500 കോടി ചിലവിൽ മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ .രണ്ട് ഭാഗങ്ങളിലായി ആണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് . ആദ്യ ഭാഗം സെപ്റ്റംബര്‍ 30 ന് ആണ് എത്തുക. തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചി‌രിക്കുന്നത്. ചോള രാജവംശത്തിലെ അരുൺമൊഴിവരം എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് . ചിത്രത്തിന്‍റെ പ്രൊമോഷണല്‍ വീഡിയോകൾക്കും ലിറിക്കൽ സോങ് വിഡികൾക്കും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വാരം പുറത്തെത്തിയ ചോള ചോള എന്നാരംഭിക്കുന്ന ഗാനവും പ്രേക്ഷകർ ആവേശപൂർവ്വം ഏറ്റെടുത്തിരുന്നു. . ഇപ്പോഴിതാ ഗാന രംഗങ്ങളുടെ ബിഹൈന്‍ഡ് ദ് സീന്‍സ് പുറത്തുവിട്ടിരിക്കുകയാണ് പൊന്നിയിൻ സെൽവന്റെ അണിയറക്കാര്‍. വിക്രത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന മണി രത്നത്തെ വീഡിയോയില്‍ കാണാം.

Leave a Reply
You May Also Like

സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ ആകാൻ വേഷപ്പകർച്ചകളുമായി ടൊവിനോ, ‘നടികർ’ ടീസർ നടൻ മമ്മൂട്ടി പുറത്തിറക്കി (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ വാർത്തകൾ )

ചിത്രത്തിൽ സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആയാണ് ടൊവിനോ എത്തുന്നത്. വിവിധ വേഷപ്പകർച്ചകളിലാണ് താരം ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാവനയാണ് നായികയാകുന്നത്.

തലസ്‌ഥാനത്ത് പ്രേം നസീർ മെഴുകുപ്രതിമ

തലസ്‌ഥാനത്ത് പ്രേം നസീർ മെഴുകുപ്രതിമ നിത്യഹരിത നായകൻ പ്രേം നസീറിന്റെ മെഴുകു പ്രതിമ തലസ്ഥാനത്ത് വരുന്നു.…

എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിയുന്ന ഒരു സിനിമയായിരിക്കും ‘റമ്പാൻ’, തരംഗമായി ‘റമ്പാൻ’ മോഷൻ പോസ്റ്റർ

8 വർഷത്തിന് ശേഷം മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു; തരംഗമായി ‘റമ്പാൻ’ മോഷൻ പോസ്റ്റർ ആരാധകരെ…

നാദിർഷ – റാഫി ടീമിൻ്റെ ‘സംഭവം നടന്ന രാത്രിയിൽ പൂർത്തിയായി

നാദിർഷ – റാഫി ടീമിൻ്റെ ‘സംഭവം നടന്ന രാത്രിയിൽ പൂർത്തിയായി റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം…