ചാർലിയോട് തമിഴ് റീമേക്ക് മാരാ ചെയ്ത ഏറ്റവും വലിയ ക്രൂരത !

132

Christopher Jose

ചാർലിയോട് തമിഴ് റീമേക്ക് മാരാ ചെയ്ത ഏറ്റവും വലിയ ക്രൂരത അതിലെ ഫാന്റസി എലമെന്റ് എടുത്ത് കളഞ്ഞതാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടിച്ച് കയറി സർപ്രൈസ് കൊടുക്കുന്ന, അതിൽ സന്തോഷിക്കുന്ന ഒരുതരം മിസ്റ്റിക് കഥപാത്രമായതുകൊണ്ടാണ് ചാർലിക്ക് ഇത്രയും ഭംഗിവയ്ക്കുന്നത്. നന്മമരത്തിന്റെ ലെവലിൽ നിന്നും കഥാപാത്രത്തെ ഉയർത്തുന്നതും പാത്രസൃഷ്ടിയിലുള്ള ഈ മാജിക്കൽ ഓറയാണ്. ചാർലിയെ തിരഞ്ഞു നടക്കുന്നതിന് ടെസ്സയെ എക്സൈറ്റ് ചെയ്യിക്കുന്ന പല കാരണങ്ങളിൽ ഈ ഫാന്റസി സ്വഭാവവും വിയേർഡ്നെസ്സും ആർട്ടിസ്റ്റിക്ക് മികവുമെല്ലാമുണ്ട്.

ചാർലിയുടെ ഒരു തരം നാടക വേർഷനെന്ന് മാരയെ വിളിക്കാം.മാരയിൽ ചാർലിയുടെ ബേസിക് നേച്ചർ എടുത്ത് കളഞ്ഞ് ട്രഡീഷണൽ ഡ്രാമ പ്ലോട്ടിലേക്ക് മുഴുവൻ കഥയും പറിച്ചു നടുകയാണുണ്ടായത്.ചാർലി സിനിമയുടെ നരേഷന്റെ ഭംഗി അതിന്റെ അലങ്കോല ഭാവമാണ്. ചാർലിയെക്കുറിച്ച് ടെസ്സ അറിയുന്നതെല്ലാം മറ്റുള്ളവരിൽ നിന്നാണ്, അവർ പറയുന്ന അവരുടെ വേർഷൻ കഥകളിൽ നിന്ന്. ഇത്തരത്തിൽ അറിഞ്ഞ ചാർലിയുടെ ജീവിതത്തിന് അടുക്കും ചിട്ടയുമാക്കാനും, കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ലോജിക്കലി ഓഡർ ആക്കാൻ നോക്കുന്നതുമാണ് തമിഴിൽ കാണുന്നത്.

ചാർലിയിൽ നിന്ന് മാരയിലെത്തുമ്പോൾ ചെയ്യ്തുവച്ച വലിയ അബന്ധം മാരയുടെ യാത്രകൾക്കും അനുഭവങ്ങൾക്കും പിന്നിൽ കൃത്യമായൊരു കാരണം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കലാണ്. ഒരു കാരണവും കൂടാതെ അലഞ്ഞു നടക്കുന്നത് / യാത്ര ചെയ്യുന്നത് വലിയ പാതകമാണ്, ഒരു കാരണത്തിനോ ആവശ്യത്തിനോ പിന്നാലെയാണ് നടക്കുന്നതെങ്കിൽ എല്ലാം റെഡിയാണെന്ന യുക്തി കൊണ്ടായിരിക്കാം അഴിച്ചുവിടേണ്ട കഥാപാത്രത്തെ മെയിൻ പ്ലോട്ടിന് ചുറ്റും തളച്ചിടുന്നത്.

ചാർലിയുടെ ആർട്ട് വർക്കുകളിൽ ഒരു തരം മിനിമലിസമാണ് കാണുന്നത്. എന്തിലും ഏതിലും ആർട്ട് കാണുന്ന, സിംപിളായ കലാകാരൻ ആണ് ചാർലി. മാര നേരേ തിരിച്ചാണ് മാരയുടെ ക്യാൻവാസുകൾ വലുതാണ്. ചാർലിയുടെ ആർട്ടിന് ലിമിറ്റുകളില്ല എന്നാൽ കടലും ഫ്ളാഷ് ബാക് കഥകളും മാരയിലെ ആർട്ടിസ്റ്റിനെ വല്ലാതെ പരിമിതപ്പെടുത്തുന്നുണ്ട്.മാരയുടെ രണ്ടാം പകുതിയിലെ ഒരു മണിക്കൂറോളം നേരം കാണിക്കുന്നത് വേലയ്യയുടെ ചെറുപ്പവും പ്രണയവും, പ്രണയത്തിനായുള്ള കാത്തിരിപ്പുമെല്ലാമാണ്. ഇത്രയും സമയമെടുത്ത് എസ്റ്റാബ്ലിഷ് ചെയ്യാൻ ശ്രമിക്കുന്ന ഫീൽ വെറും പത്തോ – പതിനഞ്ചോ മിനിട്ടുകൾ കൊണ്ട് നെടുമുടി വേണുവിന്റെ കുഞ്ഞപ്പന് തരാൻ കഴിയുന്നുണ്ട്. അത്ഭുതപ്പെടുത്തുന്ന മികവോടെയാണ് നെടുമുടി വേണു കഥാപാത്രമായ് മാറുന്നത്.ചാർലി അതിന്റെ ഒറിജിനാലിറ്റി കൊണ്ടും മേക്കിങ്ങ് മികവുകൊണ്ടും സംഗീതം കൊണ്ടും സിനിമ ചരിത്രത്തിൽ അടയാളപ്പെടുത്തും, മാരായാണെങ്കിൽ ചാർലി – എ സെന്റിമെന്റൽ അപ്രോച്ച് എന്ന നിലയിലാകും അയാളപ്പെടുത്തുന്നത്.💓