പ്രണയത്തിന്റെ വേറിട്ട വഴികളിലൂടെ ക്രിസ്റ്റി
യുവനിരയിലെ ഏറെ ജനപ്രിയ താരമായ മാത്യു തോമസ്സും മാളവികാ മോഹനും കേന്ദ്രകഥാപാത്രങ്ങളാ
കുന്ന ക്രിസ്റ്റി എന്ന ചിത്രം ഇതിനകം യുവാക്കളുടെ ഇടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ വന്ന പ്രതികരണം അത്തരത്തിലുള്ളതാണ്.ഒരു മില്യൻ ടീസർ കടന്ന് ഒന്നാമതെത്തിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ ടീസർ പ്രേക്ഷക മനസ്സിനെ കീഴടക്കിയിരിക്കുന്നത്.നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനം ചേർന്നാണ്.*ബന്യാമൻ – ജി.ആർ* . *ഇന്ദുഗോപൻ എന്നിവരുടെ* *തിരക്കഥ* .
മലയാള സാഹിത്യത്തിലെ ഏറ്റം പ്രഗത്ഭരായ ബന്യാമിനും ജി.ആർ.ഇന്ദുഗോപനും ചേർന്ന് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്നത് ഈ ചിത്രത്തിൻ്റെ ഏറെ ആകർ ഷക ഘടകമാണ്. അത്യപൂർവമായ ഒരു ഒത്തുചേരലാണിത്. തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു തികഞ്ഞ പ്രണയ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഒരു തീരപ്രദേശത്തിന്റെ സംസ്ക്കാരവും, ജീവിതവും തികച്ചും റിയലിസ്റ്റിക്കായി പറയുമ്പോൾത്തന്നെയുവത്വത്തിന്റെ വികാരവായ്പ്പുകൾക്ക് ഏറെ പ്രാധാന്യം നൽകിയുമാണ് ഈ ചിത്രത്തിന്റെ അവതരണം.യൂത്തിന്റെ കാഴ്പ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകി നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
എത്ര പറഞ്ഞാലും ഉറവ വറ്റാത്ത ഒരു വിഷയമാണ് പ്രണയം. ഓരോ കഥക്കും പ്രത്യേകതകളുണ്ട്. ഈ ചിത്രത്തിനും അങ്ങനെയൊരു പ്രത്യേകതയുണ്ട്. അതാണ് ഈ ചിതത്തെ മുന്നോട്ട് നയിക്കുന്നതും. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, , മുത്തുമണി, ജയാ.എസ്. കുറുപ്പ്, സ്മിനു സിജോ, മഞ്ജു പത്രോസ്, വീണാ നായർ, എന്നിവരും പ്രധാന താരങ്ങളാണ്. കഥ – ആൽവിൻ ഹെൻറി.
*ഗോവിന് വസന്തയുടെ* *സംഗീതം.* പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടേതാണ് വരികൾ. ആനന്ദ് സി.ചന്ദ്രൻ ഛായാഗ്രഹണവും മനു ആന്റെണി എഡിറ്റിംഗും നിരവഹിക്കുന്നു.കലാസംവിധാനം – സുജിത് രാഘവ്.മേക്കപ്പ – ഷാജി പുൽപ്പള്ളി.ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ഷെല്ലി ശ്രീസ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്. പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെൻട്രൽ പിക്ചേർസ് പ്രദർശനത്തിനെത്തി അന്നു വാഴൂർ ജോസ്.
ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്നും വരുന്നത്. വളരെ വ്യത്യസ്തമായ പ്രണയകഥ എന്നാണു ഏവരും ഒറ്റസ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ചില പ്രേക്ഷകപ്രതികരണങ്ങൾ വായിക്കാം
Sam Alex : “സിനിമയുടെ പേര് ക്രിസ്റ്റി എന്നാണെങ്കിലും ഇത് റോയ് എന്ന ചെറുപ്പക്കാരന്റെ തിരിച്ചറിവുകളുടെ കഥയാണ്.ക്രിസ്റ്റി ഒരു ഭംഗിയുള്ള കൊച്ചു വലിയ സിനിമയാണ്. റോയ് ആയി മാത്യൂ തോമസും ക്രിസ്റ്റി ആയി മാളവിക മോഹനനും നമ്മുടെ മനസിലേക്ക് കയറും, അത്ര കിടിലം പെർഫോമൻസ് ആണ് രണ്ടുപേരും കാഴ്ചവെച്ചിരിക്കുന്നത്.നമ്മൾ ടീസറലും ട്രൈലെറിലും ഒക്കെ കണ്ടതിനപ്പുറം പല കാര്യങ്ങളും ക്രിസ്റ്റിയിൽ ഉണ്ട്. സിനിമയുടെ എഴുത്തുകാർ രണ്ടുപേരും പ്രശസ്ത എഴുത്തുക്കാർ ആയതുകൊണ്ട് തന്നെ ആവണം ഒരു കിടിലം നോവൽ വായിക്കുന്ന ഒരു ഫീൽ ആയിരുന്നു സിനിമ തന്നത്. പ്രണയ സിനിമകൾ ഇഷ്ടമുള്ളവർ തീർച്ചയായും ഇഷ്ടപെടുന്ന ഒരു ഗംഭീര ലവ്സ്റ്റോറി ആണ് ക്രിസ്റ്റി.”
Sayanth Kr : “ക്രിസ്റ്റി ഒരു വിത്യസ്തമായ ഒരു ഔട്ട്സ്റ്റാൻഡിങ് ലവ് സ്റ്റോറിയുടെ മികച്ച രീതിയിൽ ഉള്ളൊരു ആവിഷ്കരണം.ഇത് വരെ നമ്മൾ കണ്ട് കൊണ്ടിരുന്ന ലവ് സ്റ്റോറികളിൽ നിന്ന് വിത്യാസതമായൊരു സ്റ്റോറി ആണ് ക്രിസ്റ്റിയിൽ,അത് കൊണ്ട് തന്നെ സിനിമ മൊത്തത്തിൽ ഒരു ഫ്രഷ്‌നെസ്സ് കൊണ്ട് വരുന്നുണ്ട്…കണ്ട് കൊണ്ടിരിക്കുമ്പോൾ അവരുട പ്രണയ നിമിഷങ്ങളിലേക്ക് നമ്മളും ഇഴുകി ചേരുന്ന ഒരു ഫീൽ ആയിരുന്നു കാരണം ക്രിസ്റ്റി അത്രമേൽ മനോഹരം ആയൊരു എക്സ്പീരിയൻസ് ആയിരുന്നു ഓരോ നിമിഷത്തിലും നൽകി കൊണ്ട് ഇരുന്നത്.കാണാം ഈ പ്രണയ കാവ്യം തിയേറ്ററിൽ നിന്ന് തന്നെ!!”
Anirudh Shanmugan : “ക്രിസ്റ്റി കിടിലൻ പടം 👌🏻❤️അന്യായ ഫീലാണ് പടം കഴിഞ്ഞപ്പോൾ കിട്ടിയത്.എടുത്തു പറയേണ്ടത് പടത്തിന്റെ വിഷ്വൽസ് ആണ്, എന്ത് മനോഹരമാണ് ഓരോ ഫ്രെയിംസും ❣️ഒരു മാജികൽ വേൾഡിലേക് പ്രേക്ഷകരെ കൂട്ടികൊണ്ട് പോവാൻ പടത്തിന് സാധിക്കുന്നുണ്ട്.ഒരു റൊമാന്റിക് മൂഡ് സെറ്റ് ചെയ്യാൻ പടത്തിന് ഉടനീളം സാധിച്ചിട്ടുണ്ട്, മാത്യു തോമസ് മാളവിക കോമ്പോ തന്നെയാണ് പടത്തിന്റെ നമ്പർ 1 പോസിറ്റീവ് ❤️മാളവിക മോഹനെ സ്‌ക്രീനിൽ കാണാൻ അതിമനോഹരമായിരുന്നു, മാത്യു തനിക്ക് കിട്ടിയ വേഷം വളരെ പക്വതയോടെ തന്നെ ചെയ്തിട്ടുണ്ട്.ഗോവിന്ദ് വസന്തയുടെ സംഗീതം സിനിമയിലേക് പ്രേക്ഷകരെ ചേർത്ത് നിർത്തുന്നുണ്ട്,പലപ്പോഴും അന്യായ റൊമാന്റിക് ഫീലാണ് മ്യൂസിക് സമ്മാനിക്കുന്നത്. തിയേറ്ററിൽ നിന്ന് തന്നെ അനുഭവിക്കേണ്ട അനശ്വര പ്രണയ കാവ്യാമാണ് ക്രിസ്റ്റി ❣️❣️”
Avinash Krishna : “ഏറെ ചിന്തിപ്പിച്ച ചിത്രം.ഒരാണിന് പെണ്ണിനോട് ഇഷ്ടം തോന്നുന്നത് എന്നുള്ളത് വലിയ കാര്യമല്ല പക്ഷേ ഒരു പെണ്ണിന് ആ ഇഷ്ടം നഷ്ടപ്പെടുത്തുന്നത് മറ്റൊരു കാര്യം ഉള്ളതുകൊണ്ട് മാത്രമാണ്. ഏറെക്കുറെ പ്രായ വ്യത്യാസമുള്ള ഇരുവർ അവരിൽ ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന പ്രണയമെന്നോ അട്രാക്ഷൻ എന്നോ പലർക്കും പറഞ്ഞ പോകാൻ പറ്റുന്ന കാര്യം. അതവർ തമ്മിലുണ്ടാക്കുന്ന ഒരു ബോണ്ടിങ്ങ്. തുറന്ന് പറച്ചിലുകൾക്ക് ശേഷം ആ ബന്ധത്തിൽ ഉണ്ടാവുന്ന മുറിവ് , എന്നിങ്ങനെ ഏറെ ഇമോഷണൽസിന് പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയ ചിത്രമാണ് ക്രിസ്റ്റി ♥️.. മനസ്സിൽ ആഴത്തിൽ തന്നെ പതിയുന്നുണ്ട്..”
Aswin Rj :” I’m not frightened. I’m not frightened of anything. The more I suffer, the more I love. Danger will only increase my love. It will sharpen it, it will give it spice. I will be the only angel you need. You will leave life even more beautiful than you entered it. Heaven will take you back and look at you and say: Only one thing can make a soul complete, and that thing is love..!
– Michael Berg, The Reader.
പ്രായത്തിനും അതീതമായ പ്രണയം എന്ന വികാരത്തെ മനോഹരമായി ദൃശ്യവത്കരിച്ച ഒരുപാട് സിനിമകൾ ഉണ്ടെങ്കിലും ദിൽ ചാഹ്താ ഹെയിലെ സിഡ്-താര പ്രണയമാണ് അതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്..! അപ്രതീക്ഷിതമായി കണ്ട ക്രിസ്റ്റിയുടെ ടീസർ മനസ്സിനെ കൂട്ടിക്കൊണ്ടു പോയതും ആ മനോഹരമായ ഓർമ്മകളിലേക്കായിരുന്നു. അങ്ങനെയാണ് ക്രിസ്റ്റി കാണാൻ തീരുമാനിച്ചതും..!
മനോഹരമായ സിനിമ..! ഒരുപക്ഷേ കൈകാര്യം ചെയ്യുന്ന തീമിനപ്പുറം ഇന്ത്യൻ പ്രണയം സിനിമകളിൽ പൊതുവേ കണ്ടുവരുന്ന ഒരു പ്രധാന ക്ലീഷേയെ പൊളിച്ചടുക്കുന്ന സിനിമ കൂടിയാണ് ക്രിസ്റ്റി എന്ന് പറയാം..! മാത്യൂസ്, മാളവിക എന്നീ അഭിനേതാക്കളുടെ കരിയർ ബെസ്റ്റ് പ്രകടനവും ഗോവിന്ദ് വസന്തയുടെ ഹൃദയം കവരുന്ന സംഗീതവും മാത്രം മതിയാവും ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളുടെ ലിസ്റ്റിലേക്ക് ക്രിസ്റ്റിയെ ചേർത്തുവയ്ക്കാൻ..! A must watch ❤️”
Meghna : “ക്രിസ്റ്റി കണ്ടു. മനോഹരമായ ഒരു പ്രണയ ചിത്രം. ഏതു പ്രായക്കാർക്കും കുടുംബവുമായി ഒന്നിച്ച് ആസ്വദിക്കാവുന്ന നല്ല സിനിമ.”
Ranjith Ravi :” ക്രിസ്റ്റി കണ്ടു, പ്രണയം പൂത്തുലഞ്ഞു പെയ്യുന്നത് കണ്ടു…കിടിലൻ പടം. ഉള്ളു നിറഞ്ഞു, ❤️എഴുത്തിനും, സംവിധാനത്തിനും, സംഗീതത്തിനും, കാഴ്ചകൾക്കും, അഭിനയത്തിനും വലിയ വലിയ 👏👏👏.പടം കഴിഞ്ഞു ഉള്ളു നിറഞ്ഞുള്ള കാണികളുടെ കയ്യടികൾ പ്രിയരേ നിങ്ങൾക്കുള്ളതാണ്”
Rakesh Radhakrishnan : “How far would you go for love ?
പൂവാറിന്റെ കടലിൽ തുടങ്ങി മാലിയുടെ തീരത്ത് അവസാനിക്കുന്ന റോയിയുടെ ഭ്രാന്തമായ യാത്രയാണ് ക്രിസ്റ്റി..!മലയാളിയുടെ ടീനേജ് ഗൃഹാതുരത്വങ്ങളെ തൊട്ടുതലോടി, അൽപം പുഞ്ചിരിയും ചെറുകണ്ണീരും സമ്മാനിച്ചു നമ്മെ കടന്നുപോകുന്ന മനോഹരമായ പ്രണയ യാത്ര..!ഗോവിന്ദ് വസന്ത എന്ന മാന്ത്രികനാണ് ഈ സിനിമയുടെ ജീവൻ എന്ന് ഞാൻ പറയും…സംവിധായകൻ മനസ്സിൽ കണ്ടതിനുമപ്പുറം എത്രയോ വിദഗ്ദമായിട്ടാണ് അയാൾ തന്റെ വയലിൻ കൊണ്ട് ഓരോ സീനുകളിലും ഹൃദയത്തെ കൊത്തിവലിക്കുന്നത്..!തണ്ണീർമത്തനിലെ ജെയ്‌സണിൽ നിന്നും മാത്യു എന്ന നടൻ ഒരുപാട് ദൂരം മുന്നോട്ടു പോയിരിക്കുന്നു..!ഡബ്ബിംഗിലെ ചില പ്രശ്നങ്ങൾ വന്നു എന്നത് ഒഴിച്ച് നിർത്തിയാൽ മാളവികയുടെ കരിയർ ബെസ്റ്റ് പ്രകടനവും ക്രിസ്റ്റി തന്നെ..!പ്രണയം എന്ന അത്ര സുഖകരമല്ലാത്ത വേദന മനസ്സിൽ സൂക്ഷിക്കുന്നവർ ക്രിസ്റ്റി കാണുന്നത് നന്നായിരിക്കും എന്നുതന്നെയാണ് അഭിപ്രായം, കാരണം കണ്ടിരിക്കുമ്പോൾ “കണക്റ്റ്” ആവുന്ന കാഴ്ചകൾക്ക് ചന്തമേറും എന്നൊരു പഴമൊഴി പണ്ട് മുതലേ ഉണ്ടല്ലോ..!!!”
Joyal Joy : “Announcement മുതൽ വളരെ കൗതുകത്തോടെ കാത്തിരുന്ന ഒരു സിനിമ ആയിരുന്നു ക്രിസ്റ്റി…സിനിമയുടെ idea അറിഞ്ഞപ്പോൾ മുതൽ വളരെയധികം excited ആയിരുന്നു പടം കാണാൻ💚ഒടുവിൽ പടം കണ്ടു, കിടിലൻ പടം, വളരെയധികം connect ചെയ്യാൻ സാധിക്കുന്ന ഒരുപാട് സീൻസ് സിനിമയിൽ ഉണ്ട്.മാളവിക മോഹനൻ😍 എന്താ ഒരു screen presence, വരുന്ന ഓരോ സീനിലും കണ്ണെടുക്കാൻ തോന്നിയിട്ടില്ല💯 മാത്യൂസിന്റെ കോമടി ഒക്കെ😂🔥തിയേറ്ററിൽ ഗംഭീര response ആയിരുന്നു ആദ്യം മുതൽ അവസാനം വരെ💯👌🏻 വളരെ വ്യത്യസ്തമായ ഒരു പ്രണയ കഥ❤️വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു, നല്ല രീതിയിൽ present ചെയ്തില്ലെങ്കിൽ ചിലപ്പോൾ കൈവിട്ട് പോകാവുന്ന ഒരു subject, വളരെ മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തിച്ച സംവിധായകന് അഭിനന്ദനങ്ങൾ❤️പാട്ടുകൾ, bgm ഒക്കെ നല്ല ഫീൽ ആയിരുന്നു💙 തിയേറ്ററിൽ തന്നെ ഫാമിലി ആയി പോയി കാണേണ്ട സിനിമ👌🏻 Christy Getting Excellent Response!!”
Meera M : “ക്രിസ്റ്റി. വളരെ മികച്ച ആദ്യപകുതി. അതിന്റെ മുകളിൽ നിൽക്കുന്ന രണ്ടാം പകുതി. വിഷ്വൽ ട്രീറ്റ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. ഒരു നിമിഷം പോലും സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നില്ല. മാളവിക മോഹനനെ ഇത്രയും സുന്ദരിയായി ഇതിനുമുമ്പേ സ്‌ക്രീനിൽ കണ്ടിട്ടില്ല.”
Abhi Jith : “ക്രിസ്റ്റി, ഹൃദയത്തിനു ശേഷം വീണ്ടും മനസ്സിൽ കേറി കൂടിയൊരു റൊമാന്റിക് മൂവി…തമിഴ് സിനിമകളിൽ ഒക്കെ കാണുന്ന ടൈപ് ഒരു റിച് ക്വാളിറ്റി ഉള്ള റൊമാന്റിക് മൂവി പോലെ ലൈക് വിണയി താണ്ടി വരുവായ ഒക്കെ പോലെ സോങ്ങുകൾക്കും ഫ്രെയിംസ്നും ഒക്കെ important കൊടുത്തു ചിട്ടപെടുത്തിയൊരു പെർഫെക്ട് റൊമാന്റിക് എന്റർടൈനർ ആണ് ക്രിസ്റ്റി.നല്ലൊരു ലവ് സ്റ്റോറിയുടെ കൂടെ അതിന് കണക്റ്റ് ആവുന്ന വിധത്തിൽ ഉള്ള സോങ്ങുകൾ ഒക്കെ ആയപ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു ക്രിസ്റ്റി കാണുമ്പോൾ..നല്ലൊരു റൊമാന്റിക് മൂവി ഇഷ്ടപെടുന്നവർക്ക് നല്ല ചോയ്സ് ആണ് ക്രിസ്റ്റി…”