Connect with us

Featured

ഫലസ്ഥീനിലെ ക്രിസ്ത്യൻ പോരാളികൾ

ഏകദേശം ഒരു നൂറ്റാണ്ടിനോടടുക്കാറായി ഫലസ്ഥീൻ ഇസ്രയേൽ പ്രശ്നം തുടങ്ങിയിട്ട്‌. യൂറോപ്പിന്റെ, പ്രത്യേകിച്ച്‌ ബ്രിട്ടന്റെയും ഫ്രാൻസിന്റെയുമൊക്കെ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ

 52 total views

Published

on

✒️ Abdulla Bin Hussain Pattambi.

ഫലസ്ഥീനിലെ ക്രിസ്ത്യൻ പോരാളികൾ

ഏകദേശം ഒരു നൂറ്റാണ്ടിനോടടുക്കാറായി ഫലസ്ഥീൻ ഇസ്രയേൽ പ്രശ്നം തുടങ്ങിയിട്ട്‌. യൂറോപ്പിന്റെ, പ്രത്യേകിച്ച്‌ ബ്രിട്ടന്റെയും ഫ്രാൻസിന്റെയുമൊക്കെ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ ബാക്കിപത്രമാണ്‌ ഈ സംഘർഷ മേഖല എന്നു പറയാം. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ നടന്ന ഫലസ്ഥീനികളുടെ ചെറുത്ത്‌ നിൽപ്പ് സമരങ്ങളിൽ തുടക്കം മുതൽക്കേ ഒരുവശത്ത്‌ യഹൂദരും ( ഇസ്രായേൽ ) മറുവശത്ത്‌ ഫലസ്ഥീനിലെ ജങ്ങളുമാണ്‌ പരസ്പരം പോരാടിക്കൊണ്ടിരിക്കുന്നത്‌. എന്നാൽ നമ്മിൽ പലരും ധരിച്ചുവെച്ചതും കേൾക്കുന്നതും‌ പോലെ, അത്‌ രണ്ട്‌ മതങ്ങൾ തമ്മിലുളള യുദ്ധമല്ല, എന്നല്ല മതവും ഈ സമരത്തിന്‌ ചെറുതല്ലാതെ പങ്ക്‌ വഹിക്കുന്നുണ്ടെങ്കിലും അതിലേറെ മുഖ്യം ജന്മനാടിന്റെ‌ സ്വാതന്ത്ര്യം എന്ന വികാരമാണ്‌ ഫലസ്ഥീനിലെ ജനമനസ്സുകളിലുളളത്‌‌‌. ഈ ലക്ഷ്യം അവിടുത്തെ ചെറുത്തുനിൽപ്പ്‌ പ്രസ്ഥാനങ്ങളിൽ ഭൂരിഭാഗവും വ്യക്തമായി പ്രഖ്യാപിച്ചത് നമുക്ക്‌ കാണാനാവും. തങ്ങളുടെ ആരാധനലായങ്ങൾക്ക്‌ നേരെ കയ്യേറ്റവും പിടിച്ചടക്കലും തകർക്കപ്പെടലും നടന്നതോടെയാണ്‌ സത്യത്തിൽ ഈ സമരങ്ങൾക്ക്‌ മതത്തിന്റെ മാനം കൂടി കൈവന്നത്‌. മസ്ജിദുകളെ പോലെ തന്നെ കനീസകളും ( കൃസ്ത്യൻ ചർച്ച്‌ ) യഹൂദരിലെ തീവ്രവാദികൾ വ്യാപകമായി കയ്യേറുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌‌.

ഈ സമരങ്ങളിൽ മുസ്‌ലിംകൾക്കൊപ്പം ജനസംഖ്യയിൽ ഇരുപത്‌ ശതമാനത്തിലധികം വരുന്ന ഫലസ്ഥീനി അറബ്‌ കൃസ്ത്യാനികളും ഫലസ്ഥീനി അറബ്‌ യഹൂദികളിൽ ഒരു വിഭാഗവും ഉണ്ടെന്നതാണ്‌ യാഥാർത്ഥ്യം. അത്‌ ഇന്നോ ഇന്നലയോ തുടങ്ങിയതായിരുന്നില്ല, മുസ്‌ലിംകളെ പോലെ തന്നെ തങ്ങളുടെ കൂടി ജന്മനാടായ ഫലസ്ഥീന്റെ വിമോചനത്തിന്നായി അവിടുത്തെ ക്രൈസ്തവരും തുടക്കം മുതലേ സമരരംഗത്തുണ്ട്‌. സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക്‌ നേതൃത്വം വഹിച്ചവരും സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾ ഉണ്ടാക്കിയവരും ഇസ്രായേലിന്റെ ആക്രമങ്ങൾക്ക്‌ തിരിച്ചടി നൽകിയവരും സമരങ്ങൾക്കിടെ കൊല്ലപ്പെട്ടവരുമായി നിരവധി ഫലസ്ഥീനി അറബ്‌ ക്രൈസ്തവരെ ചരിത്രത്തിൽ കാണാനാവും. ഇന്നും അത്തരം വ്യക്തിത്വങ്ങൾ ഗാസയിലും വെസ്റ്റ്‌ ബാങ്കിലും ഇസ്രായേലിനകത്തു തന്നെയും പ്രവർത്തിക്കുന്നുണ്ടത്രെ.

➡️ അത്തരം ചില ഫലസ്ഥീനി കൃസ്ത്യൻ പോരാളികളെ ഇവിടെ പരിചയപ്പെടാം. അവരുടെ സംഖ്യ വളരെ വലുതാണ്‌ എന്നതിനാലും എഴുത്തിന്റെ നീളം കൂടാതിരിക്കാനും വളരെ കുറച്ചു പേരെ പറ്റി മാത്രമേ ഇവിടെ പറയുന്നൊളളൂ.
⏺1- ആർച്ച്‌ ബിഷപ്പ്‌ അതളള ഹന്ന-
ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ ആര്‍ച്ച്ബിഷപ്പാണ് ഇദ്ധേഹം. ഫലസ്ഥീൻ ചെറുത്തു നിൽപ്പ്‌ പ്രസ്ഥാനങ്ങളെ പരസ്യമായി പിന്തുണക്കുന്നു. ലോക ക്രൈസ്തവ രാഷ്ട്രങ്ങളോടും ക്രിസ്തീയ സമൂഹങ്ങളോടും ഇസ്രയേലിനെതിരെ നിലകൊളളണമെന്നഭ്യർത്ഥിച്ചുകൊണ്ട്‌ മഹാ ഇടയലേഖനം ഇറക്കിയ ജറൂസലേമിലെ ആറ്‌ ക്രൈസ്തവ പുരോഹിതരിൽ ഒരാൾ. ഇസ്രയേലിന്റെ നോട്ടപ്പുളളിയായ അതളള ഹന്നയെ 2019ൽ രാസപ്രയോഗം നടത്തി ഇസ്രയേൽ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ജോർദ്ധാനിലെ ആശുപത്രിയിൽ നടത്തിയ ചികിത്സകളിലൂടെ അദ്ധേഹം ആരോഗ്യം വീണ്ടെടുത്തു. ഇപ്പോഴും സമരങ്ങൾക്ക്‌ പിന്തുണ നൽകി വരുന്നു.
⏺2- ക്രിസ്‌ അൽ ബന്ദക്‌ –
ഫലസ്ഥീനിലെ ഗ്രീക്ക്‌ ഓർത്തഡോക്സ്‌ കൃസ്ത്യൻ വിശ്വാസി. ഫലസ്ഥീൻ ചെറുത്ത്‌ നിൽപ്പ്‌ പ്രസ്ഥാനമായ ഫതഹ് മൂവ്‌മെന്റിന്റെ പോരാളി വിഭാഗമായ അൽ അഖ്സ ബ്രിഗേഡിന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്‌ ഇദ്ധേഹം. രണ്ടാം ഇൻതിഫാദയുടെ സമയത്ത്‌ അതിക്രമിച്ചു കയറിയ ഇസ്രായേലി പട്ടാളത്തെ വെടിവെച്ചു. രണ്ടു ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു. ഇതിനെ തുടർന്ന് 2003ൽ ക്രിസ്‌ ഇസ്രായേലിന്റെ പിടിയിലായി. ജയിലിൽ അടക്കപ്പെട്ട ക്രിസ്‌ അൽ ബന്ദക്‌ ജയിൽ മോചിതനായത്‌ 2011ലാണ്‌. ഹമാസിന്റെ പിടിയിലകപ്പെട്ട ഇസ്രായേലി പട്ടാളക്കാരൻ ഗിലാദ്‌ ഷാലിയേത്തിനെ വിട്ടുകൊടുക്കുന്നതിന്‌‌ പകരമായി ഹമാസിന്റെ നിർബന്ധത്തിന്‌ വഴങ്ങി ഇസ്രയേലിന്‌ ഇദ്ധേഹത്തെ മോചിപ്പിക്കേണ്ടി വന്നു.
⏺3- സർഹാൻ ബിഷാറ സർഹാൻ –
പിന്നീട്‌ ജോർദ്ധാൻ പൗരത്വം സ്വീകരിച്ച ഫലസ്ഥീനി കൃസ്ത്യൻ പോരാളി. ഇസ്രയേലിന്‌ ആയുധങ്ങൾ നൽകി അമേരിക്ക, ഫലസ്ഥീനികളെ കൊന്നൊടുക്കാൻ കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച്‌ അമേരിക്കൻ സെനറ്റർ റോബർട്ട്‌ എഫ്‌ കെന്നഡിയെ വധിച്ചതിനെ തുടർന്ന് അറസ്റ്റിലായി ഇപ്പോൾ അമേരിക്കയിൽ ജയിൽ വാസം തുടരുന്നു. തന്റെ ചെറുപ്പകാലത്ത്‌ താൻ നേരിൽ കണ്ട ഇസ്രയേൽ അതിക്രമങ്ങളും കയ്യേറ്റങ്ങളും തന്നിൽ ഒരു പോരാളിയെ സൃഷ്ടിച്ചെടുത്തുവെന്ന് കോടതിയിൽ സർഹാൻ പറയുകയുണ്ടായി.
⏺4- അതളള യോസേഫ്‌-
ഗാസയിൽ നിന്നുളള കൃസ്തീയ പുരോഹിതൻ. 1989ൽ നടന്ന ഇസ്രയേൽ കയ്യേറ്റങ്ങളെ ചെറുക്കുന്നതിൽ മുന്നിൽ ഉണ്ടായിരുന്ന വ്യക്തി. ഇസ്രയേൽ സൈനികർ നടത്തിയ വെടിപ്പിനെ തുടർന്ന് കൊല്ലപ്പെട്ടു.
⏺5- ജോർജ്‌ ഹബഷ്‌ –
ഫലസ്ഥീൻ ദേശീയവാദിയും അറബ്‌ നാഷനലിസ്റ്റ്‌ മൂവ്‌മെന്റ്‌, പോപ്പുലർ ഫ്രണ്ട്‌ ഫോർ ലിബറേഷൻ ഓഫ്‌ ഫലസ്ഥീൻ എന്നീ സംഘടനകൾ രൂപീകരിക്കുകയും ചെയ്തു. റവല്യൂഷനറി യൂത്ത്‌ എന്ന പേരിൽ പോരാളി വിഭാഗവും ഇതിനുണ്ട്‌. ഇവർ ഇന്ന് അൽ ഖസ്സാം, ഹമാസ്‌ എന്നിവയോട്‌ ചേർന്ന് പ്രവർത്തിക്കുന്നു.
⏺6- വദീഅ് ഹദ്ദാദ്‌ –
ഫലസ്ഥീൻ ചെറുത്ത്‌ നിൽപ്പ്‌ പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഫലസ്ഥീനിന്റെ നേതാക്കളിൽ ഒരാൾ. ഗ്രീക്ക്‌ ഓർത്തഡോക്സ്‌ കൃസ്ത്യൻ വിശ്വാസിയായ ഇദ്ധേഹം 1960കളിലും 70കളിലും ഇസ്രായേലിന്റെ തീരാതലവേദനയായിരുന്നു. ഖാലിദ്‌ മഹ്‌മൂദ്‌, ജോർജ്‌ ഹബഷ് എന്നിവരുമായി ചേർന്ന് ഫലസ്ഥീൻ രാഷ്ട്രം രൂപീകരിക്കാനും അതിനുവേണ്ടി അറബ്‌ രാജ്യങ്ങളെ ഒന്നിപ്പിക്കാനും ലക്ഷ്യമിട്ട്‌ അറബ്‌ നാഷണൽ മൂവ്‌മെന്റിന്‌ രൂപം നൽകി. ഈ ശ്രമം പരാചയപ്പെടുന്നത്‌ കണ്ടതോടെ അറബ്‌ നാഷണൽ മൂവ്‌മെന്റിനെ ഇസ്രയേലിനെതിരെയുളള സായുധ പോരാട്ട വിഭാഗമായി വാദീഅ് ഹദ്ദാദ്‌ മാറ്റിയെടുത്തു. ഇന്ന് ഈ ഗ്രൂപ്പ്‌ അൽ അഖ്സ ബ്രിഗേഡ്‌ പോലുളള ചെറുത്തു നിൽപ്പ്‌ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു.
⏺7- റവറന്റ്‌ നയീം അതീക്‌ –
കടുത്ത ഇസ്രയേൽ വിമർശ്ശകനും സയണിസ്റ്റ്‌ വിരുദ്ധനും എഴുത്തുകാരനുമായ ഫലസ്ഥീനി കൃസ്ത്യൻ പുരോഹിതൻ. ലോക ക്രൈസ്തവ രാഷ്ട്രങ്ങളോടും ക്രിസ്തീയ സമൂഹങ്ങളോടും ഇസ്രയേലിനെതിരെ നിലകൊളളണമെന്നഭ്യർത്ഥിച്ചുകൊണ്ട്‌ മഹാ ഇടയലേഖനം ഇറക്കിയ ജറൂസലേമിലെ ആറ്‌ ക്രൈസ്തവ പുരോഹിതരിലെ ഒരാൾ. ഇസ്രയേൽ നടത്തിയ പല വധശ്രമങ്ങളിൽ നിന്നും രക്ഷപ്പെട്ടു.
⏺8- കൈറോസ്‌ ഫലസ്ഥീൻ ഇടയ ലേഖനം –
ഫലസ്ഥീനിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശങ്ങൾ, ദൈവത്തിനും മനുഷ്യരാശിക്കും എതിരിൽ നടത്തുന്ന മഹാപാപമാണെന്നും ഇസ്രായേലിനെ സാമ്പത്തികമായും മറ്റും ഉപരോധിക്കണമെന്നും ലോകത്തെ ക്രൈസ്തവ രാഷ്ട്രങ്ങളോടും ക്രൈസ്തവ സഭകളോടും സമൂഹങ്ങളോടും ആവശ്യപ്പെട്ടുകൊണ്ട്‌ 2009ൽ ജറൂസലേമിലെ ആറ്‌ ക്രൈസ്തവ പുരോഹിതരുടെ നേതൃത്വത്തിൽ ഇറക്കിയ ഇടയലേഖനമാണ്‌ ഇത്‌. ആർച്ച്‌ ബിഷപ്പ്‌ അതളള ഹന്ന, റവറന്റ്‌ മിത്രി റാഹെബ്‌, ഫാദർ ജമാൽ ഖദർ, റവറന്റ്‌ നയീം അതീക്‌, ലത്തീൻ പാത്രിയാർക്ക്‌ മൈക്കൾ സബാഹ്‌‌, റിഫാത്‌ കാസിസ്‌ എന്നിവരായിരുന്നു സംഘത്തിൽ.
⏺9- ഫാദർ മാനുവൽ മുസല്ലം -ഫലസ്ഥീനിലെ കത്തോലിക്കാ പുരോഹിതൻ. ഇസ്രയേൽ അധിനിവേശങ്ങൾക്കെതിരെ ശക്തമായി നിലപാടുകൾ സ്വീകരിക്കുന്നു. ഇസ്രയേലിനെതിരെ പോരാടുന്ന ഫലസ്ഥീൻ ചെറുത്തു നിൽപ്പ്‌ പ്രസ്ഥാനങ്ങളുടെ ഏകീകരണത്തിന്നായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഹമാസും ഫതഹും തമ്മിൽ ധാരണയിലെത്തിക്കാനുളള ഇദ്ധേഹത്തിന്റെ പരിശ്രമങ്ങൾ വിജയം കണ്ടിരുന്നു.
⏺10- ഈസ ദാവൂദ്‌ ഈസ –
ഫലസ്ഥീനി അറബ്‌ കൃസ്ത്യൻ. സയണിസ്റ്റുകൾക്കെതിരായ ചെറുത്ത്‌ നിൽപ്പിനും ഫലസ്ഥീനികൾക്കിടയിൽ ഐക്യബോധം കൊണ്ടുവരുന്നതിന്റെ ഭാഗമായും “ഫലസ്ഥീൻ ന്യൂസ്‌പേപ്പർ” എന്ന, പിന്നീട്‌ പ്രസിദ്ധിയാർജ്ജിച്ച പത്രത്തിന്റെ സ്ഥാപകൻ. ജന്മനാടുപേക്ഷിച്ച്‌ പാലായനം ചെയ്യുന്നതിൽ നിന്ന് ഫലസ്ഥീനികളെ ഒരുവിധം തടഞ്ഞു നിർത്താനും സയണിസ്റ്റ്‌ ജൂതർക്കെതിരെ ഒന്നിച്ച്‌ നിൽക്കാനും ജനങ്ങളെ ഇദ്ധേഹം നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
⏺11- ആർച്ച്‌ ബിഷപ്‌ ബുത്രോസ്‌ മുവല്ലം – ഫലസ്ഥീൻ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പ്രവർത്തിക്കുന്നു. PLOയുമായി അടുത്ത ബന്ധം. ഗലീലിയയിലെ ആർച്ച്‌ ബിഷപ്പായി ഇദ്ധേഹത്തെ തിരഞ്ഞെടുത്തതിനെ നെതന്യാഹു ഗവൺമന്റ്‌ ശക്തമായി എതിർത്തിരുന്നു. ഇദ്ധേഹത്തിന്‌ ഇസ്രയേൽ ഗവൺമന്റ്‌ യാത്രാവിലക്ക്‌ ഏർപ്പെടുത്തിയ സംഭവവും ഉണ്ടായി.
⏺12- ഫാദർ ഇൽയാസ്‌ ഷകൂർ ( ഫലസ്ഥീൻ ഇസ്രായേൽ സമാധാനത്തിന്നായി പ്രവർത്തിക്കുന്നു ), ഫാദർ ഏലിയസ്‌ അവാദ് ( ഇസ്രയേലിന്റെ അതിക്രമങ്ങൾക്കെതിരെ റാലികളും സമ്മേളനങ്ങളും നടത്തുന്നു ), ഫാദർ അക്തം ജിജാസിൻ ( ഇസ്രായേൽ വിരുദ്ധ സമരങ്ങളിൽ നേതൃനിരയിൽ ), മാസൻ അൽ അസ്സെഹ് ( ഇസ്രായേൽ വിരുദ്ധ സമരങ്ങളിൽ മുൻ നിരയിൽ ), സൈദ്‌ ജലാൽ ബർഹാം, സലിം മുനയ്യിർ… ഇങ്ങിനെ നിരവധിയുണ്ട്‌ ഫലസ്ഥീനി പക്ഷത്തെ ക്രൈസ്തവർക്കിടയിൽ.

📚 Reference- The History of Palestine, ഇസ്ലാമിക വിജ്ഞാനകോശം, Wikipedia, ഫലസ്ഥീൻ സമ്പൂർണ്ണ ചരിത്രം, മറ്റു സോഴ്സുകളും.
🔘 പ്രത്യേകം ഓർക്കുക – ഇത്‌ ഫലസ്ഥീൻ – ഇസ്രയേൽ പ്രശ്നമാണ്‌. അവർക്കിടയിൽ സമാധാനം പുലർന്നുകാണാൻ വേണ്ടി നമുക്ക്‌ പ്രാർത്ഥിക്കാം.

May be an image of 4 people and people standing
Photo- ഇസ്രയേലിനെതിരെ ഫലസ്ഥീനിൽ നടന്ന റാലിയിൽ നിന്ന്. ഫോട്ടോക്ക്‌ കടപ്പാട്‌ : അൽ ജസീറ ഇംഗ്ലീഷ്‌.

 53 total views,  1 views today

Advertisement
Advertisement
Entertainment2 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment3 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam4 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment5 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment5 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment6 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment7 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement