സ്ത്രീയുടെ ലൈംഗികോര്‍ജ്ജം വൈകാരികമാണ്, ശാരീരികമല്ല.

162

ചുടല ഭ്രാന്തൻ

സ്ത്രീ സ്‌നേഹത്തിനു വേണ്ടിയാണ് ലൈംഗികതയിലേര്‍പ്പെടുന്നത്. എന്നാല്‍, പുരുഷന്‍ ലൈംഗികതയ്ക്കുവേണ്ടി സ്‌നേഹിക്കുന്നു എന്നു പറയാറുണ്ട്. ഇത് നൂറു ശതമാനം ശരിയാണെന്നാണ് എന്റെയൊരു കണ്ടെത്തല്‍. സ്‌നേഹം, ആത്മബന്ധം തുടങ്ങിയ വികാരങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു സ്ത്രീ ലൈംഗികത. വൈകാരികമായ അടുപ്പം തോന്നുന്ന പുരുഷനോടൊപ്പമുള്ള ലൈംഗികതയാണ് സ്ത്രീ ഇഷ്ടപ്പെടുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തീവ്രമായ വൈകാരിക അടുപ്പത്തിന്റെ പ്രകാശനമാകാം സ്ത്രീയെ സംബന്ധിച്ച് ലൈംഗികത. മറിച്ച്, പുരുഷന്റെ ലൈംഗിക ഉണര്‍വും വികാരവുമെല്ലാം തികച്ചും ജൈവപരമാണ് തലച്ചോറാണത്രെ ,സ്ത്രീയുടെ ഏറ്റവും ശക്തിമത്തായ ലൈംഗികാവയവം. തലച്ചോറിന്റെ ഉത്തേജനത്തിലൂടെയാണ് അവര്‍ ലൈംഗികസംതൃപ്തി നേടുന്നത്. കൂടുതല്‍ നേരം രതിപൂര്‍വലീലകള്‍ വേണമെന്നു സ്ത്രീകള്‍ ആഗ്രഹിക്കുന്നതിനു കാരണമിതാണ്.

പുരുഷന്റെയും സ്ത്രീയുടെയും ഉണര്‍വും മോഹങ്ങളും ഏറെ വിഭിന്നമാണെന്നും ഗവേഷകര്‍ കണ്ടെത്തി. ചുംബനങ്ങളിലൂടെയും മധുരവാക്കുകളിലൂടെയും തലോടലുകളിലൂടെയും പുരുഷന്റെ സ്‌നേഹം ലഭിച്ചാലേ സ്ത്രീയുടെ ശരീരം രതിയ്ക്കായി ഉണരൂ. സ്ത്രീ നഗ്നത പുരുഷനെ ഉണര്‍ത്തുകയും ലൈംഗികതയിലേയ്ക്കു നയിക്കുകയും ചെയ്‌തേക്കാം. എന്നാല്‍, സുന്ദരമായ ഒരു പുരുഷ ശരീരം ഉണര്‍ത്തുന്ന ആകര്‍ഷണം കൊണ്ടു മാത്രം സ്ത്രീ, ലൈംഗികതയ്ക്കു തയാറാകില്ല. വൈകാരികവും ബുദ്ധിപരവും തുടങ്ങി ഒട്ടനവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു ലൈംഗികതയിലേക്കുള്ള അവളുടെ ചുവടുവയ്പ്. ചുരുക്കി പറഞ്ഞാല്‍ സ്ത്രീയുടെ ലൈംഗികോര്‍ജം വൈകാരികമായ ഒന്നാണ്. വെറും ശാരീരികമല്ല.

ഈ ഒറ്റക്കാരണം കൊണ്ടുതന്നെ സ്ത്രീകളിലെ ലൈംഗികഉത്തേജനക്കുറവ് പുരുഷന്റെ ഉദ്ധാരണശേഷിക്കുറവിനേക്കാള്‍ സങ്കീര്‍ണമാണ്. വയാഗ്ര പോലുള്ള രക്തപ്രവാഹം വര്‍ധിച്ച് ഉത്തേജനം കൂട്ടുന്ന ഔഷധങ്ങള്‍ സ്ത്രീക്ക് ഗുണം ചെയ്യില്ല. സ്‌നേഹപരിലാളനങ്ങളോ ഒരു അഭിനന്ദനവാക്കോ ആയിരിക്കും അവള്‍ക്കു വേണ്ട ഉത്തേജകൗഷധം.പുരുഷന്റെ ലൈംഗിക ഉണര്‍വ് ഓണും ഓഫും ഒരൊറ്റ സ്വിച്ചാണെങ്കില്‍ സ്ത്രീയുടേത് നിരവധി നോബുകളുള്ള ഒന്നാണ്. സ്ത്രീകളില്‍ ലൈംഗിക അവയവങ്ങളിലുണ്ടാകുന്ന മാറ്റവും മാനസികമായ മാറ്റവും തമ്മില്‍ ഒരു ഡിസ്‌കണക്ടര്‍ ഉണ്ട്. അതിനാല്‍, ഇവരിലെ ലൈംഗിക ഉണര്‍വുകളെല്ലാം ലൈംഗികബന്ധത്തില്‍ അവസാനിക്കണമെന്നില്ല.

അണ്ഡവിസര്‍ജനത്തോടനുബന്ധിച്ച ദിവസങ്ങളില്‍ സ്ത്രീകളുടെ ദിവാസ്വപ്നങ്ങളില്‍ കൂടുതല്‍ കടന്നുവരുക ഇത്തരം ആണത്തമുള്ള മസിലന്മാര്‍ ആയിരിക്കുമത്രെ. ഇതിന് ഒരു ജീവശാസ്ത്രപരമായ വിശദീകരണം കൂടിയുണ്ട്. ഈ സമയമാണ് സ്ത്രീകള്‍ക്ക് ഗര്‍ഭവതികളാകാന്‍ ഏറ്റവും അനുയോജ്യമായത്. ഏറ്റവും മികച്ച ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ജൈവപരവും പ്രകൃത്യാലുള്ളതുമായ ചോദനയുടെ പരോക്ഷ പ്രതിഫലമാണത്രെ മികച്ച പുരുഷന്മാരേക്കുറിച്ചുള്ള ഈ പകല്‍ സ്വപ്നങ്ങള്‍. ഒരു പുരുഷനെ ഇണയായി തെരഞ്ഞെടുക്കുമ്പോഴും ഇങ്ങനെയൊരു കരുതല്‍ സ്ത്രീക്കുണ്ട്. അതുകൊണ്ടാണ് സ്ത്രീ എപ്പോഴും ഗുണപരമായതും സ്ഥിരവുമായ ബന്ധങ്ങളോടു കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. അണ്ഡവിസര്‍ജന ദിനങ്ങളില്‍ സ്ത്രീകള്‍ ലൈംഗികമായി കൂടുതല്‍ ആക്ടീവായിരിക്കുമെന്നും ചില പഠനങ്ങള്‍ തെളിയിച്ചതാണ് ..

ഈ സമയത്തു നടക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ലൈംഗികവികാരം തീവ്രമാക്കാന്‍ കാരണം.ഇതിന്റെയൊക്കെ പ്രായം കഴിഞ്ഞില്ലേ….എന്ന് മധ്യവയസെത്തുന്നതോടെ സ്ത്രീ ചോദിച്ചുതുടങ്ങും.ലൈംഗികവികാരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല അവയുടെ ഏറ്റക്കുറച്ചിലുകളുടെ കാര്യത്തിലും വ്യത്യസ്തരാണ് സ്ത്രീ-പുരുഷന്മാര്‍ എന്നതു തന്നെ കാരണം. പുരുഷന്റെ ലൈംഗികവികാരം പ്രായമേറുമ്പോഴും വലിയ കുറവില്ലാതെ നിലനില്‍ക്കും. എന്നാല്‍ സ്ത്രീകളില്‍ പ്രായഭേദമനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.
ഒരു പ്രായം കഴിയുന്നതോടെ അവള്‍ ഉത്തരവാദിത്വമുള്ള കുടുംബിനിയും കുട്ടികളുടെ അമ്മയുമാകുന്നു. കാമുകിയുടെയും കിടപ്പറ പങ്കാളിയുടെയും വേഷങ്ങള്‍ കെട്ടിയാടുന്നത് അതോടെ കുറയുന്നു.

പുറമേ നിന്നു നോക്കുന്നത്ര നിഷ്‌ക്രിയമല്ല സ്ത്രീയുടെ ലൈംഗികവികാരലോകം. നിഗൂഢവും വന്യവുമായ അതിലെ ചുഴികളേയും മലരികളേയും തിരച്ചറിയാന്‍ ഇനിയും ഒരുപാട് കാതങ്ങള്‍ സഞ്ചരിക്കേണ്ടിവരും.പുറമേ നിന്നു നോക്കുന്നത്ര നിഷ്‌ക്രിയമല്ല സ്ത്രീയുടെ ലൈംഗികവികാരലോകം. നിഗൂഢവും വന്യവുമായ അതിലെ ചുഴികളേയും മലനിരകളേയും തിരച്ചറിയാന്‍ ഇനിയും ഒരുപാട് കാതങ്ങള്‍ സഞ്ചരിക്കേണ്ടിവരും.