മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ, നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്ത ‘Christy’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ചിത്രം നാളെ റിലീസ് ചെയ്യും. ബെന്യാമിനും ജി. ആർ. ഇന്ദുഗോപനും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും ഗോവിന്ദ് വസന്ത സംഗീത സംവിധാനവും നിർവഹിക്കുന്നു.
ഈ ചിത്രം തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഒരു പ്രണയകഥയാണ് പറയുന്നത്.കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. കായലും കടലും ഒത്തുചേരുന്ന അപൂർവ്വ സ്ഥലമായ പൊഴികൊണ്ട് ശ്രദ്ധേയമായ പൂവാറാണ് ചിത്രത്തിൻ്റെ ലൊക്കേഷൻ. ഈ ചിത്രത്തിലൂടെ ഒരിടവേളക്ക് ശേഷം മാളവിക മലയാളത്തിലേക്ക് വരികയാണ് .ഇപ്പോഴിതാ സിനിമയിലെ ചുംബനരംഗത്തെക്കുറിച്ച് മാളവിക തുറന്നുപറഞ്ഞിരിക്കുകയാണ്. മാളവികയുടെ വാക്കുകൾ ഇങ്ങനെ
സിനിമയിലെ ഒരു ചുംബന രംഗത്തില്‍ അഭിനയിക്കവെ മാത്യുവിന് വളരെ ചമ്മല്‍ ആയിരുന്നു. മാത്യുവിന്റെ ക്യാരക്ടര്‍ ക്രിസ്റ്റിയെ കിസ് ചെയ്യാന്‍ വരുന്ന സീന്‍ ഉണ്ട്. കിസ് നടക്കുകയോ ഇല്ലയോ എന്ന് പടം കണ്ടാല്‍ അറിയാം. ആ സീന്‍ കുറേ ടേക്ക് പോയി, വളരെ ഫണ്ണി ആയിരുന്നു കാരണം മാത്യു വളരെ ഒക്വേര്‍ഡ് ആയിരുന്നു വളരെ പാവമായി പേടിച്ച് ഇരിക്കുകയായിരുന്നു.ഞാനും ഓണ്‍ സ്‌ക്രീന്‍ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്തു എന്നല്ല, കിസ് ട്രൈ ചെയ്യാനുള്ള ഒരു എനര്‍ജിയും ഇന്റിമസിയും ഉണ്ടല്ലോ. അത് വളരെ ഫണ്ണി ആയിരുന്നു ഒരുപാട് ടേക്ക് പോയി” -മാളവിക പറഞ്ഞു.