ലോകത്തിലെ ഏറ്റവും വലിയ സൗണ്ട് സിസ്റ്റം അറിവ് തേടുന്ന പാവം പ്രവാസി വിശുദ്ധ മക്കയിലെ മസ്ജിദുൽ…

കപ്പിത്താന്മാരുടെ അസുഖം എന്ന് വിളിക്കുന്ന രോഗം ഏത് ?

കപ്പിത്താന്മാരുടെ അസുഖം എന്ന് വിളിക്കുന്ന രോഗം ഏത് ? അറിവ് തേടുന്ന പാവം പ്രവാസി ജീവകം…

കടലിനടിയിലെ ഭീകര മർദ്ദവും ഓഷൻ ഗേറ്റും

എഴുതിയത് : Adv Anupriya N V കടപ്പാട് : നമ്മുടെ പ്രപഞ്ചം Ocean Gate…