മമ്മൂട്ടി – ബി. ഉണ്ണികൃഷ്ണൻ – ഉദയ കൃഷ്ണ ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ഉണ്ണികൃഷ്ണൻ-ഉദയകൃഷ്ണ സമീപകാല സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രം എന്നാണു അഭിപ്രായങ്ങൾ. ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി, ശരത് കുമാർ, ഷൈൻ ടോം ചാക്കോ, വിനയ് റായ്, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി ആർ ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ.